HOME
DETAILS

പരീക്ഷാഫലം കാത്തുനിൽക്കാതെ അവർ യാത്രയായി; മങ്കടയെ കണ്ണീരിലാഴ്ത്തി ഇടിമിന്നൽ ദുരന്തം

  
ഇസ്മാഈൽ അരിമ്പ്ര 
May 13, 2026 | 1:58 AM

students awaiting exam results among four killed in lightning strike at mankada

മലപ്പുറം: മങ്കട വെള്ളിലയിൽ മിന്നലേറ്റു  മരിച്ച  നാലുപേരില്‍  രണ്ടുപേര്‍ ഹയര്‍ സെക്കന്‍ഡറിയിലെയും  ഒരാള്‍ പത്താം തരത്തിലെയും പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍. ഒന്നിച്ച് മലകയറിയ ഏഴുപേർക്കാണ് ഇന്നലെ വൈകീട്ട് മിന്നലേറ്റത്. അപകടത്തില്‍ മരിച്ച മുഹമ്മദ് സിയാദ് മങ്കട മങ്കട ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നിന്ന്  ഈവര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു. സിയാദിനൊപ്പം മിന്നലേറ്റു മരിച്ച റഈസും  ഇതേ സ്‌കൂളിലാണ് ഇത്തവണ പ്ലസ്ടു പൂര്‍ത്തിയാക്കിയത്. മലപ്പുറം ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് ഇത്തവണ  പ്ലസ്ടു പരീക്ഷയെഴുതിയ വിദ്യാര്‍ഥിയാണ് ദുരന്തത്തിനിരയായ മുഹമ്മദ് ബഹാസ്. പരീക്ഷാ ഫലം അടുത്തദിവസങ്ങളിലായി പ്രഖ്യാപിക്കാനിരിക്കെയാണ് ഇടിമിന്നലിൻ്റെ രൂപത്തിൽ  ദുരന്തമെത്തുന്നത്. മരിച്ച ഫഹദ് ഇവരുടെ കൂട്ടുകാരനും പ്രദേശത്തെ കടയില്‍ ജോലിചെയ്തുവരികയുമായിരുന്നു. മരിച്ച രണ്ടുപേരുടെ സഹോദരങ്ങളാണ് പരുക്കേറ്റവരില്‍ രണ്ടുപേര്‍. 

വാല്‍പ്പാറ അപകടത്തിന്റെ ഞട്ടൽ മാറുന്നതിന് മുന്‍പാണ് മലപ്പുറത്ത് നിന്ന് ഇടിമിന്നലിൻ്റെ രൂപത്തിൽ  മറ്റൊരു ദുരന്ത വാർത്ത. കനത്ത വെയിലിന് ആശ്വാസമായി വേനല്‍മഴ ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്തിരുന്നു . വള്ളിലയിലെ മലയില്‍ കാഴ്ചക്കാരെ ആകര്‍ഷിക്കുന്ന വ്യൂപോയിന്റില്‍ കാറ്റുകൊള്ളാനെത്തിയതായിരുന്നു ഇവര്‍. വൈകീട്ടോടെയെത്തിയ മഴയ്ക്കൊപ്പാണ് ഇടിമിന്നലുണ്ടായത്. ഇവരുടെ വീട് സ്ഥിതി ചെയ്യുന്ന പ്രദേശത്തോട് ചേര്‍ന്നുള്ള മലയുടെ ഭാഗത്താണ് അപകടം നടന്നത്. ഇവർക്ക് ഏറെ പരിചയമുള്ള സ്ഥലവും കൂടിയാണിത്. അപകടത്തിന് പിന്നാലെ  നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്നാണ് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. ദ്രുതഗതിയില്‍ മഞ്ചേരി മെഡി.കോളജ് ആശുപത്രിയിലേക്കെത്തിക്കുകയായിരുന്നു. ആദ്യം ആറുപേരെയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. മരിച്ച നാലുപേര്‍ക്ക് പുറമെ അപകടത്തില്‍ പരുക്കേറ്റ രണ്ടുപേരുള്‍പ്പെടെയായിരുന്നു ഇത്. പരുക്കേറ്റവരില്‍ നിന്നാണ് മറ്റൊരാള്‍ കൂടി സംഘത്തിലുണ്ടെന്ന വിവരം ലഭിച്ചത്. തുടര്‍ന്നാണ് മലയില്‍ നിന്ന് പരുക്കേറ്റ മൂന്നാമത്തെയാളെ കണ്ടെത്തിയത്. നാടിനെ നടുക്കിയ ദുരന്തത്തില്‍ കൂടുതലായി ആരെങ്കിലും  ഉണ്ടോയെന്നറിയാന്‍ രാത്രിയിലും പ്രദേശവാസികള്‍ മലയിലെത്തി തിരച്ചില്‍ നടത്തിയിരുന്നു.  

Four people, including students awaiting their SSLC and Plus Two examination results, were killed in a lightning strike at Mankada. The victims were part of a seven-member group trekking a hill when the tragedy occurred on Tuesday evening. Among the deceased were students who had recently completed their Class 10 and Higher Secondary examinations, while another victim was a local youth working at a nearby shop. Two of the injured are siblings of the deceased victims.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കല്യാണാലോചനയുമായി വന്ന് ലക്ഷങ്ങൾ കവരുന്ന അന്താരാഷ്ട്ര സംഘം; മുഖ്യസൂത്രധാരനായ മലയാളി ഡൽഹിയിൽ അറസ്റ്റിൽ

Kerala
  •  a day ago
No Image

ലക്ഷ്യം വെച്ചത് മതവിശ്വാസങ്ങളെ; ഇന്ത്യയിൽ ബലിപെരുന്നാൾ ആഘോഷങ്ങൾക്കിടെ മുസ്‌ലിംകൾക്കെതിരെ നടന്നത് ഞെട്ടിക്കുന്ന അതിക്രമങ്ങളെന്ന് റിപ്പോർട്ട്

National
  •  a day ago
No Image

ദുബൈയിൽ ഡെലിവറി ഡ്രൈവർമാർക്ക് ഇനി തണുപ്പിലിരുന്ന് വിശ്രമിക്കാം; എയർ കണ്ടീഷൻ ചെയ്ത വിശ്രമമുറികൾ സജ്ജമാക്കി ആർടിഎ

uae
  •  a day ago
No Image

യു.ഡി.എഫിനെ പ്രതിരോധത്തിലാക്കിയ ബന്ധുനിയമനം: മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് സ്ഥാനം ഒഴിഞ്ഞു; രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി

Kerala
  •  a day ago
No Image

ആദ്യം കണ്ടത് ഗ്രൗണ്ടില്‍ കളിക്കാന്‍ എത്തിയ കുട്ടികള്‍; കാര്യവട്ടത്ത് മധ്യവയസ്കനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  a day ago
No Image

ആഗോള റീട്ടെയിൽ വിപണിയിൽ കരുത്തുകാട്ടി യുഎഇ; 2033-ഓടെ വിപണി മൂല്യം 227 ബില്യൺ ഡോളറിലെത്തും; കുതിച്ചുയർന്ന് ദുബൈ മാളിലെ ഫാഷൻ അവന്യൂ

uae
  •  a day ago
No Image

കേരളത്തിലെ ആരോപണങ്ങളിൽ വിട്ടുവീഴ്ചയില്ല; കോൺഗ്രസിനെതിരെ കടുത്ത നിലപാടുമായി സി.പി.എം; ഇന്ത്യസഖ്യത്തിന്റെ നിർണായക യോഗം നാളെ ഡൽഹിയിൽ 

National
  •  a day ago
No Image

സമയക്രമീകരണത്തിലെ അശാസ്ത്രീയത: മലബാറിലെ ട്രെയിൻ യാത്രക്കാർ ദുരിതത്തിൽ; പ്രതീക്ഷയോടെ മൺസൂൺ ടൈംടേബിൾ

Kerala
  •  a day ago
No Image

കനത്ത കാറ്റിലും മഴയിലും സ്‌കൂളിന്റെ മേൽക്കൂര തകർന്നുവീണു: അവധി ദിനമായതിനാൽ ഒഴിവായത് വൻദുരന്തം

Kerala
  •  a day ago
No Image

ഒരു നിമിഷത്തെ അശ്രദ്ധ, കൺമുന്നിൽ ദുരന്തം: നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് ഷാർജ പൊലിസ്; സുരക്ഷാ മുന്നറിയിപ്പ്

uae
  •  a day ago