യുപിയില്‍ നാശം വിതച്ച് മഴയും, കൊടുങ്കാറ്റും; നൂറിലധികം പേര്‍ മരിച്ചു; കാറ്റില്‍ പറന്നുപോയി വീണ യുവാവിന് പരിക്ക്
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കനത്ത മഴയിലും, കൊടുങ്കാറ്റിലും വ്യാപക നാശനഷ്ടം. നൂറോളം പേര്‍ മരിച്ചതയാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു.
ബറേലിയില്‍ കൊടുങ്കാറ്റില്‍ പറന്നുപോയ യുവാവിന് വീണ് പരിക്കേറ്റു. ബാമിയാന സ്വദേശിയായ നാന്‍ഹെ മിയാനാണ് പരിക്കേറ്റത്. കൊടുങ്കാറ്റില്‍ ഷെഡ് തകരാതിരിക്കാന്‍ കയറില്‍ പിടിച്ചതായിരുന്നു യുവാവ്. കാറ്റ് ശക്തിപ്രാപിച്ചതോടെ തകര ഷീറ്റിനൊപ്പം ഇയാളും പറന്നുയര്‍ന്നു. ഏകദേശം 50 അടി ഉയരത്തിലെത്തിയതിന് ശേഷമാണ് യുവാവ് നിലത്തേക്ക് വീണത്. വീഴ്ച്ചയില്‍ ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തകര ഷീറ്റിനൊപ്പം യുവാവ് പറന്നുയരുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഷീറ്റ് പറന്ന അതേ ദിശയിലേക്കാണ് താന്‍ തെറിച്ചുവീണതെന്നും, പ്രചരിക്കുന്ന വീഡിയോയില്‍ ചിലര്‍ എഡിറ്റ് ചെയ്ത് ചേര്‍ത്തിട്ടുണ്ടെന്നും നാന്‍ഹെ പറയുന്നു.
അതേസമയം കനത്ത മഴയില്‍ യുപിയിലെ പ്രയാഗ് രാജ്, ഭദോഹി, ഫത്തേപൂര്‍ തുടങ്ങിയ ജില്ലകളില്‍ കനത്ത നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രയാഗ് രാജിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 21 പേരാണ് മരിച്ചത്. ഭദോഹിയില്‍ 18ഉം മിര്‍സാപൂരില്‍ 15ഉം ഫത്തേപൂരില്‍ 10ഉം പേര്‍ മരിച്ചു. ഉന്നാവോ, ബദൗണി, പ്രതാപ്ഗഡ്, ബറോലി, സീതാപൂര്‍, റായ്ബറേലി, ചന്ദൗലി എന്നിവിടങ്ങളിലും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇന്നലെ വൈകുന്നേരത്തോടെയാണ് കാലാവസ്ഥ പെട്ടെന്ന് മാറിയത്. ഉത്തർപ്രദേശിന്റെ പല ഭാഗങ്ങളിലും പൊടിപടലങ്ങൾ നിറഞ്ഞു. പിന്നാലെ അതിവേഗത്തിൽ കാറ്റുവീശി. കാറ്റിൽ ഹോർഡിംഗുകളും ഷെഡുകളും തകർന്നു, മരങ്ങൾ കടപുഴകി വീണു. നിരവധി റോഡുകൾ തടസ്സപ്പെട്ടു, മരങ്ങൾ കടപുഴകി വീണ് വാഹനങ്ങൾ തകർന്നു. കൊടുങ്കാറ്റിൽ നിരവധി വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. ഭാദോഹിയിലെ റാംപൂരിൽ പാലം തകർന്നതിനെ തുടർന്ന് നിരവധി പേർ ഗംഗയിൽ വീണതായും റിപ്പോർട്ടുകളുണ്ട്.
Widespread damage has been reported in Uttar Pradesh due to heavy rain and storms. Around one hundred people are reported to have died. Many others were injured.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."