HOME
DETAILS

ട്രോളുകളിൽ നിറഞ്ഞ് പാക് നായകൻ; 'ധൈര്യമുണ്ടോ' എന്ന് ചോദിച്ചവർക്ക് കളി പഠിപ്പിച്ച് ബംഗ്ലാ കടുവകൾ

  
May 12, 2026 | 4:21 PM

salman ali agha trolled as challenge backfires bangladesh secures historic test win

ധാക്ക: ബംഗ്ലാദേശിനെതിരെ വെല്ലുവിളി നടത്തി ഒടുവിൽ നാണംകെട്ട പരാജയം ഏറ്റുവാങ്ങേണ്ടി വന്ന പാകിസ്താൻ നായകൻ സൽമാൻ അലി ആഘയ്ക്കെതിരെ കടുത്ത പരിഹാസം. ആദ്യ ടെസ്റ്റിൽ ബംഗ്ലാദേശ് ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്തേക്കില്ലെന്ന ആഘയുടെ പ്രവചനവും, റൺസ് പിന്തുടർന്ന് ജയിക്കുമെന്ന വെല്ലുവിളിയും പാളിയതോടെ താരത്തിന് സ്വന്തം വാക്കുകൾ തിരിച്ചടിയായിരിക്കുകയാണ്. ചരിത്രത്തിലാദ്യമായി  ബംഗ്ലാദേശ് മണ്ണിൽ ടെസ്റ്റ് തോൽവി വഴങ്ങിയ പാകിസ്താന് ആഘയുടെ വാക്കുകൾ ഇപ്പോൾ ഇരട്ടി പ്രഹരമായിരിക്കുകയാണ്.

'ധൈര്യമുണ്ടെങ്കിൽ ഡിക്ലയർ ചെയ്യൂ'; ആഘയുടെ വെല്ലുവിളി

മത്സരത്തിനിടയിലെ പത്രസമ്മേളനത്തിൽ ബംഗ്ലാദേശിനെ പ്രകോപിപ്പിക്കുന്ന തരത്തിലായിരുന്നു ആഘയുടെ സംസാരിച്ചത്. "അവർക്ക് ധൈര്യമുണ്ടെങ്കിൽ ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്യട്ടെ. ഞങ്ങൾക്ക് 70 ഓവറിൽ 260-270 റൺസ് ലക്ഷ്യം തരൂ, ഞങ്ങൾ അത് പിന്തുടർന്ന് ജയിക്കും. പക്ഷേ ബംഗ്ലാദേശ് അത് ചെയ്യാൻ തുനിയുമെന്ന് ഞാൻ കരുതുന്നില്ല," എന്നായിരുന്നു ആഘയുടെ വാക്കുകൾ.

വെല്ലുവിളി ഏറ്റെടുത്ത് ബംഗ്ലാദേശ്; തകർന്ന് പാകിസ്താൻ

പാക് താരത്തിന്റെ വെല്ലുവിളി കൃത്യമായി സ്വീകരിച്ച ബംഗ്ലാദേശ് നായകൻ നജ്മുൽ ഹൊസൈൻ ഷാന്റോ, രണ്ടാം ഇന്നിംഗ്‌സിൽ 240 റൺസിന് ഡിക്ലയർ ചെയ്തു. പാകിസ്താന് ജയിക്കാൻ 76 ഓവറിൽ 268 റൺസ് എന്ന ലക്ഷ്യമാണ് നൽകിയത്. എന്നാൽ ആഘ പറഞ്ഞതുപോലെ ലക്ഷ്യം പിന്തുടരാൻപാകിസ്താന് കഴിഞ്ഞില്ലെന്ന് മാത്രമല്ല, വെറും 163 റൺസിന് അവർ ഓൾഔട്ടാവുകയും ചെയ്തു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ നഹിദ് റാണയാണ് പാക് ബാറ്റിങ് നിരയെ തകർത്തത്.

ബാറ്റിങ്ങിലും പരാജയം

വലിയ വർത്തമാനം പറഞ്ഞ സൽമാൻ അലി ആഘയ്ക്ക് ബാറ്റ് കൊണ്ടും ടീമിനെ രക്ഷിക്കാനായില്ല. നിർണ്ണായകമായ രണ്ടാം ഇന്നിംഗ്‌സിൽ വെറും 26 റൺസ് മാത്രമാണ് താരത്തിന് നേടാനായത്. ആദ്യ ഇന്നിംഗ്‌സിൽ 58 റൺസ് നേടിയിരുന്നെങ്കിലും പന്തുകൊണ്ട് ഒരു വിക്കറ്റ് പോലും വീഴ്ത്താൻ ആഘയ്ക്ക് കഴിഞ്ഞില്ല.

മത്സരം അവസാനിച്ചതോടെ ആഘയുടെ പഴയ വീഡിയോകളും പ്രസ്താവനകളും കുത്തിപ്പൊക്കി സോഷ്യൽ മീഡിയയിൽ ആരാധകർ വൻതോതിൽ പരിഹാസവുമായി രംഗത്തെത്തി. ബംഗ്ലാദേശിനെ നിസ്സാരക്കാരായി കണ്ട പാക് താരത്തിന് ലഭിച്ച അർഹമായ മറുപടിയാണ് ഈ വിജയമെന്ന് ക്രിക്കറ്റ് പ്രേമികൾ കുറിക്കുന്നു. സ്വന്തം മണ്ണിൽ ബംഗ്ലാദേശിനോട് വഴങ്ങുന്ന ആദ്യ ടെസ്റ്റ് തോൽവിയാണിത് എന്നതും പാകിസ്താന്റെ നാണക്കേടിന്റെ ആഴം കൂട്ടുന്നു.  

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാചകവാതക വിലക്കയറ്റത്തിൽ നിന്ന് ശ്രദ്ധതിരിക്കാൻ കേന്ദ്രത്തിന്റെ പുതിയ തന്ത്രം? എൽ.പി.ജിക്ക് പകരം എഥനോൾ സ്റ്റൗവുമായി ഗഡ്കരി

National
  •  5 days ago
No Image

അര്‍ബുദം: റിയാദില്‍ തൃശൂര്‍ സ്വദേശിയായ പ്രവാസി അന്തരിച്ചു

Saudi-arabia
  •  5 days ago
No Image

'കലാച്ചി'ക്കെതിരെയുള്ള കോപ്പിയടി ആരോപണം പൂർണമായി തള്ളി കെ.ആർ. മീര; 'ആരോപണങ്ങൾ സത്യസന്ധതയില്ലാത്തത്'

Kerala
  •  5 days ago
No Image

കർണാടകയിൽ ഡി.കെ ശിവകുമാർ യുഗം; മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; മന്ത്രിസഭയിൽ രണ്ട് മലയാളികളും?

National
  •  6 days ago
No Image

സംസ്ഥാനത്ത് കാലവർഷം നാളെയെത്തും; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  6 days ago
No Image

വിവാദ എഫ്.സി.ആർ.എ നിയമഭേദഗതിയിൽ ഇടപെടാതെ മാർക്കോ റൂബിയോ മടങ്ങിയതിൽ നീരസം; സ്വത്ത് നഷ്ടമാകുമെന്ന ആശങ്കയിൽ ക്രൈസ്തവ സഭകൾ

National
  •  6 days ago
No Image

സി.ബി.എസ്.ഇ പരീക്ഷാ വിവാദം: പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടു; ചെയർമാനും സെക്രട്ടറിക്കും തെറിച്ചു! പുതിയ നിയമനം നടത്തി കേന്ദ്ര ഉത്തരവ്

National
  •  6 days ago
No Image

സച്ചിൻ ടെണ്ടുൽക്കറല്ല! ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ടി20 അരങ്ങേറ്റക്കാരൻ്റെ റെക്കോർഡ് തകർക്കാൻ വൈഭവ് എത്തുന്നു...

Cricket
  •  6 days ago
No Image

'അന്ന് സി.പി.എം ചെയ്തത് നൂറുശതമാനം ശരി, ഞങ്ങൾക്ക് തെറ്റ് പറ്റി'; ഋതബ്രതയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് മമത; തൃണമൂൽ കോൺഗ്രസ് പിളർപ്പിലേക്ക്!

National
  •  6 days ago
No Image

25 വർഷത്തെ ചരിത്രം തിരുത്തിക്കുറിച്ച് പാക് നായകൻ; ഓസീസിനെതിരെ ലാഹോറിൽ നടന്നത് വിശ്വസിക്കാനാകാതെ ക്രിക്കറ്റ് ലോകം

Cricket
  •  6 days ago