HOME
DETAILS

കുവൈത്തിൽ ഇറാൻ സൈനികരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി; നാല് ഐആർജിസി ഉദ്യോഗസ്ഥർ പിടിയിൽ

  
May 12, 2026 | 4:21 PM

kuwait foils alleged infiltration attempt four irgc officers reportedly detained

കുവൈത്ത് സിറ്റി: കുവൈത്തിലെ ബുബിയാൻ ദ്വീപ് ലക്ഷ്യമിട്ട് കടൽമാർഗ്ഗം നുഴഞ്ഞുകയറാൻ ശ്രമിച്ച ഇറാന്റെ ഇസ് ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) അംഗങ്ങളെ പിടികൂടി കുവൈത്ത് സുരക്ഷാസേന. ശത്രുതാപരമായ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ടെത്തിയ നാല് ഐആർജിസി ഉദ്യോഗസ്ഥരാണ് അറസ്റ്റിലായതായതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ഈ മാസം ആദ്യം നടന്ന നുഴഞ്ഞുകയറ്റ ശ്രമത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അറസ്റ്റിലായവരിൽ രണ്ട് നാവിക കേണൽമാരും ഒരു ക്യാപ്റ്റനും ഒരു ലെഫ്റ്റനന്റും ഉൾപ്പെടുന്നു. കുവൈത്തിൽ അട്ടിമറി പ്രവർത്തനങ്ങൾ നടത്താൻ തങ്ങളെ ഐആർജിസി ചുമതലപ്പെടുത്തിയതായി ഇവർ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി അധികൃതർ വ്യക്തമാക്കി.

മെയ് ഒന്നിനാണ് പ്രത്യേകമായി വാടകയ്‌ക്കെടുത്ത മത്സ്യബന്ധന ബോട്ടിൽ സംഘം ബുബിയാൻ ദ്വീപ് ലക്ഷ്യമിട്ട് എത്തിയത്. ദ്വീപിൽ നിലയുറപ്പിച്ചിരുന്ന കുവൈത്ത് സായുധ സേനയുമായുള്ള ഏറ്റുമുട്ടലിനിടെ വെടിവയ്പ്പുണ്ടാകുകയും ഒരു കുവൈത്ത് സൈനികന് പരുക്കേൽക്കുകയും ചെയ്തു. നാല് പേരെ പിടികൂടിയെങ്കിലും സംഘത്തിലുണ്ടായിരുന്ന കപ്പൽ കമാൻഡർ ഉൾപ്പെടെയുള്ള രണ്ട് പേർ രക്ഷപ്പെട്ടതായാണ് വിവരം. ഇവർക്കായി തിരച്ചിൽ തുടരുകയാണ്.

ദേശീയ സുരക്ഷയെ ബാധിക്കുന്ന ഇത്തരം ഭീഷണികളെ നേരിടാൻ കുവൈത്ത് സായുധ സേനയും സുരക്ഷാ ഏജൻസികളും അതീവ ജാഗ്രതയിലാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ സ്ഥിരത തകർക്കാനുള്ള ഏത് ഗൂഢാലോചനയെയും നേരിടാൻ കുവൈത്ത് സജ്ജമാണെന്നും ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.

Kuwait has reportedly foiled an alleged infiltration attempt involving suspected Iranian personnel. Four officers linked to Iran’s IRGC were reportedly detained, according to emerging reports, raising fresh regional security concerns across the Gulf region.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദേശികളെന്ന് മുദ്രകുത്തി; നാല് വനിതകളെ നാടുകടത്താന്‍ ഉത്തരവിട്ട അസം ട്രെബ്യൂണല്‍ വിധിക്ക് സുപ്രീം കോടതി സ്‌റ്റേ 

National
  •  2 days ago
No Image

ചിരിയുടെ തമ്പുരാന് വിട; സലീം കുമാർ അന്തരിച്ചു 

Kerala
  •  2 days ago
No Image

സുഹൃത്തുക്കള്‍ തമ്മില്‍ സംഘര്‍ഷം; തിരുവനന്തപുരത്ത് 18കാരന്‍ കൊല്ലപ്പെട്ടു

Kerala
  •  2 days ago
No Image

കുടുംബശ്രീയുടെ ആദിവാസി ഫണ്ടുകളില്‍ തിരിമറി; വയനാട്ടില്‍ സിപിഎം നേതാവ് ഉള്‍പ്പെടെ മൂന്ന് ജീവനക്കാരെ പിരിച്ചുവിട്ടു 

Kerala
  •  2 days ago
No Image

സലാം എയര്‍ കുവൈത്ത്‌ ബെയ്‌റൂട്ട് സര്‍വിസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു

oman
  •  2 days ago
No Image

കോഴിക്കോട് ഷിഗല്ല ബാധിച്ച് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു

Kerala
  •  2 days ago
No Image

കുറ്റ്യാടി പുഴയില്‍ അമ്മയോടൊപ്പം ഒഴുക്കില്‍പ്പെട്ട ഏഴുവയസുകാരന്റെ മൃതദേഹം കണ്ടെത്തി

Kerala
  •  2 days ago
No Image

'നീ പട്ടിക ജാതിക്കാരിയല്ലേ, നിന്റെ മണം കുട്ടികള്‍ക്ക് പിടിക്കുന്നില്ല, നാളെ മുതല്‍ ജോലിക്ക് വരണ്ട! ഊരുട്ടമ്പലം സരസ്വതി വിദ്യാലയത്തില്‍ ജാതിയധിക്ഷേപം നേരിട്ടെന്ന് യുവതിയുടെ പരാതി 

Kerala
  •  2 days ago
No Image

കലൂരില്‍ പെണ്‍കുട്ടികളെ സംഘം ചേര്‍ന്ന് മര്‍ദിച്ച സംഭവം; മുഖ്യപ്രതി പിടിയില്‍ 

Kerala
  •  2 days ago
No Image

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട യുവതി മരിച്ചു; ഏഴു വയസുള്ള മകനായി തിരച്ചില്‍ 

Kerala
  •  2 days ago