HOME
DETAILS

വയനാട്ടിലും കോഴിക്കോട്ടും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പോസ്റ്ററുകള്‍; കെ.സി വേണു ഗോപാലിനെതിരെ രൂക്ഷ വിമര്‍ശനം

  
May 13, 2026 | 3:17 AM

posters appear in wayanad and kozhikode against rahul and priyanka gandhi over leadership disputes



കല്‍പ്പറ്റ: കേരളത്തില്‍ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തര്‍ക്കം മുറുകുന്നതിനിടെ, രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ പോസ്റ്റര്‍ പ്രതിഷേധവും. വയനാട്ടിലെ കല്‍പ്പറ്റയിലും കോഴിക്കോട് ജില്ലയിലെ കാരശ്ശേരിയിലുമാണ് എഐസിസി നേതൃത്വത്തെ ലക്ഷ്യം വച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെതിരെ കടുത്ത ഭാഷയിലുള്ള വിയോജിപ്പാണ് പോസ്റ്ററുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 'കെ.സി വേണുഗോപാല്‍ നിങ്ങളുടെ പ്രിയപ്പെട്ടവനായിരിക്കാം, എന്നാല്‍ ജനങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന് സ്വീകാര്യതയില്ല' എന്നാണ് പ്രധാന ആരോപണം. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതില്‍ കേന്ദ്ര നേതൃത്വം വരുത്തുന്ന കാലതാമസമാണ് അണികളെ ചൊടിപ്പിച്ചിരിക്കുന്നത്.

 

വിജയിക്കാന്‍ വേണ്ടി മാത്രം വയനാട്ടിലേക്ക് വരേണ്ടതില്ലെന്നും ഇത്തരത്തിലുള്ള രാഷ്ട്രീയ നീക്കങ്ങളോട് താല്പര്യമില്ലെന്നും പോസ്റ്ററുകള്‍ വ്യക്തമാക്കുന്നു. കെ.സി വേണുഗോപാലിനെ സംരക്ഷിക്കുന്ന ഹൈക്കമാന്‍ഡ് നിലപാടിനെതിരെ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്നുണ്ടെന്നതിന്റെ സൂചനയായാണ് ഈ നീക്കത്തെ വിലയിരുത്തപ്പെടുന്നത്. സംസ്ഥാനത്തെ ഭരണനേതൃത്വത്തെ സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ ഗ്രൂപ്പ് പോര് തെരുവിലേക്ക് പടരുന്നത് പാര്‍ട്ടിക്ക് വലിയ തലവേദനയാണ് ഉണ്ടാക്കുന്നത്.

 

 Internal friction in Congress intensifies as posters criticizing K.C. Venugopal and the party leadership emerge in Wayanad and Kozhikode regarding the Chief Minister selection.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുപ്രഭാതം കരിയർ ക്ലിനിക്കിന് ഇന്ന് മണ്ണാർക്കാട്ട് സമാപനം

Kerala
  •  2 days ago
No Image

ജനങ്ങളുടെ നെഞ്ചത്തടിച്ച് കേന്ദ്ര സര്‍ക്കാര്‍; ഗാര്‍ഹിക സിലിണ്ടറിന് കൂട്ടിയത് 29 രൂപ; മൂന്ന് മാസത്തിനിടെ വില വര്‍ധിക്കുന്നത് രണ്ടാംതവണ

Kerala
  •  2 days ago
No Image

പത്തനംതിട്ടയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു

Kerala
  •  2 days ago
No Image

സലീം കുമാറിന് വിട നൽകാൻ കേരളം; സംസ്കാരം വെെകീട്ട് 3ന്; രാവിലെ 9 മുതൽ പൊതുദർശനം 

Kerala
  •  2 days ago
No Image

വിദേശികളെന്ന് മുദ്രകുത്തി; നാല് വനിതകളെ നാടുകടത്താന്‍ ഉത്തരവിട്ട അസം ട്രെബ്യൂണല്‍ വിധിക്ക് സുപ്രീം കോടതി സ്‌റ്റേ 

National
  •  2 days ago
No Image

ചിരിയുടെ തമ്പുരാന് വിട; സലീം കുമാർ അന്തരിച്ചു 

Kerala
  •  2 days ago
No Image

സുഹൃത്തുക്കള്‍ തമ്മില്‍ സംഘര്‍ഷം; തിരുവനന്തപുരത്ത് 18കാരന്‍ കൊല്ലപ്പെട്ടു

Kerala
  •  2 days ago
No Image

കുടുംബശ്രീയുടെ ആദിവാസി ഫണ്ടുകളില്‍ തിരിമറി; വയനാട്ടില്‍ സിപിഎം നേതാവ് ഉള്‍പ്പെടെ മൂന്ന് ജീവനക്കാരെ പിരിച്ചുവിട്ടു 

Kerala
  •  2 days ago
No Image

സലാം എയര്‍ കുവൈത്ത്‌ ബെയ്‌റൂട്ട് സര്‍വിസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു

oman
  •  2 days ago
No Image

കോഴിക്കോട് ഷിഗല്ല ബാധിച്ച് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു

Kerala
  •  2 days ago