HOME
DETAILS

'ഇനി ആ നീല ജേഴ്‌സിയെക്കുറിച്ച് ചിന്തിക്കുന്നില്ല'; തിരിച്ചുവരവ് വാർത്തകൾ തള്ളി ഭുവനേശ്വർ കുമാർ

  
May 12, 2026 | 2:56 PM

i stopped thinking about it bhuvneshwar kumar on wearing the blue jersey again

റായ്പൂർ: ഐ.പി.എൽ 2026 സീസണിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനായി വിക്കറ്റ് വേട്ട തുടരുമ്പോഴും, ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് താൻ ചിന്തിക്കുന്നില്ലെന്ന് വെറ്ററൻ പേസർ ഭുവനേശ്വർ കുമാർ. 2027 ഏകദിന ലോകകപ്പ് മുന്നിൽ നിൽക്കെ ഭുവി വീണ്ടും ഇന്ത്യൻ കുപ്പായമണിയുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നതിനിടെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. ആർ.സി.ബി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു ഭുവിയുടെ പ്രതികരണം.

ലക്ഷ്യം മാറ്റിവെച്ചിട്ട് വർഷങ്ങളായി

ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തുക എന്നത് തന്റെ ലക്ഷ്യമല്ലെന്ന് ഭുവി പറയുന്നു. "തിരിച്ചുവരവിനെക്കുറിച്ച് ചിന്തിക്കുന്നത് ഞാൻ വർഷങ്ങൾക്ക് മുമ്പ് നിർത്തിയതാണ്. അത്തരത്തിൽ ചിന്തിച്ചപ്പോഴൊന്നും എനിക്ക് ഒരു പ്രയോജനവും ഉണ്ടായിട്ടില്ല. ഇപ്പോൾ ലഭിക്കുന്ന വിക്കറ്റുകളിലും 200 മത്സരങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞതിലും ഞാൻ സംതൃപ്തനാണ്. വർഷങ്ങളായി കഠിനാധ്വാനം ചെയ്തതിന്റെ പ്രതിഫലമാണിതെന്ന് ഞാൻ കരുതുന്നു," താരം വ്യക്തമാക്കി. ക്രിക്കറ്റ് ജീവിതത്തിൽ നല്ല കാലവും മോശമായ കാലവും ഉണ്ടായിട്ടുണ്ടെന്നും എന്നാൽ ഇപ്പോൾ താൻ ഒന്നിനെയും വൈകാരികമായി കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഐ.പി.എല്ലിലെ വിക്കറ്റ് വേട്ടക്കാരൻ

ഈ സീസണിൽ ആർ.സി.ബിയുടെ കുതിപ്പിൽ നിർണ്ണായക പങ്കാണ് ഭുവനേശ്വർ കുമാർ വഹിക്കുന്നത്.11 മത്സരങ്ങളിൽ നിന്ന് 21 വിക്കറ്റുകൾ വീഴ്ത്തിയ ഭുവി നിലവിൽ പർപ്പിൾ ക്യാപ് പോരാട്ടത്തിൽ ഒന്നാം സ്ഥാനത്താണ്.കുട്ടി ക്രിക്കറ്റിൽ (T20) 350 വിക്കറ്റുകൾ തികയ്ക്കുന്ന ആദ്യ ഇന്ത്യൻ പേസർ എന്ന റെക്കോർഡ് ഈ സീസണിൽ ഭുവി സ്വന്തമാക്കി. സ്പിന്നർ യുസ്വേന്ദ്ര ചഹലിന് ശേഷം ഈ നേട്ടത്തിലെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് അദ്ദേഹം.

മുംബൈയെ തകർത്ത് ആർ.സി.ബി ഒന്നാമത്

കഴിഞ്ഞ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ നാല് ഓവറിൽ 23 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി ഭുവി തിളങ്ങിയിരുന്നു. റായ്പൂരിൽ നടന്ന ആവേശപ്പോരാട്ടത്തിൽ രണ്ട് വിക്കറ്റിന് മുംബൈയെ തകർത്ത ബെംഗളൂരു, 14 പോയിന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. മുംബൈ ഉയർത്തിയ 167 റൺസ് വിജയലക്ഷ്യം എട്ട് വിക്കറ്റ് നഷ്ടത്തിൽ ബെംഗളൂരു മറികടക്കുകയായിരുന്നു.

മെയ് 13-ന് റായ്പൂരിൽ നടക്കുന്ന അടുത്ത മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെയാണ് ബെംഗളൂരു നേരിടുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപിന്റെ യുദ്ധക്കൊതിക്ക് തിരിച്ചടി; പ്രസിഡന്റിന്റെ യുദ്ധാധികാരങ്ങള്‍ക്കെതിരെ ജനപ്രതിനിധിസഭ പ്രമേയം പാസാക്കി 

International
  •  5 days ago
No Image

മഴ കനക്കും; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ആറിടത്ത് യെല്ലോ; ജാ​ഗ്രതാ നിര്‍ദേശം 

Kerala
  •  5 days ago
No Image

'അന്വേഷണം നടക്കട്ടെ, പ്രതികളെ കണ്ടുപിടിക്കട്ടെ'; കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിലെ എസ്ഐടി അന്വേഷണത്തിൽ പ്രതികരിച്ച് കെ.കെ ശൈലജ, സ്വാഗതം ചെയ്ത് ഷാഫി പറമ്പിൽ

Kerala
  •  5 days ago
No Image

സഊദി ജയിലുകളിൽ മലയാളികളടക്കം ഇന്ത്യൻ കുറ്റകൃത്യക്കാരുടെ എണ്ണം വർധിക്കുന്നു; ചില കേസുകളിൽ മോചനം തന്നെ അസാധ്യം

Saudi-arabia
  •  5 days ago
No Image

ലോകകപ്പിലെ ഏറ്റവും പ്രായം കൂടിയ താരത്തേക്കാൾ 26 വയസ്സ് കുറവ്; പെലെയും, എംബാപ്പെയും വീഴ്ത്തി ലോകകപ്പ് ചരിത്രം തിരുത്തിക്കുറിച്ച് അത്ഭുത ബാലൻ

Football
  •  5 days ago
No Image

ദമ്പതികള്‍ക്കിടയില്‍ അകാരണമായി ലൈംഗിക ബന്ധം നിഷേധിക്കുന്നത് വിവാഹ മോചനത്തിനുള്ള മതിയായ കാരണം; സുപ്രീം കോടതി 

National
  •  5 days ago
No Image

ബംഗാള്‍ മുഖ്യമന്ത്രിക്ക് വേണ്ടി ബീഫ് പാകം ചെയ്ത് വീഡിയോ പോസ്റ്റ് ചെയ്തു; മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് യുവതിക്കെതിരെ കേസ് 

National
  •  5 days ago
No Image

'ഇറാനെതിരായ ആക്രമണം തീർന്നിട്ടില്ല, ട്രംപുമായി ചർച്ചകൾ തുടരുന്നു'; വൻ വെളിപ്പെടുത്തലുമായി നെതന്യാഹു

International
  •  5 days ago
No Image

സ്കൈ യുഗം അവസാനിച്ചു; ഇനി ടീമിലേക്ക് അടുപ്പിക്കില്ല! ഇന്ത്യയുടെ അടുത്ത ടി20 നായകൻ ആര്?

Cricket
  •  5 days ago
No Image

യുഎഇയിൽ ശനിയാഴ്ച വരെ ശക്തമായ പൊടിക്കാറ്റിന് സാധ്യത; ദൃശ്യപരത കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

uae
  •  5 days ago