HOME
DETAILS

വാക്കല്ല, പ്രവര്‍ത്തി- തമിഴ്‌നാട്ടില്‍ മദ്യശാലകള്‍ക്ക് പൂട്ടിട്ട് മുഖ്യമന്ത്രി വിജയ്; 717 ഷോപ്പുകള്‍ ഉടന്‍ അടയ്ക്കും

  
Web Desk
May 12, 2026 | 3:48 AM

cm vijay cracks down on liquor outlets 717 TASMAC shops to be closed in tamil nadu


 
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ സുപ്രധാന നടപടികളുമായി സി. ജോസഫ് വിജയ്. സംസ്ഥാനത്തെ ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവയുടെ 500 മീറ്റര്‍ പരിധിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന 717 ടാസ്മാക് മദ്യവില്‍പന ശാലകള്‍ ഉടനടി പൂട്ടാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു. രണ്ടാഴ്ചയ്ക്കകം നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

വിജയ് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം നടത്തിയ പ്രത്യേക പരിശോധനയിലാണ് നിയമ വിരുദ്ധമായും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലും പ്രവര്‍ത്തിക്കുന്ന മദ്യശാലകളെ കണ്ടെത്തിയത്. റിപോര്‍ട്ടുകള്‍ പ്രകാരം 276 ഷോപ്പുകള്‍ ആരാധനാലയങ്ങള്‍ക്ക് സമീപവും 186 എണ്ണം വിദ്യാലയങ്ങള്‍ക്കും കോളജുകള്‍ക്കും അരികിലും, 255 എണ്ണം ബസ് സ്റ്റാന്‍ഡുകള്‍ക്ക് സമീപവുമാണ് പ്രവര്‍ത്തിച്ചിരുന്നത്. പൊതുജനക്ഷേമം മുന്‍നിര്‍ത്തിയാണ് ഈ കടുത്ത തീരുമാനമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

മദ്യശാലകള്‍ പൂട്ടുന്നതിന് പുറമെ, ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 200 യൂനിറ്റ് സൗജന്യ വൈദ്യുതി നല്‍കുന്ന പദ്ധതിക്കും സ്ത്രീസുരക്ഷയ്ക്കായി പ്രത്യേക സേന രൂപീകരിക്കാനുള്ള നിര്‍ദേശത്തിനും മുഖ്യമന്ത്രി അംഗീകാരം നല്‍കിയിട്ടുണ്ട്. ലഹരിമുക്ത തമിഴ്‌നാട് എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യപടിയായാണ് മദ്യശാലകള്‍ക്കെതിരെയുള്ള ഈ നീക്കം വിലയിരുത്തപ്പെടുന്നത്.

 

 

In a major policy move after assuming office, Tamil Nadu CM C. Joseph Vijay has ordered the closure of 717 TASMAC liquor outlets located near schools, places of worship, and bus stations within two weeks.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനിയും ഛര്‍ദ്ദിയും; ബത്തേരിയില്‍ 40 ഓളം വിദ്യാര്‍ഥികള്‍ ചികിത്സയില്‍

Kerala
  •  14 hours ago
No Image

കുട്ടികൾക്കിടയിൽ വേപ്പ് ഇ-സിഗരറ്റ് വ്യാപകം; തുരത്താനാകാതെ മാരകലഹരി

Kerala
  •  14 hours ago
No Image

ഇസ്റാഈൽ വംശഹത്യ; ഗസ്സയില്‍ കാണാതായത് 9,500 ഫലസ്തീനികളെ

International
  •  14 hours ago
No Image

ബാങ്കില്‍ ബാക്കിയുണ്ടായിരുന്നത് വെറും 113 രൂപ; നേരം വെളുത്തപ്പോള്‍ അക്കൗണ്ടില്‍ 294 കോടി; പ്ലംബര്‍ ഞെട്ടി, ഒപ്പം പൊലിസും

National
  •  14 hours ago
No Image

കവി എ.സി ശ്രീഹരി അന്തരിച്ചു

Kerala
  •  14 hours ago
No Image

അയാൾക്ക് 41 വയസ്സായി, വിമർശിക്കുന്നവർക്ക് ഭ്രാന്താണ്! ലോകകപ്പിന് തൊട്ടുമുമ്പ് റൊണാൾഡോയ്ക്ക് വേണ്ടി കട്ടയ്ക്ക് ഇറങ്ങി സഹതാരം

Football
  •  14 hours ago
No Image

'എതിരാളി മെസ്സിയാണെങ്കിൽ ഒന്നും തികയില്ല'; റൊണാൾഡോയുടെ ആ വിചിത്രമായ വാശി വെളിപ്പെടുത്തി യുണൈറ്റഡ് താരം

Football
  •  15 hours ago
No Image

ജന്തര്‍മന്ദര്‍ കീഴടക്കി പാറ്റകള്‍, പ്രതിഷേധത്തിന് പൊലിസിന്റെ അനുമതി, അംബേദ്കറുടെ പുസ്തകം കൈയ്യിലേന്തി അഭിജീത് ദീപ്‌കെ

National
  •  15 hours ago
No Image

കുട ചൂടി നടന്ന കുട്ടികളുടെ തലയിലേക്ക് വീണത് കൂറ്റന്‍ മൂര്‍ഖന്‍ പാമ്പ്; ചങ്ങനാശേരിയില്‍ നടന്നു പോയ വിദ്യാര്‍ത്ഥികളുടെ കുടയ്ക്കു മുകളിലാണ് വീണത്

Kerala
  •  15 hours ago
No Image

സ്റ്റേഡിയത്തിൽ ഇനി ആ ശബ്ദം കേൾക്കരുത്... 2010-ൽ ലോകം ഇളക്കിമറിച്ച വുവുസേലകൾക്ക് അമേരിക്കൻ ലോകകപ്പിൽ പൂട്ടിട്ട് ഫിഫ

Football
  •  15 hours ago