HOME
DETAILS

ജനവിധി മാനിച്ചുള്ള തീരുമാനം സാദിഖലി തങ്ങള്‍

  
May 14, 2026 | 9:23 AM

VD Satheesan Named Kerala CM Muslim League Extends Full Support to New UDF Government

 

മലപ്പുറം തെരഞ്ഞെടുപ്പിലെ ജനവിധി മാനിച്ചുള്ള തീരുമാനമാണ് കോണ്‍ഗ്രസ് ഹൈക്കമാന്റിന്റേതെന്നും മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച വി.ഡി സതീശന് നല്ല ഭരണം കാഴ്ചവയ്ക്കാന്‍ സാധിക്കുമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ടീം യു.ഡി.എഫായി കേരളം ഭരിക്കും.

ജനാധിപത്യ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ എല്ലാ ഘടകങ്ങളും വിശദമായി ചര്‍ച്ച ചെയ്താണ് തീരുമാനമെടുത്തത്. അതിന് സമയമെടുത്തുവെന്നല്ലാതെ മറ്റൊന്നുമില്ല. ഘടക കക്ഷികളുമായി ഒന്നിലേറെ തവണ അഭിപ്രായം തേടിയിരുന്നു. പ്രഖ്യാപന ദിവസത്തിലും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഖെ വിളിച്ചു അഭിപ്രായം ചോദിച്ചു. മുസ്‌ലിം ലീഗ് ഈ തീരുമാനത്തെ കേരള ജനതക്കൊപ്പം പരിപൂര്‍ണമായും അംഗീകരിക്കുന്നവെന്നും മുസ്‌ലിം ലീഗ് മന്ത്രിമാരെ വൈകാതെ പ്രഖ്യാപിക്കുമെന്നും തങ്ങള്‍ പറഞ്ഞു.

കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗത്തിന് ശേഷം മറ്റു കാര്യങ്ങളുടെ നടപടിക്രമത്തിലേക്ക് നീങ്ങുമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതോടെ തുടര്‍കാര്യങ്ങള്‍ സമയബന്ധിതമായി നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Following the announcement of V.D. Satheesan as the Chief Minister of Kerala, Muslim League leaders Panakkad Sadiqali Shihab Thangal and P.K. Kunhalikutty have welcomed the decision, confirming that the UDF will function as a cohesive team to form the new government.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ വൻ അഴിച്ചുപണി; പുതിയ സൂപ്രണ്ടുമാരെ നിയമിച്ചു

Kerala
  •  a day ago
No Image

ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം? ഐഎസ്എൽ ക്ലബ്ബുകൾ അടച്ചു പൂട്ടലിന്റേ വക്കിലെത്താനുള്ള കാരണങ്ങൾ...

Football
  •  a day ago
No Image

റോഡിൽ സ്റ്റേജ് കെട്ടി ഗതാഗതം തടസ്സപ്പെടുത്തി; ഫ്ലക്സിൽ മേയറുടെ പടം, തള്ളിപ്പറഞ്ഞ് മേയർ; ഒടുവിൽ സംഘടനയ്‌ക്കെതിരെ കേസ്

Kerala
  •  a day ago
No Image

സർക്കാർ ശമ്പളം 3 ലക്ഷം, സ്വകാര്യ ആശുപത്രിയിൽ നിന്ന് 7 ലക്ഷം! കള്ളക്കളി പൊക്കി വിജിലൻസ്; ഡോക്ടർക്കെതിരെ കേസെടുക്കും

crime
  •  a day ago
No Image

സച്ചിൻ ടെണ്ടുൽക്കറുടെ ആ 'അമാനുഷിക' റെക്കോർഡിന് തൊട്ടരികിൽ ജോ റൂട്ട്; ലോർഡ്സിൽ പിറന്നത് പുതു ചരിത്രം!

Cricket
  •  a day ago
No Image

ഒറിജിനലിനെ വെല്ലുന്ന ലോഗോ, എഐ ഡിസൈൻ; ലോകകപ്പ് ലഹരിയിൽ യുഎഇയിലെ ഫുട്ബോൾ പ്രേമികളെ പാട്ടിലാക്കാൻ സൈബർ ക്രിമിനലുകൾ

uae
  •  a day ago
No Image

ബിജെപി വിട്ട അണ്ണാമലൈയ്ക്ക് വൻ ജനപിന്തുണ; 'വി ദ ലീഡേഴ്‌സി'ൽ മണിക്കൂറുകൾക്കകം എട്ട് ലക്ഷം വളണ്ടിയർമാർ

National
  •  a day ago
No Image

ശമ്പളം വൈകിയാൽ പിടിവീഴും; യുഎഇയിലെ കമ്പനികൾക്ക് മുന്നറിയിപ്പുമായി മന്ത്രാലയം, ഘട്ടം ഘട്ടമായി കടുത്ത നടപടികൾ

uae
  •  a day ago
No Image

മഴ മുന്നറയിപ്പ്; കണ്ണൂരും അവധി; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കില്ല; പരീക്ഷകള്‍ക്കും, അഭിമുഖങ്ങള്‍ക്കും മാറ്റമില്ല

Kerala
  •  a day ago
No Image

ഡോളറിന് 100 രൂപയായാൽ എന്താണ്? അതൊരു വെറും സംഖ്യ മാത്രം"; ആശങ്കകൾ തള്ളി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക

National
  •  a day ago