HOME
DETAILS

മുൻ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിന് പ്രായപൂർത്തിയാകും മുൻപ് ലൈസൻസ്: നിയമോപദേശം തേടി മോട്ടോർ വാഹന വകുപ്പ് 

  
Web Desk
May 13, 2026 | 11:17 AM

motor vehicle department seeks legal advice over former transport minister kb ganesh kumars underage driving license issue

തിരുവനന്തപുരം: മുൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന് 18 വയസ്സ് തികയുന്നതിന് മുൻപ് ഡ്രൈവിംഗ് ലൈസൻസ് അനുവദിച്ച സംഭവത്തിൽ നിയമോപദേശം തേടാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചു. 40 വർഷങ്ങൾക്ക് മുൻപ് നടന്ന നിയമലംഘനം വകുപ്പിന്റെ ആഭ്യന്തര പരിശോധനയിലാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

1966 മേയ് 25 ആണ് ലൈസൻസിലെ രേഖകൾ പ്രകാരം ഗണേഷ് കുമാറിന്റെ ജനനത്തീയതി. എന്നാൽ അദ്ദേഹത്തിന് ലൈസൻസ് ലഭിച്ചത് 1984 ഫെബ്രുവരി 13-നും. അതായത്, ലൈസൻസ് അനുവദിക്കുമ്പോൾ അദ്ദേഹത്തിന് 17 വയസ്സും 8 മാസവും മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. ഗിയറുള്ള വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ലൈസൻസ് ലഭിക്കാൻ കുറഞ്ഞത് 18 വയസ്സ് പൂർത്തിയാകണമെന്നാണ് ചട്ടം. ലൈസൻസിൽ പേരിനൊപ്പം 'എം.എൽ.എ' എന്ന് രേഖപ്പെടുത്തിയത് മാറ്റി ആധാറിലെ പേര് മാത്രമാക്കാനും വകുപ്പ് നടപടി തുടങ്ങി. 2019-ൽ സാരഥി സോഫ്റ്റ്‌വെയർ വരുന്നതിന് മുൻപാണ് ഈ കൂട്ടിച്ചേർക്കൽ നടന്നത്.

പതിറ്റാണ്ടുകൾക്ക് മുൻപ് നടന്ന കാര്യമായതിനാലാണ് വിഷയത്തിൽ വിശദമായ നിയമോപദേശം തേടാൻ തീരുമാനിച്ചത്. സാരഥി പ്ലാറ്റ്‌ഫോമിലേക്ക് വിവരങ്ങൾ മാറിയപ്പോഴും ഇത്രകാലം ഈ പിശക് ശ്രദ്ധയിൽപ്പെട്ടിരുന്നില്ല എന്ന് ഗതാഗത കമ്മിഷണർ സി. നാഗരാജു വ്യക്തമാക്കി.

നിലവിലെ ലൈസൻസിന് 2028 ജൂലൈ 10 വരെ കാലാവധിയുണ്ട്. ഇത്രയും കാലം നിയമവിരുദ്ധമായ ലൈസൻസ് കൈവശം വെച്ചതിലും അത് പുതുക്കി നൽകിയതിലും ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന കാര്യവും വരും ദിവസങ്ങളിൽ പരിശോധിച്ചേക്കും. നിയമോപദേശം ലഭിച്ച ശേഷമായിരിക്കും ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള തുടർനടപടികളിലേക്ക് വകുപ്പ് കടക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൂര്യകുമാര്‍ പുറത്ത്; ടി 20 ടീമിനെ ശ്രേയസ് നയിക്കും; വൈഭവ് സൂര്യവംശി ടീമില്‍

Cricket
  •  a day ago
No Image

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: സി.പി.എം നേതാക്കള്‍ക്കെതിരെ തെളിവുണ്ടെന്ന് കോടതി, വിചാരണ നേരിടണം

Kerala
  •  a day ago
No Image

ഇതൊരു തമാശയല്ല! നോർവേ ജേഴ്സിക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ആ ക്രൂരത; ഫുട്ബോൾ ലോകത്ത് വൻ വിവാദം

Football
  •  a day ago
No Image

ഡല്‍ഹി ഹോട്ടല്‍ തീപിടുത്തതിന് കാരണം ഹോട്ടല്‍ ജീവനക്കാരന്റെ അനാസ്ഥ?; അറസ്റ്റ്, അന്വേഷണം തുടരുന്നു

National
  •  a day ago
No Image

വനംവകുപ്പിലെ ഐ.ടി നവീകരണം: യു.എസ് എയ്ഡ് പദ്ധതികൾ നിർത്തലാക്കി

Kerala
  •  a day ago
No Image

പനിയും ഛര്‍ദ്ദിയും; ബത്തേരിയില്‍ 40 ഓളം വിദ്യാര്‍ഥികള്‍ ചികിത്സയില്‍

Kerala
  •  a day ago
No Image

കുട്ടികൾക്കിടയിൽ വേപ്പ് ഇ-സിഗരറ്റ് വ്യാപകം; തുരത്താനാകാതെ മാരകലഹരി

Kerala
  •  a day ago
No Image

ഇസ്റാഈൽ വംശഹത്യ; ഗസ്സയില്‍ കാണാതായത് 9,500 ഫലസ്തീനികളെ

International
  •  a day ago
No Image

ബാങ്കില്‍ ബാക്കിയുണ്ടായിരുന്നത് വെറും 113 രൂപ; നേരം വെളുത്തപ്പോള്‍ അക്കൗണ്ടില്‍ 294 കോടി; പ്ലംബര്‍ ഞെട്ടി, ഒപ്പം പൊലിസും

National
  •  a day ago
No Image

കവി എ.സി ശ്രീഹരി അന്തരിച്ചു

Kerala
  •  a day ago