സതീശനെ മുഖ്യമന്ത്രിയാക്കിയത് ലീഗ് സമ്മർദ്ദത്താലല്ല; സി.പി.എം പ്രചാരണം പരാജയം മറയ്ക്കാൻ: കെ. മുരളീധരൻ
തൃശൂർ: വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കിയത് മുസ്‌ലിം ലീഗിന്റെ സമ്മർദ്ദത്തെ തുടർന്നാണെന്ന സി.പി.എം പ്രചാരണം പരാജയ ഭീതിയിൽ നിന്നുടലെടുത്തതാണെന്ന് കെ. മുരളീധരൻ. യു.ഡി.എഫിലെ എല്ലാവരുടെയും വികാരം കണക്കിലെടുത്താണ് ഹൈക്കമാൻഡ് സതീശനെ ഈ പദവിയിലേക്ക് നിയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.
തന്റെ പൂർണ്ണ പിന്തുണ വി.ഡി. സതീശനാണെന്ന് ആവർത്തിച്ച മുരളീധരൻ, കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയായതിനാലാണ് പലവിധ അഭിപ്രായങ്ങൾ ഉയരുന്നതെന്നും വ്യക്തമാക്കി. രമേശ് ചെന്നിത്തല എന്നും അച്ചടക്കമുള്ള കോൺഗ്രസുകാരനാണ്. അദ്ദേഹം ഒരിക്കലും പാർട്ടി വിരുദ്ധ നിലപാട് സ്വീകരിക്കില്ല. അദ്ദേഹം മന്ത്രിസഭയിൽ ഉണ്ടാകണമെന്നാണ് തന്റെ വ്യക്തിപരമായ ആഗ്രഹം എന്നും മുരളീധരൻ പറഞ്ഞു.
പിണറായി വിജയൻ പ്രതിപക്ഷ നേതാവായത് നന്നായി. അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോൾ യു.ഡി.എഫ് നൂറ് സീറ്റ് നേടി. ഇനി അദ്ദേഹം പ്രതിപക്ഷത്തിരുന്നാൽ അടുത്ത തവണ യു.ഡി.എഫ് നിയമസഭ തൂത്തുവാരും എന്നും മുരളീധരൻ പ്രത്യാശ പ്രകടിപ്പിച്ചു
ചെന്നിത്തലയ്ക്ക് അർഹമായ പരിഗണന നൽകിയിട്ടുണ്ട്: രാജ്‌മോഹൻ ഉണ്ണിത്താൻ
രമേശ് ചെന്നിത്തലയ്ക്ക് പാർട്ടി നൽകേണ്ട എല്ലാ പരിഗണനയും നൽകിയിട്ടുണ്ടെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു. ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കാനും നിരസിക്കാനും ചെന്നിത്തലയ്ക്ക് അവകാശമുണ്ട്. അദ്ദേഹം മന്ത്രിസഭയിൽ വേണോ എന്ന കാര്യം മുഖ്യമന്ത്രിയും പാർട്ടിയും ചേർന്ന് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെ.സി. വേണുഗോപാൽ പാർട്ടിയുടെ തീരുമാനം പൂർണ്ണമനസ്സോടെ അംഗീകരിച്ചുവെന്നും, ചെന്നിത്തലയുടെ പ്രതികരണത്തിൽ സ്വാഭാവികമായ കാലതാമസം മാത്രമാണ് ഉണ്ടായതെന്നും ഉണ്ണിത്താൻ കൂട്ടിിച്ചേർത്തു. ഓരോ നേതാക്കൾക്കും അവരവരുടേതായ ശൈലിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Congress leader K. Muraleedharan has dismissed the CPM's claims that V.D. Satheeshan was appointed as the Chief Minister (referring to the UDF's leadership choice) due to pressure from the Indian Union Muslim League (IUML).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."