HOME
DETAILS
MAL
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: സംസ്ഥാന വ്യാപക പ്രതിഷേധവുമായി വിദ്യാര്‍ഥി സംഘടനകള്‍
Web Desk
May 13, 2026 | 7:19 AM
കോഴിക്കോട്: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ന്ന വിഷയത്തില്‍ സംസ്ഥാന വ്യാപക പ്രതിഷേധവുമായി എസ്.എഫ്.ഐ, കെ.എസ്.യു വിദ്യാര്‍ഥി സംഘടനകള്‍. പ്രതിഷേധത്തിനിടെ പൊലിസ് ബാരിക്കേട് മറിച്ചിടാന്‍ ശ്രമിച്ചതിനിടെ പൊലിസ് പ്രതിഷേധക്കാര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. കൊല്ലത്ത് എസ്എഫ്‌ഐയുടെ പ്രതിഷേധത്തിനിടെ പൊലിസ് ലാത്തിവീശി.
അതേസമയം നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേരളമടക്കം 10 സംസ്ഥാനങ്ങളിലേക്ക് സി ബി ഐ അന്വേഷണം വ്യാപിച്ചിട്ടുണ്ട്. നീറ്റ് പരീക്ഷാ ക്രമക്കേടുകളിൽ സുപ്രീംകോടതി ഇടപെടൽ തേടി മെഡിക്കൽ സംഘടനയായ ഫെയ്മ (FAIMA) ഹർജി നൽകി. പരീക്ഷാ നടത്തിപ്പിൽ പരാജയപ്പെട്ട നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക് (NTA) പകരം കൂടുതൽ സുതാര്യമായ മറ്റൊരു സംവിധാനം വേണമെന്നും, കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ വീണ്ടും പരീക്ഷ നടത്തണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."