HOME
DETAILS

'ഗ്രൂപ്പ് കളി തൃക്കരിപ്പൂരിൽ വേണ്ട'; കെ.സി പക്ഷത്തോടുള്ള അടുപ്പത്തിൽ സന്ദീപ് വാര്യർക്കെതിരെ യുഡിഎഫ് പ്രവർത്തകർ

  
Web Desk
May 12, 2026 | 6:06 AM

no group politics in trikaripur udf workers slam sandeep variyer over ties with kc faction

തൃക്കരിപ്പൂർ: കോൺഗ്രസ് നേതാവും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ കെ.സി വേണുഗോപാലിനെ പിന്തുണച്ച സന്ദീപ് വാര്യർക്കെതിരെ തൃക്കരിപ്പൂർ മണ്ഡലത്തിൽ പ്രതിഷേധം. സന്ദീപ് വാര്യർ കെ.സി പക്ഷത്തെ പിന്തുണയ്ക്കുന്ന ചിത്രങ്ങളും വിവരങ്ങളും പുറത്തുവന്നതോടെയാണ് യുഡിഎഫ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രവർത്തകർ രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്. പ്രതിഷേധം നിയന്ത്രണാതീതമായതോടെ മണ്ഡലം യുഡിഎഫ് ഔദ്യോഗിക വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻ പിരിച്ചുവിട്ടു.

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നൽകിയ കെ.സി വേണുഗോപാലിനോട് സന്ദീപ് നന്ദി കാണിക്കുമ്പോൾ, തകർന്ന് തരിപ്പണമായ യുഡിഎഫിനെ വിജയത്തിലേക്ക് കൈപിടിച്ചുയർത്തിയ വി.ഡി സതീശൻ എന്ന നേതാവിനോട് തങ്ങൾക്കും കടപ്പാടുണ്ടെന്ന് പ്രവർത്തകർ തുറന്നടിച്ചു.

സന്ദീപ് വാര്യർ മത്സരിച്ചത് കോൺഗ്രസ് സ്ഥാനാർഥിയായിട്ടാണെന്നും അല്ലാതെ കെ.സിയുടെ വ്യക്തിപരമായ സ്ഥാനാർഥിയായല്ലെന്നും പ്രവർത്തകർ ഓർമ്മിപ്പിച്ചു. "വിജയിച്ചതിന് ശേഷം ഗ്രൂപ്പ് കളിച്ച് അധികാരത്തിലേക്ക് എത്താൻ ഉളുപ്പില്ലേ?" എന്ന ചോദ്യമാണ് സന്ദീപ് വാര്യർക്കെതിരെ സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. കെ.സി വേണുഗോപാലിനെതിരെ വളഞ്ഞ വഴിയിലൂടെ നേതൃത്വം ഏറ്റെടുക്കാൻ നോക്കുന്നവൻ എന്ന രീതിയിലുള്ള കടുത്ത പ്രയോഗങ്ങളും ഗ്രൂപ്പുകളിൽ നിറഞ്ഞു.

പ്രതിഷേധം കനത്തതോടെ ചർച്ചകൾ ഒഴിവാക്കാൻ ഗ്രൂപ്പ് അഡ്മിൻ ഗ്രൂപ്പ് തന്നെ പിരിച്ചുവിടുകയായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തിലാണ് ഗ്രൂപ്പ് പിരിച്ചുവിട്ടതെന്നാണ് ഔദ്യോഗികമായി നൽകുന്ന വിശദീകരണം. ഈ വിശദീകരണം തൃപ്തികരമല്ലെന്നും സന്ദീപ് വാര്യർ വോട്ടർമാരുടെ രോഷം തിരിച്ചറിയണമെന്നും പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.

 

UDF workers in Trikaripur have launched a sharp protest against Sandeep Variyer following reports of his close ties with the K.C. Venugopal faction. The backlash intensified in local WhatsApp groups, where workers reminded Variyer that he contested as a Congress candidate, not as a representative of a specific group.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.ബി.എസ്.ഇ പരീക്ഷാ വിവാദം: പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടു; ചെയർമാനും സെക്രട്ടറിക്കും തെറിച്ചു! പുതിയ നിയമനം നടത്തി കേന്ദ്ര ഉത്തരവ്

National
  •  4 days ago
No Image

സച്ചിൻ ടെണ്ടുൽക്കറല്ല! ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ടി20 അരങ്ങേറ്റക്കാരൻ്റെ റെക്കോർഡ് തകർക്കാൻ വൈഭവ് എത്തുന്നു...

Cricket
  •  4 days ago
No Image

'അന്ന് സി.പി.എം ചെയ്തത് നൂറുശതമാനം ശരി, ഞങ്ങൾക്ക് തെറ്റ് പറ്റി'; ഋതബ്രതയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് മമത; തൃണമൂൽ കോൺഗ്രസ് പിളർപ്പിലേക്ക്!

National
  •  4 days ago
No Image

25 വർഷത്തെ ചരിത്രം തിരുത്തിക്കുറിച്ച് പാക് നായകൻ; ഓസീസിനെതിരെ ലാഹോറിൽ നടന്നത് വിശ്വസിക്കാനാകാതെ ക്രിക്കറ്റ് ലോകം

Cricket
  •  4 days ago
No Image

ദുബൈയിൽ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ ക്യാമറ ഉപയോഗത്തിന് നിയന്ത്രണം; പുതിയ പ്രമേയം പുറപ്പെടുവിച്ച് ശൈഖ് ഹംദാൻ

uae
  •  4 days ago
No Image

മുഖ്യമന്ത്രി വി.ഡി. സതീശന്റെ അർദ്ധനഗ്ന ചിത്രം കൃത്രിമമായി നിർമ്മിച്ച് പ്രചരിപ്പിച്ചു; രണ്ട് പേർക്കെതിരെ പൊലിസ് കേസെടുത്തു

crime
  •  4 days ago
No Image

എബോളയെക്കുറിച്ചുള്ള അഞ്ച് തെറ്റിദ്ധാരണകൾ പൊളിച്ചെഴുതി യുഎഇ ആരോ​ഗ്യമന്ത്രാലയം; വ്യാജ പ്രചാരണങ്ങൾക്കെതിരെ ജാഗ്രതാ നിർദേശം

uae
  •  4 days ago
No Image

പത്തു വർഷങ്ങൾക്ക് മുൻപ് ഫുട്ബോൾ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച ആ നാല് ചരിത്ര സംഭവങ്ങൾ ആവർത്തിക്കുകയാണ്; 2026 ലോകകപ്പ് കിരീടം റൊണാൾഡോയുടെ പറങ്കിപ്പട കൊണ്ടുപോകുമെന്ന് ഉറപ്പ്?

Football
  •  4 days ago
No Image

വേനൽ അവധി എന്നുമുതൽ? യുഎഇയിലെ അടുത്ത അധ്യയന വർഷത്തെ സ്കൂൾ കലണ്ടറിനെക്കുറിച്ച് അറിയേണ്ടതെല്ലാം

uae
  •  4 days ago
No Image

സഊദിയിലെ ഇന്ത്യൻ അംബാസിഡർ സുഹൈൽ ഖാൻ മടങ്ങുന്നു, വിപുൽ പുതിയ ഇന്ത്യൻ സ്ഥാനപതി

Saudi-arabia
  •  4 days ago