ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു
കോഴിക്കോട്: വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നാടെങ്ങും ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു. ശ്രീനാരായണ ഗുരു പഠനകേന്ദ്രത്തിന്റെയും ഗുരുധര്‍മ പ്രചാരണസഭയുടെയും വിവിധ എസ്.എന്‍.ഡി.പി യോഗം യൂനിയനുകളുടെയും നേതൃത്വത്തിലായിരുന്നു പരിപാടികള്‍.
ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ശ്രീനാരായണ ഗുരു പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടി വിജയലാല്‍ നെടുങ്കണ്ടം ഉദ്ഘാടനം ചെയ്തു. പ്രഭാകരന്‍ നടുമുറി അധ്യക്ഷനായി. 'ഗുരുതീര്‍ത്ഥം' പുസ്തകം അഡ്വ. രമേഷ് ബാബു പ്രകാശനം ചെയ്തു. വി.സി രാധ ഏറ്റുവാങ്ങി. നിര്‍ധനര്‍ക്കുള്ള പെന്‍ഷന്‍ വിതരണോദ്ഘാടനം കേരള കൗമുദി ബ്യൂറോ ചീഫ് പി.സി ഹരീഷും സ്‌കോളര്‍ഷിപ്പ് വിതരണോദ്ഘാടനം എം.ടി മനോജ്കുമാറും നിര്‍വഹിച്ചു. രഗിഷ മനോജ്, കുമരകം സന്തോഷ്, പി.വി പ്രസന്നന്‍, സുരേഷ് ചെറൂപ്പ, വേണുഗോപാലന്‍, രാജേഷ് പി. മാങ്കാവ് സംസാരിച്ചു.
ശ്രീകണ്‌ഠേശ്വര ക്ഷേത്രയോഗം സംഘടിപ്പിച്ച ശ്രീനാരായണ ഗുരുജയന്തി ആഘോഷ പരിപാടി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ഗുരു ത്രികാലജ്ഞാനികളില്‍പ്പെട്ട മഹാനായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഭാരതത്തെ മുന്നോട്ടുനയിക്കാന്‍ കഴിയുന്ന ഭാവിയുടെ ദര്‍ശനമാണ് ഗുരുവിന്റേതെന്നും കുമ്മനം പറഞ്ഞു. ശ്രീകണ്‌ഠേശ്വര ക്ഷേത്രയോഗം പ്രസിഡന്റ് പി.വി ചന്ദ്രന്‍ അധ്യക്ഷനായി. കെ.വി അനേക്, കെ.വി അരുണ്‍, സുരേഷ് ബാബു എടക്കോത്ത്, അനിരുദ്ധന്‍ എഴുത്തുപള്ളി, പി. സുന്ദര്‍ദാസ് പങ്കെടുത്തു.
താമരശ്ശേരി: ശ്രീനാരായണ ഗുരുജയന്തി ആഘോഷത്തിന്റെ ഭാഗമായി എസ്.എന്‍.ഡി.പി യോഗം തിരുവമ്പാടി യൂനിയന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഗുരുജയന്തി ഘോഷയാത്ര കാരാടി മാട്ടുവായി ശ്രീ രാമസ്വാമി ക്ഷേത്ര പരിസരത്തു നിന്ന് ആരംഭിച്ച് ചുങ്കം ശ്രീനാരായണ ഗുരുമന്ദിരത്തില്‍ സമാപിച്ചു. സമാപന സമ്മേളനം തിരുവമ്പാടി യൂനിയന്‍ വൈസ് പ്രസിഡന്റ് എം.കെ അപ്പുക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു.
ഷിജോ മൈക്കാവ് അധ്യക്ഷനായി. സുരേന്ദ്രന്‍ അമ്പായത്തോട്, രാഘവന്‍ വലിയേടത്ത്, ലളിത പള്ളിവളപ്പില്‍, കെ.ടി രാമകൃഷ്ണന്‍, അമൃതദാസ് തമ്പി സംസാരിച്ചു. ഘോഷയാത്രക്ക് വത്സന്‍ മേടോത്ത്, സുധി അമ്പായത്തോട്, ദിപില്‍കര്‍ണന്‍ വാടിക്കല്‍, കെ.ടി സുരേഷ്, ഷാജു വെഴുപ്പൂര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."