ഡി.ടി.പി.സി ഓണം വാരാഘോഷത്തിന് സമാപനം
കോഴിക്കോട്: ജില്ലയിലെ ഓണാഘോഷത്തിനു പകിട്ടേകിയ ഡി.ടി.പി.സി ഓണം വാരാഘോഷം സമാപിച്ചു. ബീച്ച് ഓപണ്‍ സ്റ്റേജില്‍ നടന്ന തൈക്കുടം ബ്രിഡ്ജിന്റെ റോക്ക് മ്യൂസിക്കോടെയാണ് ഓണാഘോഷത്തിനു സമാപനമായത്. തങ്ങളുടെ പ്രിയപ്പെട്ട മ്യൂസിക് ബാന്‍ഡിന്റെ പാട്ട് കേള്‍ക്കാനെത്തിയ ആയിരക്കണക്കിനു സംഗീതപ്രേമികള്‍ക്ക് ഇത്തവണയും വ്യത്യസ്ത സംഗീതം പകര്‍ന്നു നല്‍കിയാണ് തൈക്കുടം ബ്രിഡ്ജ് മടങ്ങിയത്.
സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെയും ജില്ലാ ഭരണസമിതിയുടെയും ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തിലാണ് നഗരത്തിലെ വിവിധ വേദികളില്‍ ആറുദിവസം നീണ്ട പരിപാടികളൊരുക്കിയത്. ആഘോഷത്തോടനുബന്ധിച്ച് ബീച്ച് ഓപണ്‍ സ്റ്റേജിലും മാനാഞ്ചിറ സ്‌ക്വയറിലുമെല്ലാം നൃത്ത-സംഗീത പരിപാടികള്‍, കായിക മത്സരങ്ങള്‍, നാടക-സാഹിത്യോത്സവം തുടങ്ങിയവ സംഘടിപ്പിച്ചിരുന്നു.
സമാപന ചടങ്ങ് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എ. പ്രദീപ്കുമാര്‍ എം.എല്‍.എ അധ്യക്ഷനായി. പുരുഷന്‍ കടലുണ്ടി എം.എല്‍.എ, പി.വി ചന്ദ്രന്‍, എം. മാധവന്‍, പി.വി ഗംഗാധരന്‍, സി.പി മുസാഫര്‍ അഹമ്മദ്, ടി.വി ബാലന്‍, സി.പി ഹമീദ്, കെ.സി അബു, പി.ടി ആസാദ്, അസി. കലക്ടര്‍ ഇമ്പശേഖര്‍, പി. ഗവാസ്, ഷാമില്‍ സെബാസ്റ്റ്യന്‍ സംസാരിച്ചു. ഡെപ്യൂട്ടി കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. ഓണാഘോഷത്തിനിടെ കടലില്‍ കാണാതായ പാലക്കാട് സ്വദേശികള്‍ക്കായി രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികളെയും ലൈഫ്ഗാര്‍ഡ് അംഗങ്ങളെയും ചടങ്ങില്‍ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."