HOME
DETAILS

17കാരന്‍ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രക്കാരിയായ യുവതി മരിച്ചു; കൊച്ചിയില്‍ പൊലിഞ്ഞത് ഇഷാനയുടെ സ്വപ്നങ്ങള്‍

  
Web Desk
May 12, 2026 | 5:25 AM

21-year-old woman dies in Kochi after car driven by 17-year-old rams into bike



കൊച്ചി: ജോലി തേടി കൊച്ചിയിലെത്തിയ കാസര്‍കോഡ് സ്വദേശിനി വാഹനാപകടത്തില്‍ മരിച്ചു. നെടുമ്പാശ്ശേരി വിമാനത്താവള റോഡില്‍ പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ കാസര്‍കോഡ് ചെര്‍ളടുക്ക സ്വദേശിനി ഇഷാന ഇസ്മത് (21) ആണ് മരിച്ചത്. അത്താണിയിലെ പെട്രോള്‍ പമ്പിന് സമീപത്തെ വളവില്‍ വച്ച് ഇഷാന സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നില്‍ അതിവേഗത്തിലെത്തിയ സ്വിഫ്റ്റ് കാര്‍ ഇടിക്കുകയായിരുന്നു.

അരൂര്‍ സ്വദേശിയായ 17കാരനാണ് അപകടസമയത്ത് കാര്‍ ഓടിച്ചിരുന്നതെന്ന് പൊലിസ് കണ്ടെത്തി. അത്താണിയില്‍ ബന്ധുവിന്റെ വിവാഹത്തിനെത്തിയതായിരുന്നു ഇയാള്‍. അപകടത്തിന് ശേഷം കാര്‍ നിര്‍ത്താതെ പോയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ബൈക്ക് ഓടിച്ചിരുന്ന ഇഷാനയുടെ സുഹൃത്ത് സര്‍ഫാത്ത് പരിക്കുകളോടെ ചികിത്സയിലാണ്.

കാസര്‍കോട് യുനൈറ്റഡ് മെഡിക്കല്‍ സെന്ററിലെ ജീവനക്കാരിയായിരുന്ന ഇഷാന, പുതിയ ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായാണ് എറണാകുളത്തെത്തിയത്. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിലെ നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. പരേതനായ അബൂബക്കറിന്റെയും നഫീസയുടെയും മകളാണ് ഇഷാന.

 

 

 Ishana Ismath, a 21-year-old job seeker from Kasaragod, lost her life in Nedumbassery when a speeding car driven by an underage boy hit the motorcycle she was travelling on.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുട ചൂടി നടന്ന കുട്ടികളുടെ തലയിലേക്ക് വീണത് കൂറ്റന്‍ മൂര്‍ഖന്‍ പാമ്പ്; ചങ്ങനാശേരിയില്‍ നടന്നു പോയ വിദ്യാര്‍ത്ഥികളുടെ കുടയ്ക്കു മുകളിലാണ് വീണത്

Kerala
  •  a day ago
No Image

സ്റ്റേഡിയത്തിൽ ഇനി ആ ശബ്ദം കേൾക്കരുത്... 2010-ൽ ലോകം ഇളക്കിമറിച്ച വുവുസേലകൾക്ക് അമേരിക്കൻ ലോകകപ്പിൽ പൂട്ടിട്ട് ഫിഫ

Football
  •  a day ago
No Image

യുഎഇയിൽ താപനില ഉയരും; തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞിനും കാറ്റിനും സാധ്യത | UAE Weather updates

uae
  •  a day ago
No Image

ആവേശം കൊള്ളാം, പക്ഷെ കളി ലൈനിനോട് വേണ്ട; ഫുട്‌ബോള്‍ ആരാധകര്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി കെഎസ്ഇബി

Kerala
  •  a day ago
No Image

ലക്ഷ്യം ഒറ്റ ജയം; അഫ്ഗാനെ പൂട്ടാൻ ഇന്ത്യ, സച്ചിന്റെ റെക്കോർഡ് തകർക്കാൻ ശുഭ്മൻ ഗിൽ ഇന്ന് ഇറങ്ങുന്നു

Cricket
  •  a day ago
No Image

'വക്കീല്‍ വെറും പുഴുവും കൂറയുമാണ്, പക്ഷേ ആ ഓര്‍മ്മ വേണം'; ജഡ്ജി ഹണി എം വര്‍ഗീസിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി അഡ്വ. ടി.ബി മിനി

Kerala
  •  a day ago
No Image

മാഗ്നസ് കാൾസൺ പോലും ഞെട്ടി! വെറും 1% സാധ്യതയിൽ നിന്നും പ്രഗ്നാനന്ദ നോർവേയിൽ ചരിത്ര കിരീടം തൂക്കിയത് ഇങ്ങനെ...

Others
  •  a day ago
No Image

ഒരു കൊച്ചു തമാശ ഒടുവിൽ വലിയ വിപ്ലവത്തിലേക്ക്! പൊലിസിന് പൂക്കൾ നൽകി കേന്ദ്രമന്ത്രിയുടെ രാജിക്കായി 'കോക്രോച്ച് ജനതാ പാർട്ടി' തെരുവിലേക്ക്

National
  •  a day ago
No Image

കണ്ടാല്‍ പേടിക്കും ഈ ഭീമന്‍ പാറ്റകളെ; നിയമവിരുദ്ധമായി വളര്‍ത്തിയത് ഒന്നരക്കോടിയോളം വില വരുന്ന ഒരു ലക്ഷത്തിലധികം പാറ്റകളെ

International
  •  a day ago
No Image

കേരളത്തില്‍ പ്രളയസമാനമായ സാഹചര്യം: 5 ജില്ലകളില്‍ റെഡ് അലര്‍ട്ട്, വരും ദിവസങ്ങളിലും അതിശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  a day ago