ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം: ശക്തമായി അപലപിച്ച് യുഎഇ; പ്രാദേശിക സ്ഥിരതയ്ക്ക് ഭീഷണിയെന്ന് മുന്നറിയിപ്പ്
അബുദബി: ഒമാൻ തീരത്ത് ഇന്ത്യൻ പതാക വഹിച്ച കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ. അന്താരാഷ്ട്ര സമുദ്ര ഗതാഗതത്തിനും പ്രാദേശിക സ്ഥിരതയ്ക്കും ഗുരുതരമായ ഭീഷണിയുയർത്തുന്നതാണ് സംഭവമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
സുപ്രധാന സമുദ്ര ഇടനാഴികളുടെ സുരക്ഷ തകർക്കാനും ആഗോള കപ്പൽ പാതകളെ അപകടത്തിലാക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ നീക്കമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച യുഎഇ, ഇന്ത്യൻ കപ്പലുകളുടെയും നാവികരുടെയും സുരക്ഷ ഉറപ്പാക്കാൻ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു.
സമുദ്ര നാവിഗേഷൻ സ്വാതന്ത്ര്യം ഉറപ്പുനൽകുന്ന യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം 2817-ന്റെ നഗ്നമായ ലംഘനമാണ് ഇപ്പോൾ നടന്നിരിക്കുന്നത്. വാണിജ്യ കപ്പലുകളെ ലക്ഷ്യം വയ്ക്കുന്നതും അന്താരാഷ്ട്ര സമുദ്ര പാതകൾ തടസ്സപ്പെടുത്തുന്നതും ഒരു തരത്തിലും അംഗീകരിക്കാനാവില്ല. സാമ്പത്തിക നേട്ടങ്ങൾക്കോ സമ്മർദ്ദ തന്ത്രങ്ങൾക്കോ വേണ്ടി ഹോർമുസ് കടലിടുക്ക് പോലുള്ള മേഖലകൾ ഉപയോഗിക്കുന്നത് കടൽക്കൊള്ളയ്ക്ക് തുല്യമാണ്. ഇത്തരം നടപടികൾ പ്രാദേശിക സ്ഥിരതയെയും ആഗോള ഊർജ്ജ സുരക്ഷയെയും നേരിട്ട് ബാധിക്കുമെന്നും യുഎഇ ഭരണകൂടം മുന്നറിയിപ്പ് നൽകി.
The UAE strongly condemned the attack on an Indian vessel near Oman, calling it a serious threat to regional security and maritime safety. Officials urged restraint and emphasized the need to protect shipping routes in the Gulf region.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."