HOME
DETAILS

എസ്എസ്എല്‍സി ഫലം ഈ മാസം 15ന്? അന്തിമ തീരുമാനത്തിനായി പരീക്ഷാ ബോര്‍ഡ് ഇന്ന് യോഗം ചേരും

  
May 13, 2026 | 2:59 AM

SSLC results likely on may 15 examination board to meet today for final decision

 

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് 15 വെള്ളിയാഴ്ച തന്നെ ഉണ്ടായേക്കുമെന്ന് സൂചന. മൂല്യനിര്‍ണ്ണയവും മറ്റ് അനുബന്ധ നടപടികളും ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. ഫലപ്രഖ്യാപനത്തിന് മുന്നോടിയായി ഫലം വിലയിരുത്തുന്നതിനായി പരീക്ഷാ ബോര്‍ഡ് ഇന്ന് നിര്‍ണ്ണായക യോഗം ചേരും. ഈ യോഗത്തിന് ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക.

നേരത്തെ നിശ്ചയിച്ചിരുന്നത് പോലെ തന്നെ 15ാം തിയതി ഫലം പ്രസിദ്ധീകരിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം. പരീക്ഷാ ബോര്‍ഡ് യോഗത്തിന് ശേഷം സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഒരു ദിവസം കൂടി ആവശ്യമാണ്. ഇതിനാലാണ് യോഗം ബുധനാഴ്ച തന്നെ നിശ്ചയിച്ചത്. വെള്ളിയാഴ്ച ഫലം പ്രസിദ്ധീകരിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും പരീക്ഷാ ഭവന്‍ സജ്ജമാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിലെ കാലതാമസം കാരണം ഇത്തവണ ഫലപ്രഖ്യാപനം ഉദ്യോഗസ്ഥര്‍ നിര്‍വ്വഹിക്കാനാണ് സാധ്യത. സാധാരണ നിലയില്‍ വിദ്യാഭ്യാസമന്ത്രിയാണ് ഫലം പ്രഖ്യാപിക്കാറുള്ളത്. എന്നാല്‍ നിലവിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ചീഫ് സെക്രട്ടറിയോ പൊതുവിദ്യാഭ്യാസ ഡയറക്ടറോ ആയിരിക്കും ഇക്കുറി ഫലം അറിയിക്കുക. 2021ലെ തിരഞ്ഞെടുപ്പ് കാലത്തും സമാനമായ രീതിയില്‍ ഉദ്യോഗസ്ഥരായിരുന്നു ഫലപ്രഖ്യാപനം നടത്തിയത്.



The Kerala SSLC exam results are expected to be announced this Friday, with officials likely handling the declaration due to the current transition in government.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇഡി വേട്ടയിൽ പാർട്ടിയും മുന്നണിയും കൂടെനിന്നു; കടന്നാക്രമണങ്ങളെ ഒരുമിച്ച് നേരിടും': പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Kerala
  •  8 days ago
No Image

തോട്ടപ്പള്ളി സന്ദർശനം: അമ്പലപ്പുഴയിൽ യു.ഡി.എഫ് എം.എൽ.എമാർ തമ്മിൽ വാക്പോര്; സുധാകരന് മറുപടിയുമായി റെജി ചെറിയാൻ

Kerala
  •  8 days ago
No Image

സംസ്ഥാനത്ത് നാളെ മുതൽ പാൽ, തൈര് വില വർദ്ധിക്കും

Kerala
  •  8 days ago
No Image

തമിഴ്‌നാട്ടിൽ വഴിയിൽ കുടുങ്ങിയ മലയാളി യാത്രക്കാർക്ക് തുണയായി ആഭ്യന്തരമന്ത്രി; സുരക്ഷയും യാത്രാസൗകര്യവും ഉറപ്പാക്കി

Kerala
  •  8 days ago
No Image

വിമാനത്താവളത്തിൽ വെച്ച് 16 ലക്ഷം രൂപയും 150 ​ഗ്രാം സ്വർണവും അടങ്ങിയ ബാ​ഗ് നഷ്ടപ്പെട്ടു; യുവതിക്ക് രക്ഷകരായി ദുബൈ പൊലിസ്

uae
  •  8 days ago
No Image

യുഎഇ ആകാശത്ത് ഇന്ന് അത്ഭുത പ്രതിഭാസം; അപൂർവ 'ബ്ലൂ മൈക്രോമൂൺ' കാണാം, അറിയേണ്ടതെല്ലാം

uae
  •  8 days ago
No Image

കണ്ണൂരിൽ ചായ കുടിക്കാൻ തട്ടുകടയിലെത്തിയ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ ക്രൂരമായി മർദിച്ച സംഭവം: രണ്ട് പൊലിസുകാർക്ക് സസ്പെൻഷൻ

Kerala
  •  8 days ago
No Image

'വെടിവെച്ചു കൊല്ലും'; സന്ദീപ് വാര്യർ എം.എൽ.എയ്ക്ക് എതിരെ വധഭീഷണി; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  8 days ago
No Image

വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ച സംഭവം: മന്ത്രി ബിന്ദു കൃഷ്ണക്കെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത അമർഷം

Kerala
  •  8 days ago
No Image

കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസ്; പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നാളെ മുഖ്യമന്ത്രിയെ സന്ദർശിക്കും

Kerala
  •  8 days ago