HOME
DETAILS

വിജയ് പ്രധാനമന്ത്രി ആകാന്‍ സാധ്യത; മോദിയുടെ ജാതകത്തിന്റെ തനിപ്പകര്‍പ്പ്; പ്രവചിച്ച് വിവാദ ജ്യോതിഷി റിക്കി രാധന്‍

  
May 14, 2026 | 6:22 PM

astrologer ricky radhan pandit vetrivel has predicted that tamil nadu chief minister vijay may become the prime minister of the country

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്ക്ക് രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമെന്ന് പ്രവചിച്ച് ജ്യോതിഷി റിക്കി രാധന്‍ പണ്ഡിറ്റ് വെട്രിവേല്‍. നരേന്ദ്ര മോദിയുടെ ജാതകത്തിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി ആണ് വിജയ്‌യുടേത്. അതുകൊണ്ട് തന്നെ വിജയ്‌യ്ക്ക് പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്താന്‍ സാധ്യതയുണ്ടെന്നും വെട്രിവേല്‍ പറഞ്ഞു. 

തന്നെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി പദവിയില്‍ നിയമിച്ചതിന് പിന്നില്‍ അന്ധവിശ്വാസമല്ലെന്ന് വെട്രിവേല്‍ കൂട്ടിച്ചേര്‍ത്തു. വിജയ്ക്ക് ജ്യോതിഷത്തില്‍ വിശ്വാസമില്ല. സ്‌നേഹം കാരണമാണ് തനിക്ക് പദവി നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

തമിഴനാട് മുഖ്യമന്ത്രിയായി പദവിയേറ്റെടുത്തതിന് പിന്നാലെയാണ് വിവാദ ജ്യോതിഷി രാധന്‍ പണ്ഡിറ്റിനെ വിജയ് സര്‍ക്കാര്‍ പദവിയില്‍ നിയമിച്ചത്. നിയമനത്തിന് പിന്നാലെ തമിഴ്‌നാട്ടിലുടനീളം വലിയ പ്രതിഷേധം ഉയര്‍ന്നു. നിയമനം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. 

ഹരജി പരിഗണിക്കാനിരിക്കെ  നിയമനം റദ്ദാക്കിയതായി തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു. വിജയ് അന്ധവിശ്വാസം പ്രോത്സാഹിപ്പിക്കുന്നു എന്നതായിരുന്നു പ്രധാന വിമര്‍ശനം. വെട്രിവേലിന്റെ നിയമനത്തിനെതിരെ ഘടകക്ഷികളായ, സിപിഎം, വിസികെ എന്നിവരും രംഗത്തെത്തിയിരുന്നു. 

Astrologer Ricky Radhan Pandit Vetrivel has predicted that Tamil Nadu Chief Minister Vijay will become the Prime Minister of the country.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സാപ്പിഴവില്‍ രോഗി മരിച്ചെന്ന ആരോപണം: അന്വേഷണത്തിന് മൂന്നംഗ സമിതി 

Kerala
  •  3 days ago
No Image

ശ്രീലങ്കന്‍ വിഭാഗത്തില്‍പെട്ട പാമ്പ് കടിച്ചു, ആന്റി വെനം കിട്ടിയില്ല; കൊണ്ടോട്ടിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

Kerala
  •  3 days ago
No Image

ധവളപത്രം ഉമ്മാക്കിയല്ല, 10 വര്‍ഷത്തെ ധനദുര്‍വിനിയോഗത്തിന്റെ കണ്ണാടി; പ്രതിപക്ഷത്തിന് മറുപടിയുമായി വി.ഡി സതീശന്‍

Kerala
  •  3 days ago
No Image

മുണ്ടത്തിക്കോട് അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 14 ലക്ഷം രൂപ ധനസഹായം

Kerala
  •  3 days ago
No Image

കാലവര്‍ഷം കേരളത്തിലെത്തി; സ്ഥിരീകരിച്ച് കാലാവസ്ഥാ വകുപ്പ്; ഇന്ന് 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 days ago
No Image

വീട്ടമ്മയെ മക്കളുടെ മുന്നില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് തമിഴ്‌നാട്ടില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Kerala
  •  3 days ago
No Image

മലയിടംതുരത്ത് ഉന്നതിയിലെ കുടിയൊഴിപ്പിക്കല്‍; നടപടികള്‍ ജൂണ്‍ 16 വരെ നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം നല്‍കി ഹൈക്കോടതി

Kerala
  •  3 days ago
No Image

ഔദ്യോഗിക രഹസ്യരേഖ പുറത്തുകൊടുത്തെന്ന് പ്രതിപക്ഷം, തള്ളി മുഖ്യമന്ത്രി; ധവളപത്രം നിയമസഭയില്‍ വച്ചതിനു പിന്നാലെ ബഹളം

Kerala
  •  3 days ago
No Image

ഇടതുവൃക്കയ്ക്ക് പകരം ശസ്ത്രക്രിയ ചെയ്തത് വലതുവൃക്കയില്‍; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവിനെ തുടര്‍ന്ന് രോഗി മരിച്ചതായി പരാതി

Kerala
  •  3 days ago
No Image

കേരളത്തില്‍ ഗുരുതര ധനപ്രതിസന്ധി; കടബാധ്യത 5.07 ലക്ഷം കോടി, ധവളപത്രം നിയമസഭയില്‍

Kerala
  •  3 days ago