HOME
DETAILS

ഉത്തര്‍പ്രദേശില്‍ അതിശക്തമായ ചുഴലിക്കാറ്റ്; ടിന്‍ ഷീറ്റില്‍ തൂങ്ങി വായുവിലുയര്‍ന്ന യുവാവിന് ഗുരുതര പരിക്ക്

  
May 15, 2026 | 5:32 AM

up storm man seriously injured after being swept into the air clinging to a tin sheet

 


ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ നാശം വിതച്ച് വീശിയടിച്ച ചുഴലിക്കാറ്റിലും കനത്ത മഴയിലും വ്യാപക നാശനഷ്ടം. ബറേലി ജില്ലയില്‍ കനത്ത കാറ്റില്‍ പറന്നുപോയ ടിന്‍ ഷീറ്റില്‍ പിടിമുറുക്കിയ യുവാവ് വായുവിലേക്ക് ഉയര്‍ന്നുപോയത് വലിയ ഞെട്ടലുണ്ടാക്കി. 

കല്യാണ മണ്ഡപത്തില്‍ നില്‍ക്കുകയായിരുന്ന ഇയാള്‍ മേല്‍ക്കൂര തകര്‍ന്നപ്പോള്‍ അതില്‍ പിടിച്ചുനില്‍ക്കുകയായിരുന്നു. ശക്തമായ കാറ്റില്‍ ഷീറ്റ് വായുവിലേക്ക് ഉയര്‍ന്നതോടെ യുവാവും അതിനൊപ്പം പൊങ്ങിപ്പോവുകയായിരുന്നു.

കുറച്ചകലെയുള്ള ഒരു പാടത്തേക്കാണ് യുവാവ് വന്നു വീണത്. വീഴ്ചയുടെ ആഘാതത്തില്‍ ഇരു കൈകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ ഇയാളെ നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ഇടിമിന്നലിലും ചുഴലിക്കാറ്റിലും പെട്ട് ഇതുവരെ എഴുപതിലധികം പേര്‍ മരണപ്പെട്ടതായാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍. നിരവധി സ്ഥലങ്ങളില്‍ മരങ്ങള്‍ കടപുഴകിയും വീടുകള്‍ തകര്‍ന്നും ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൃഷിയും വൈദ്യുതി ബന്ധങ്ങളും പൂര്‍ണമായി തകരാറിലായി.

ദുരന്തബാധിതര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ അടിയന്തര ധനസഹായം എത്തിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും കന്നുകാലികള്‍ നഷ്ടപ്പെട്ടവര്‍ക്കും വീട് തകര്‍ന്നവര്‍ക്കും കൃത്യമായ നഷ്ടപരിഹാരം ഉറപ്പാക്കണം. 

ജില്ലാ ഭരണകൂടങ്ങള്‍ ദുരന്തബാധിത പ്രദേശങ്ങളില്‍ നേരിട്ടെത്തി ആവശ്യമായ സഹായങ്ങള്‍ ചെയ്യണമെന്നും ഇതില്‍ വീഴ്ച വരുത്തുന്ന ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

 

Over 70 people lost their lives in a massive storm in Uttar Pradesh, where a young man in Bareilly sustained severe injuries after being lifted into the air by a flying tin sheet.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ എ.ഐ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുത്; സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് ബഹ്‌റൈന്റെ മുന്നറിയിപ്പ് 

bahrain
  •  7 days ago
No Image

മട്ടന്‍ വിഭവങ്ങളാണെന്ന് പറഞ്ഞ് ബീഫ് വിതരണം; ബെംഗളൂരുവില്‍ ഹോട്ടല്‍ അടച്ചുപൂട്ടി; രണ്ട് മലയാളികള്‍ പിടിയില്‍

National
  •  7 days ago
No Image

രേഖകളില്‍ കൃത്രിമം കാട്ടി ഖാദി ബോര്‍ഡില്‍ നിന്ന് 21 ലക്ഷം തട്ടി; മുന്‍ കാഷ്യര്‍ക്ക് 56 വര്‍ഷം തടവ് വിധിച്ച് കോടതി 

Kerala
  •  7 days ago
No Image

''മോദിജി, ചവിട്ടിയിരിക്കുന്ന ആ മണ്ണിൽ പോലും നിങ്ങളുടെ ക്രൂരത പറ്റിക്കിടക്കുന്നുണ്ട്''; സംവിധായിക ഐഷ സുൽത്താന

Kerala
  •  7 days ago
No Image

വിവാഹം മുടക്കുമെന്ന് ഭയം; പെണ്‍സുഹൃത്തിനെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമം; പ്രതി പിടിയില്‍ 

Kerala
  •  7 days ago
No Image

രാജ്യത്ത് ഗോവധ നിരോധനം പരിഗണനയിലില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ 

National
  •  7 days ago
No Image

യുഎഇ ദേശീയ ഫുട്ബോൾ ടീമിൽ വൻ അഴിച്ചുപണി; മുഖ്യ പരിശീലകൻ കോസ്മിൻ ഒലാറോയുവിനെ പുറത്താക്കി

uae
  •  7 days ago
No Image

ക്രിക്കറ്റ് പരിശീലനത്തിനെത്തിയ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കോച്ചിന് 16 വര്‍ഷം കഠിന തടവ് 

Kerala
  •  7 days ago
No Image

യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ 2026: ആഴ്‌സണലോ പിഎസ്ജിയോ? ഇൻസ്റ്റാഗ്രാം പോളുമായി ശൈഖ് ഹംദാൻ

uae
  •  7 days ago
No Image

എബോള വൈറസ് വ്യാപനം: പൊതുജനാരോഗ്യം സുരക്ഷിതമെന്ന് യുഎഇ; യാത്രക്കാർക്ക് കടുത്ത ജാഗ്രതാ നിർദ്ദേശം

uae
  •  7 days ago