HOME
DETAILS

കാത്തിരിപ്പിന് വിരാമം; അബ്ദുറഹീം ഒരാഴ്ചയ്ക്കുള്ളിൽ ജയിൽ മോചിതനാകും

  
Web Desk
May 13, 2026 | 12:43 PM

abdul rahim likely to be released from jail within a week after long wait

കോഴിക്കോട്/റിയാദ്: സഊദി ജയിലിൽ കഴിയുന്ന ഫറോക്ക് സ്വദേശി അബ്ദുറഹീം ഒരാഴ്ചക്കുള്ളിൽ ജയിൽ മോചിതനാകും. 20 വർഷം നീണ്ട ജയിൽവാസം പൂർത്തിയാക്കി ഈ മാസം 20-ന് റഹീമിന്റെ ശിക്ഷാ കാലാവധി അവസാനിക്കും. ഇതോടെ, നാട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് തടസ്സമായി നിന്നിരുന്ന അവസാന സാങ്കേതിക കുരുക്കുകളും അഴിയുകയാണ്.

രണ്ട് പതിറ്റാണ്ടായി മകനെ കാത്തിരിക്കുന്ന ഉമ്മ ഫാത്തിമയ്ക്ക് ഇത് സ്വപ്നസാഫല്യത്തിന്റെ നിമിഷങ്ങളാണ്. ഫറോക്ക് കോടമ്പുഴയിലെ പഴയ വീട്ടിൽ നിന്ന് മകൻ യാത്ര തിരിച്ച ആ മുറ്റത്തേക്ക് അവൻ തിരികെ വരുന്നത് കാണാൻ ഉമ്മ ദിനങ്ങളെണ്ണി കഴിയുകയാണ്. റിയാദിലെ ക്രിമിനൽ കോടതി വിധിച്ച ശിക്ഷയുടെ കാലാവധി മെയ് 20-ന് അവസാനിക്കുന്നതോടെ മോചന നടപടികൾ വേഗത്തിലാകും.

തന്റെ സ്പോൺസറുടെ മകൻ മരിക്കാനിടയായ നിർഭാഗ്യകരമായ സംഭവത്തെത്തുടർന്നാണ് റഹീം സഊദിയിൽ ജയിലിലായത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട റഹീമിനെ രക്ഷിക്കാൻ ലോകമെമ്പാടുമുള്ള മലയാളികൾ കൈകോർത്തത് ചരിത്രമായിരുന്നു. സമാനതകളില്ലാത്ത മനുഷ്യസ്‌നേഹത്തിന്റെ അടയാളമായി 34 കോടി രൂപയാണ് ദയാധനമായി സമാഹരിച്ച് കോടതിയിൽ നൽകിയത്.

ദയാധനം കൈമാറിയതിനെത്തുടർന്ന് കഴിഞ്ഞ വർഷം ജൂലൈയിലാണ് കോടതി റഹീമിന്റെ വധശിക്ഷ റദ്ദാക്കിയത്. തുടർന്ന് വിധിച്ച തടവുശിക്ഷ കൂടി പൂർത്തിയാകുന്നതോടെ റഹീമിന് ഇനി നാട്ടിലേക്ക് മടങ്ങാം. വരും ദിവസങ്ങളിൽ ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി റഹീം കോഴിക്കോട്ടെ തന്റെ വീട്ടിൽ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബവും നാട്ടുകാരും.

After a prolonged legal wait, Abdul Rahim is expected to be released from jail within a week. The development has brought relief to supporters and family members who have been closely following the case and legal proceedings.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാധ്യമപ്രവര്‍ത്തകന്‍ ഐ സമീല്‍ അന്തരിച്ചു

Kerala
  •  9 hours ago
No Image

കുറ്റ്യാടിപ്പുഴയിലെ കുത്തൊഴുക്കില്‍ ദാരുണാന്ത്യം; മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മയും ഒഴുക്കില്‍പ്പെട്ടു, വിറങ്ങലിച്ച് നാട്

Kerala
  •  9 hours ago
No Image

'ബുള്ളറ്റുകള്‍ ആ കുഞ്ഞു തലയോട്ടിയും കടന്ന് അവന്റെ ഉമ്മയുടെ കവിളില്‍ തറച്ചു' ഇസ്‌റാഈല്‍ കൊന്ന ഏഴു മാസം പ്രായമുള്ള കുഞ്ഞിന്റെ വല്ലിമ്മ പറയുന്നു

International
  •  9 hours ago
No Image

എൻ.സി.പി (എസ്.പി ) പിളർപ്പ്; അണികളെയും നേതാക്കളെയും കൂടെനിർത്താൻ ഇരുപക്ഷവും

Kerala
  •  10 hours ago
No Image

സലിം കുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട; സംസ്‌കാര ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കും

Kerala
  •  10 hours ago
No Image

ലബനാന്റെ മൂന്ന് ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥരെ കൊലപ്പെടുത്തി ഇസ്‌റാഈല്‍ 

International
  •  10 hours ago
No Image

സുരേഷ് കുമാറിന്റെ ആത്മകഥ; സി.പി.എമ്മിന് പുതിയ തലവേദന

Kerala
  •  10 hours ago
No Image

'ബലോന്‍ ദ് ഓര്‍ ഇവിടെ സുരക്ഷിതമായിരിക്കുമോ'; കളിമുറ്റത്തെ ചിരിപ്പിച്ച സലിം കുമാറിന്റെ കായിക കൗതുകങ്ങള്‍

Kerala
  •  11 hours ago
No Image

കാലവർഷമെത്തി രണ്ട് ദിവസത്തിനിടെ ഏഴ് മരണം; മരണക്കെണിയായി 'ഹൈഡ്രോപ്ലാനിങ്'

Kerala
  •  11 hours ago
No Image

മഴ തുടരും: ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; ജാ​ഗ്രത നിർദേശം 

Kerala
  •  11 hours ago