ഇത് ദൈവീക നിയോഗം; പുതുയുഗ സൃഷ്ടിക്കായി കഠിനാധ്വാനം ചെയ്യും: വി.ഡി സതീശന്‍
തിരുവനന്തപുരം: തന്നെ മുഖ്യമന്ത്രി പദത്തില്‍ എത്തിച്ചത് ടീം യു.ഡി.എഫ് ആണെന്നും പ്രസ്ഥാനം വലിയ ഉത്തരവാദിത്തമാണ് ഏല്‍പ്പിച്ചിരിക്കുന്നതെന്നും നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന്‍. കോണ്‍ഗ്രസ് അധ്യക്ഷനോടും രാഹുല്‍ ഗാന്ധിയോടും തന്റെ നന്ദി അറിയിക്കുന്നു.ഈ തെരഞ്ഞെടുപ്പില്‍ കഠിനാധ്വാനം ചെയ്ത ലക്ഷക്കണക്കിന് യു.ഡി.എഫ് പ്രവര്‍ത്തകരാണ് എന്നെ ഇവിടെ എത്തിച്ചത്. ആ ജനങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ ഒന്നൊന്നായി ചെയ്യും. പൂര്‍ണമായ അര്‍പ്പണ ബോധത്തോടെ പുതിയ കേരളം സൃഷ്ടിക്കാന്‍ ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന് കഠിനാധ്വാനം ചെയ്യുമെന്നും സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് എ.ഐ.സി.സി പ്രഖ്യാപനം വന്നതിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
''വ്യക്തിപരമായി കിട്ടിയ കാര്യമായിട്ടല്ല. ഇതൊരു ദൈവിക നിയോഗമായി കാണുന്നു. ഈവിജയത്തിന് ഏറ്റവുമധികം സഹായിച്ചത് എ.ഐ.സി.സിയാണ്. കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും വലിയ പിന്തുണയാണ് നല്‍കിയത്. എന്റെ നേതാവാണ് രമേശ് ചെന്നിത്തല. കേരളം നേരിടുന്ന വെല്ലുവിളികളെ ചെറുക്കാന്‍ ഒരുമിച്ചു നില്‍ക്കണം. പുതുയുഗം സൃഷ്ടിക്കാന്‍ എല്ലാവരും ചേര്‍ന്ന പ്രവര്‍ത്തനത്തിനേ കഴിയൂ.
ഒരാള്‍ക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല. ടീമായി പ്രവര്‍ത്തിക്കണം. എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദിയും അറിയിക്കുന്നു.
പ്രഖ്യാപനം വൈകിയതില്‍ നാണക്കേടൊന്നുമില്ല. ഇതൊക്കെ നടപടിക്രമങ്ങളാണ്. എല്ലാവരുമായി ആശയവിനിമയം നടത്തിയാണ് പാര്‍ട്ടി മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. എല്ലാ മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചന നടത്തി സത്യപ്രതിജ്ഞ അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കും. പാര്‍ട്ടിയാണ് മന്ത്രിമാരെ തീരുമാനിക്കുന്നത്, ഞാനല്ലെന്നും സതീശന്‍ പറഞ്ഞു.
In his first official reaction after being named the Chief Minister of Kerala, VD Satheesan described his new role as a "Divine Destiny" (Daivika Niyogam). Expressing deep gratitude to the party leadership and the people of Kerala, he stated that he views this responsibility as an opportunity to serve the state with total commitment.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."