വായന മരിച്ചാല്‍ മനുഷ്യ സംസ്കൃതി അസ്തമിക്കും: മന്ത്രി കെ.ടി ജലീല്‍
തലശ്ശേരി: വായന മരിച്ചാല്‍ മനുഷ്യ സംസ്കൃതി അസ്തമിക്കുമെന്ന് മന്ത്രി കെ.ടി ജലീല്‍. തലശ്ശേരി ആസാദ് ലൈബ്രറി 115ാം വാര്‍ഷികം ഗവ.ബ്രണ്ണന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ലൈബ്രറികളുടെയും സാമൂഹ്യ സംഘടനകളുടെയും ചടങ്ങുകള്‍ മതമൈത്രിയുടെ സന്ദേശം ചൊരിയുന്നവയാണെന്നും മന്ത്രി പറഞ്ഞു.
എ.എന്‍ ഷംസീര്‍ എം.എല്‍.എ അധ്യക്ഷനായി. വെബ്സൈറ്റ് ഉദ്ഘാടനം നഗരസഭാ ചെയര്മാന് സി.കെ രമേശന് നിര്‍വഹിച്ചു. ഡോക്യുമെന്ററിയുടെ സ്വിച്ച് ഓണ്‍കര്‍മം കവിയൂര്‍ രാജഗോപാലന്‍ നിര്‍വഹിച്ചു. നോവലിസ്റ്റ് എം മുകുന്ദന് മുഖ്യാതിഥിയായി. പി അപ്പുക്കുട്ടന്, പി.കെ സുരേഷ്ബാബു, സുധ അഴീക്കോട്, എം.സി പവിത്രന്, എം.പി അരവിന്ദാക്ഷന്, അഡ്വ. കെ.എ ലത്തീഫ്, എന്‍ ഹരിദാസ്, അഡ്വ.കെ.കെ രമേഷ്, ഇ.പി.ആര് വേശാല സംസാരിച്ചു. മുകുന്ദന് മഠത്തില്‍ സ്വാഗതവും അഡ്വ.എം.വി മുഹമ്മദല് സലീം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."