HOME
DETAILS

മലയാളി താരം ഫിഫാ ലോകകപ്പിന്; ഖത്തറിന്റെ 34 അംഗ പ്രാഥമിക ടീമില്‍ കണ്ണൂരുകാരന്‍ തഹ്‌സിന്‍

  
Web Desk
May 13, 2026 | 3:33 AM

Kannur-Born Tahsin Mohammed Named in Qatars Preliminary FIFA World Cup 2026 Squad

ദോഹ: അടുത്തമാസം 11 മുതല്‍ ജൂലൈ 19 വരെ അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളിലായി നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിനുള്ള 34 അംഗ പ്രാഥമിക ടീമിനെ ഖത്തര്‍ ദേശീയ കോച്ച് യൂലന്‍ ലോപ്പറ്റെഗി പ്രഖ്യാപിച്ചപ്പോള്‍, മലയാളികള്‍ക്കും അഭിമാനം. അക്രം അഫീഫും ഹസന്‍ അല്‍ ഹൈദോസും അല്‍മുഈസ് അലിയും ഉള്‍പ്പെടെയുള്ള മുന്‍നിര താരങ്ങളെല്ലാം ഇടംപിടിച്ച പ്രാഥമിക സ്‌ക്വാഡില്‍ കണ്ണൂര്‍ വളപട്ടണം സ്വദേശി ജംഷിദിന്റെ മകന്‍ തഹ്‌സിന്‍ മുഹമ്മദും ഉള്‍പ്പെട്ടു. ടീമിലെ വിങ്ങറാണ് അടുത്തമാസം 20 തികയുന്ന തഹ്‌സിന്‍.

2026-05-1309:05:63.suprabhaatham-news.png
 
 


2019, 2024 വര്‍ഷങ്ങളില്‍ ഏഷ്യന്‍ കപ്പ് കിരീടം നേടിയ ടീമിലെ പ്രധാന താരങ്ങളെ നിലനിര്‍ത്തിയാണ് പുതിയ സ്‌ക്വാഡിനെ രൂപീകരിച്ചിരിക്കുന്നത്. ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് (ജൂണ്‍ 13 - സാന്‍ ഫ്രാന്‍സിസ്‌കോ), കാനഡ (ജൂണ്‍ 18 - വാന്‍കൂവര്‍), ബോസ്‌നിയ ആന്‍ഡ് ഹെര്‍സഗോവിന (ജൂണ്‍ 24 - സിയാറ്റില്‍) എന്നിവരുമായാണ് ഖത്തറിന്റെ മത്സരങ്ങള്‍.

16ാം വയസ്സില്‍ തന്നെ ദേശീയ ടീമില്‍

തലശ്ശേരി സ്വദേശിയും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ താരവുമായ ജംഷിദിന്റേയും കണ്ണൂര്‍ വളപട്ടണം ഷൈമാസില്‍ ഷൈമയുടെയും രണ്ടാമത്തെ മകനാണ് 19കാരനായ തഹ്‌സിന്‍. 2005 ജൂണില്‍ ഖത്തറിലാണ് ജനനം. 2021ല്‍ ദേശീയ അണ്ടര്‍ 16 ടീമില്‍ ഇടം പിടിച്ചാണ് തഹ്‌സിന്‍ ശ്രദ്ധേയനാവുന്നത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ അണ്ടര്‍ 17, 19 ടീമുകളിലും ഖത്തര്‍ സ്റ്റാര്‍സ് ലീഗ് ക്ലബായ അല്‍ ദുഹൈലിന്റെ സീനിയര്‍ ടീമിലും ഇടംനേടി. 2024 മാര്‍ച്ചിലായിരുന്നു താരസമ്പന്നമായ അല്‍ ദുഹൈലിനായി അരങ്ങേറിയത്. സ്റ്റാര്‍സ് ലീഗില്‍ കളിച്ച ആദ്യ ഇന്ത്യക്കാരനാണ് തഹ്‌സിന്‍. എ.എഫ്.സി. കപ്പിന്റെ യോഗ്യതാ റൗണ്ടില്‍ ലെബനനെതിരേയാണ് ആദ്യ ഗോള്‍ പിറന്നത്. ഖത്തറിലെ ആസ്പയര്‍ അക്കാദമിയിലാണ് പരിശീലനം നടത്തുന്നത്.

2026-05-1309:05:63.suprabhaatham-news.png
 
 

കഴിഞ്ഞ വര്‍ഷം നടന്ന ലോകകപ്പ് യോഗ്യത റൗണ്ടിലെ നിര്‍ണായക മത്സരങ്ങളില്‍, സ്പാനിഷ് പരിശീലകന്‍ ജൂലന്‍ ലോപ്‌റ്റെഗിയുടെ സംഘത്തിലും തഹ്‌സിനുമുണ്ടായിരുന്നു. ഖത്തര്‍ വിജയിച്ച ആ മത്സരത്തില്‍ തഹ്‌സിന്‍ ഇറങ്ങിയിരുന്നില്ല. 

ഖത്തര്‍ സ്‌ക്വാഡില്‍ ഏറെ പ്രത്യേകതകള്‍

മുതിര്‍ന്ന താരം സെബാസ്റ്റ്യന്‍ സോറിയ ടീമില്‍ ഇടം നേടിയതാണ് ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത. 42കാരനായ ഈ സ്‌ട്രൈക്കര്‍ 2006ല്‍ ദോഹയില്‍ നടന്ന ഏഷ്യന്‍ ഗെയിംസിലാണ് ഖത്തറിനായി അരങ്ങേറിയത്. രാജ്യത്തിനായി 124 മത്സരങ്ങളില്‍ നിന്ന് 39 ഗോളുകള്‍ സോറിയ നേടിയിട്ടുണ്ട്.

മുന്‍നിര താരം അക്രം അഫീഫ്, ക്യാപ്റ്റന്‍ ഹസന്‍ അല്‍ ഹൈദോസ്, അല്‍മുഈസ് അലി, ബസ്സാം അല്‍ റാവി, പെഡ്രോ മിഗ്വല്‍ എന്നിവര്‍ക്കൊപ്പം 2022 ലോകകപ്പില്‍ ഖത്തറിനായി ഏക ഗോള്‍ നേടിയ മുഹമ്മദ് മുന്‍താരിയും ടീമിലുണ്ട്. ഏഷ്യന്‍ കപ്പിലെ മികച്ച ഗോള്‍കീപ്പറായി തിരഞ്ഞെടുക്കപ്പെട്ട മെഷാല്‍ ബര്‍ഷാമാണ് ടീമിന്റെ കരുത്ത്.

2026-05-1309:05:30.suprabhaatham-news.png
 
 

പരിശീലനവും സന്നാഹ മത്സരങ്ങളും

മെയ് 15 മുതല്‍ ഖത്തര്‍ പരിശീലനം ആരംഭിക്കും. ഇതിന്റെ ഭാഗമായി രണ്ട് സന്നാഹ മത്സരങ്ങളിലും ടീം പങ്കെടുക്കും:

* മെയ് 28: റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡിനെതിരെ (ഡബ്ലിന്‍)
* ജൂണ്‍ 6: എല്‍ സാല്‍വദോറിനെതിരെ (ലോസ് ഏഞ്ചല്‍സ്)

ജൂണ്‍ രണ്ടിന് മുമ്പായാണ് അന്തിമ ടീം പ്രഖ്യാപിക്കുക. 23 മുതല്‍ 26 പേര്‍ വരെ ഉള്‍പ്പെടുത്താന്‍ കഴിയുന്ന അന്തിമ സംഘത്തില്‍ തഹ്‌സിന്‍ ഇടംപിടിച്ചാല്‍, ഫിഫാ ലോകകപ്പില്‍ ആദ്യമായി ഇത്തവണ ഒരു മലയാളി ഉള്‍പ്പെടും.

ടീം അംഗങ്ങള്‍:
മെഷാല്‍ ബര്‍ഷാം, മഹ്മൂദ് അബു നദ, സലാ സക്കരിയ, ഷെഹാബ് അല്‍ ലൈതി, അഹമ്മദ് അല്‍ ജനഹി, അഹമ്മദ് അലാ, അഹമ്മദ് ഫത്ഹി, താരിഖ് സല്‍മാന്‍, എഡ്മില്‍സണ്‍ ജൂനിയര്‍, അയൂബ് അല്‍ ലവാത്തി, സുല്‍ത്താന്‍ അല്‍ ബ്രേക്ക്, അല്‍ ഹാഷ്മി അല്‍ ഹുസൈന്‍, ബൗലേം ഖൗഖി, ബസ്സാം അല്‍ റാവി, ജാസിം ജാബര്‍, നൈല്‍ മേസണ്‍, സെബാസ്റ്റ്യന്‍ സോറിയ, റയാന്‍ അല്‍ അലി, ആസിം മദിബോ, അബ്ദുല്‍ അസീസ് ഹാതിം, ഇസ്സ ലായ്, മുഹമ്മദ് മാനായി, കരീം ബൗദിയാഫ്, ലൂക്കാസ് മെന്‍ഡസ്, തഹ്‌സീന്‍ മുഹമ്മദ്, മുബാറക് ഷാനന്‍, ഹൊമാം അല്‍ അമിന്‍, യൂസഫ് അബ്ദുറിസാഗ്, മുഹമ്മദ് മുന്‍താരി, മുഹമ്മദ് വാദ്, ഹസന്‍ അല്‍ ഹൈദോസ്, അക്രം അഫീഫ്, അല്‍മുയസ് അലി, പെഡ്രോ മിഗ്വല്‍.

Summary: In a historic moment for the Malayali community, 19-year-old Tahsin Mohammed has been included in Qatar’s 34-member preliminary squad for the FIFA World Cup 2026. Announced by head coach Julen Lopetegui, the squad is gearing up for the tournament held across the USA, Canada, and Mexico from June 11 to July 19.
Tahsin, a talented winger who turns 20 next month, hails from Valapattanam, Kannur. He is the son of Jamshid, a former Calicut University footballer, and Shaima.
Tahsin made history as the first Indian to play in the Qatar Stars League, representing the top-tier club Al Duhail.
A product of the renowned Aspire Academy, he has consistently

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലക്ഷ്യം വെച്ചത് മതവിശ്വാസങ്ങളെ; ഇന്ത്യയിൽ ബലിപെരുന്നാൾ ആഘോഷങ്ങൾക്കിടെ മുസ്‌ലിംകൾക്കെതിരെ നടന്നത് ഞെട്ടിക്കുന്ന അതിക്രമങ്ങളെന്ന് റിപ്പോർട്ട്

National
  •  a day ago
No Image

ദുബൈയിൽ ഡെലിവറി ഡ്രൈവർമാർക്ക് ഇനി തണുപ്പിലിരുന്ന് വിശ്രമിക്കാം; എയർ കണ്ടീഷൻ ചെയ്ത വിശ്രമമുറികൾ സജ്ജമാക്കി ആർടിഎ

uae
  •  a day ago
No Image

യു.ഡി.എഫിനെ പ്രതിരോധത്തിലാക്കിയ ബന്ധുനിയമനം: മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് സ്ഥാനം ഒഴിഞ്ഞു; രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി

Kerala
  •  a day ago
No Image

ആദ്യം കണ്ടത് ഗ്രൗണ്ടില്‍ കളിക്കാന്‍ എത്തിയ കുട്ടികള്‍; കാര്യവട്ടത്ത് മധ്യവയസ്കനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  a day ago
No Image

ആഗോള റീട്ടെയിൽ വിപണിയിൽ കരുത്തുകാട്ടി യുഎഇ; 2033-ഓടെ വിപണി മൂല്യം 227 ബില്യൺ ഡോളറിലെത്തും; കുതിച്ചുയർന്ന് ദുബൈ മാളിലെ ഫാഷൻ അവന്യൂ

uae
  •  a day ago
No Image

കേരളത്തിലെ ആരോപണങ്ങളിൽ വിട്ടുവീഴ്ചയില്ല; കോൺഗ്രസിനെതിരെ കടുത്ത നിലപാടുമായി സി.പി.എം; ഇന്ത്യസഖ്യത്തിന്റെ നിർണായക യോഗം നാളെ ഡൽഹിയിൽ 

National
  •  a day ago
No Image

സമയക്രമീകരണത്തിലെ അശാസ്ത്രീയത: മലബാറിലെ ട്രെയിൻ യാത്രക്കാർ ദുരിതത്തിൽ; പ്രതീക്ഷയോടെ മൺസൂൺ ടൈംടേബിൾ

Kerala
  •  a day ago
No Image

കനത്ത കാറ്റിലും മഴയിലും സ്‌കൂളിന്റെ മേൽക്കൂര തകർന്നുവീണു: അവധി ദിനമായതിനാൽ ഒഴിവായത് വൻദുരന്തം

Kerala
  •  a day ago
No Image

ഒരു നിമിഷത്തെ അശ്രദ്ധ, കൺമുന്നിൽ ദുരന്തം: നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് ഷാർജ പൊലിസ്; സുരക്ഷാ മുന്നറിയിപ്പ്

uae
  •  a day ago
No Image

കൊല്ലത്ത് വ്യാജ ആധാര്‍ കാര്‍ഡുമായി ബംഗ്ലാദേശ് ദമ്പതികള്‍ പിടിയില്‍

Kerala
  •  a day ago