HOME
DETAILS

പാകിസ്താനിലെ മാർക്കറ്റിൽ സ്ഫോടനം: ട്രാഫിക് പൊലിസുകാർ ഉൾപ്പെടെ ഒമ്പത് മരണം, നിരവധി പേർക്ക് പരുക്ക്

  
May 12, 2026 | 3:32 PM

nine killed in explosion at market in pakistans khyber pakhtunkhwa

പെഷവാർ: പാകിസ്താനിലെ ഖൈബർ പഖ്‌തുൻഖ്വ പ്രവിശ്യയിലുണ്ടായ സ്ഫോടനത്തിൽ ഒൻപത് പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച വൈകുന്നേരം അഫ്ഗാൻ അതിർത്തിയോട് ചേർന്നുള്ള ലക്കി മർവാത്ത് ജില്ലയിലെ സരായി നൗറംഗ് മാർക്കറ്റിലാണ് സ്ഫോടനം ന‍ടന്നത്. സ്ഫോടനത്തിൽ മരിച്ചവരിൽ രണ്ട് ട്രാഫിക് പൊലിസുകാരും ഒരു സ്ത്രീയും ഉൾപ്പെടുന്നു.

മാർക്കറ്റിൽ‍ നിർത്തിയിട്ടിരുന്ന ഒരു റിക്ഷയിൽ സ്ഥാപിച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ കടകൾക്കും വാഹനങ്ങൾക്കും വലിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചു. മാർക്കറ്റിൽ തിരക്കുള്ള സമയത്തായിരുന്നു സ്ഫോടനം. സ്ഫോടനത്തിൽ പരുക്കേറ്റ 33 പേരെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ അഞ്ചുപേരുടെ നില അതീവ ഗുരുതരമാണ്.

ട്രാഫിക് പൊലിസ് ഉദ്യോഗസ്ഥർ ഡ്യൂട്ടിയിലുണ്ടായിരുന്ന പോയിന്റിന് സമീപമാണ് റിക്ഷ പാർക്ക് ചെയ്തിരുന്നത്. ഈ സാഹചര്യത്തിൽ പൊലിസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള ആക്രമണമാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ഭീകര സംഘടനയായ തെഹ്‌രീകെ താലിബാൻ പാകിസ്താൻ (ടിടിപി) ന് ആക്രമണത്തിൽ പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സ്ഫോടനത്തെ അപലപിച്ചു. ഏതാനും ദിവസങ്ങൾക്ക് മുൻപ് ബന്നു ജില്ലയിലും പൊലിസിനെ ലക്ഷ്യമിട്ട് സമാനമായ ആക്രമണം നടന്നിരുന്നു.

At least nine people were killed in an explosion at Sarai Naurang market in Lakki Marwat district of Khyber Pakhtunkhwa near the Afghan border on Tuesday evening. The victims reportedly include two traffic police officers and a woman. Authorities have launched an investigation into the blast.

 
 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒത്തുതീർപ്പ് അനുവദിക്കില്ല; കസ്റ്റഡിയിലിരിക്കെ പ്രതി കിണറ്റിൽ വീണ് മരിച്ച സംഭവത്തിൽ കേരള പൊലിസ് വിചാരണ നേരിടണമെന്ന് മദ്രാസ് ഹൈക്കോടതി

National
  •  4 days ago
No Image

യുഎഇയിലെ കഠിനമായ ഉഷ്ണതരംഗങ്ങൾ 96 ശതമാനം കൃത്യതയോടെ മുൻകൂട്ടി അറിയാം; പുതിയ എഐ സാങ്കേതികവിദ്യയുമായി ശാസ്ത്രജ്ഞർ

uae
  •  4 days ago
No Image

പ്രതിപക്ഷ ഉപനേതാവ് പദവി; പിന്നോട്ടില്ലെന്ന് സിപിഐ, മുന്നണി സിപിഎമ്മിനും സിപിഐക്കും ഒരുപോലെയെന്ന് ബിനോയ് വിശ്വം

Kerala
  •  4 days ago
No Image

ഹാലണ്ടിന്റെ പേര് പറഞ്ഞ് വോട്ട് പിടുത്തം; റയൽ മാഡ്രിഡ് പ്രസിഡന്റ് സ്ഥാനാർത്ഥിക്കെതിരെ നിയമനടപടിക്ക് മാഞ്ചസ്റ്റർ സിറ്റി

Football
  •  4 days ago
No Image

ഹിജ്റ പുതുവർഷാരംഭം; ജൂൺ 15-ന് ദുബൈയിലെ സ്കൂളുകൾക്കും സർവ്വകലാശാലകൾക്കും അവധി പ്രഖ്യാപിച്ചു

uae
  •  4 days ago
No Image

മുട്ടയുടെ സാന്നിധ്യം കണ്ടെത്തി; ഒമാനില്‍ ഗോഡൈവ കുനാഫ ചോക്ലേറ്റ് ബാര്‍ പിന്‍വലിച്ചു

oman
  •  4 days ago
No Image

കുടുംബം ചിതയൊരുക്കി,അന്ത്യകർമ്മങ്ങൾ വരെ തുടങ്ങി; എവറസ്റ്റിൽ പ്രകൃതി ഒരുക്കിയ മരണക്കണിയിൽ നിന്നും ആറ് ദിവസങ്ങൾക്ക് ശേഷം ദാവ ഷെർപ തിരികെ ജീവിതത്തിലേക്ക്

International
  •  4 days ago
No Image

ജയിലില്‍ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന റിമാന്‍ഡ് പ്രതി മരിച്ചു; പൊലിസ് മര്‍ദ്ദനമെന്ന് ആരോപിച്ച് കുടുംബം

Kerala
  •  4 days ago
No Image

പണികിട്ടി ബിസിസിഐ! അഫ്ഗാൻ പരമ്പരയിൽ നിന്ന് വിരാട് കോഹ്‌ലി ഔട്ട്; പകരക്കാരനായി മലയാളി താരം എത്തുമോ?

Cricket
  •  4 days ago
No Image

അങ്കണവാടി കുട്ടിയുടെ വീഡിയോ; മന്ത്രി ബിന്ദു കൃഷ്ണയ്ക്കെതിരെ വ്യാജ വാർത്താ പ്രചാരണം: പേഴ്സണൽ സ്റ്റാഫ് ഡിജിപിക്ക് പരാതി നൽകി

Kerala
  •  4 days ago