ഓണാഘോഷ പരിപാടിയില്‍ സംഘര്‍ഷം; സി.പി.എം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടു
പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിലെ ചരത്തിപ്പാറയില്‍ നടന്ന ഓണാഘോഷ പരിപാടിക്കിടെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പ്രദേശത്തെ നൂറോളം സി.പി.എം പ്രവര്‍ത്തകര്‍ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചു.
ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച ഓണാഘോഷ പരിപാടി പന്തിരിക്കര പട്ടാണിപ്പാറ പ്രദേശത്തുനിന്ന് സംഘടിച്ചെത്തിയവര്‍ മാരകായുധങ്ങളുമായെത്തി അലങ്കോലപ്പെടുത്തി. സംഘര്‍ഷത്തില്‍ പ്രദേശത്തെ സി.പി.എം പ്രവര്‍ത്തകരായ നിരവധി പേര്‍ക്കു പരുക്കേറ്റു.
ഗുരുതരമായി പരുക്കേറ്റ രാജേഷ്, രജീഷ് എന്നിവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍, അക്രമിച്ചവരും പരുക്കേറ്റവും സി.പി.എം പ്രവര്‍ത്തകരായതിനാല്‍ സി.പി.എം നേതൃത്വം വെട്ടിലായിരിക്കുകയാണ്. സംഭവത്തില്‍ പരുക്കേറ്റവര്‍ നല്‍കിയ കേസ് പരിഗണിക്കാതെ വന്നതോടെയാണ് സി.പി.എം പ്രവര്‍ത്തകരായ സംഘാടകര്‍ പാര്‍ട്ടി വിടാന്‍ തീരുമാനിച്ചത്. സംഭവം വിവാദമായതോടെ ഏരിയാ ലോക്കല്‍ കമ്മിറ്റി പാര്‍ട്ടി വിടുന്നവരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരിഹാരം ഉണ്ടായില്ല. സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി ടി.പി രാമകൃഷ്ണന്‍ ഇടപെട്ട് പരിഹാരനിര്‍ദേശം മുന്നോട്ടുവച്ചെങ്കലും അതൊന്നും പരിഗണിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."