HOME
DETAILS
MAL
കളഞ്ഞുകിട്ടിയ ബ്രേസ് ലെറ്റ് തിരിച്ചു നല്‍കി മാതൃകയായി
backup
September 16 2016 | 20:09 PM
പഴയങ്ങാടി: കളഞ്ഞുകിട്ടിയ സ്വര്‍ണ ബ്രേസ്‌ലെറ്റ് ഉടമയ്ക്കു തിരിച്ചു നല്‍കി യുവതി മാതൃകയായി. മുട്ടം പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ സമീറിന്റെ ഭാര്യ സമീറയാണ് സ്വര്‍ണമാല തിരിച്ചു നല്‍കിയത്.
ഓട്ടോയില്‍ യാത്ര ചെയ്യവെ കുഞ്ഞിമംഗലം സ്വദേശി സാലി ജോണിന്റെ ഒരുപവന്റെ സ്വര്‍ണ ബ്രേസ്‌ലെറ്റ് കളഞ്ഞു പോവുകയായിരുന്നു.
പിന്നീട് ഈ ഓട്ടോയില്‍ യാത്ര ചെയ്യവെയാണ്‌സമീറയ്ക്കു ബ്രേസ്‌ലെറ്റ്കിട്ടിയത്. ഇവര്‍ ഇതുപൊലിസ് സ്‌റ്റേഷനില്‍ ഏല്‍പ്പിച്ചതിനെ തുടര്‍ന്ന് നേരത്തെ പരാതി നല്‍കിയ സാലിജോണിനെ വിളിച്ചുവരുത്തി പൊലിസ് ആഭരണം നല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."