HOME
DETAILS

ഇസ്രാഈല്‍-ലബനാന്‍ വെടിനിര്‍ത്തല്‍ 45 ദിവസത്തേക്ക് കൂടി നീട്ടി

  
May 16, 2026 | 3:29 AM

agreement has been reached to extend the ceasefire between Israel and Lebanon for another 45 days

വാഷിങ്ടണ്‍: ഇസ്രാഈലും ലബനാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ 45 ദിവസത്തേക്ക് കൂടി നീട്ടാന്‍ ധാരണയായി. യു.എസ് നേതൃത്വത്തില്‍ രണ്ട് ദിവസമായി നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം. വരും ആഴ്ചകളില്‍ കൂടുതല്‍ സമാധാന ചര്‍ച്ചകള്‍ നടത്താനും ഇരുപക്ഷവും സമ്മതിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഇസ്രാഈല്‍-ലബനാന്‍ സമാധാന ചര്‍ച്ചകള്‍ കൂടുതല്‍ പുരോഗതി കൈവരിക്കുന്നതിനായാണ് വെടിനിര്‍ത്തല്‍ നീട്ടുന്നതെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ടോമി പിഗോട്ട് അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം പരിഹരിക്കാന്‍ ലക്ഷ്യമിട്ട ചര്‍ച്ചകള്‍ ഫലപ്രദമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവിലെ വെടിനിര്‍ത്തല്‍ ഞായറാഴ്ച അവസാനിക്കാനിരിക്കെയാണ് കാലാവധി നീട്ടാന്‍ തീരുമാനിച്ചത്.

ഹിസ്ബുല്ല മാര്‍ച്ച് 2ന് ഇസ്രാഈലിനെതിരെ മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെ മേഖലയില്‍ സംഘര്‍ഷം ശക്തമായിരുന്നു. തുടര്‍ന്ന് ഇസ്രാഈല്‍ വ്യോമാക്രമണങ്ങള്‍ വ്യാപിപ്പിച്ചു. ഈ സാഹചര്യത്തില്‍ നടന്ന മൂന്നാമത്തെ ചര്‍ച്ചയിലാണ് പുതിയ ധാരണയായത്.

ലബനാന്റെ തെക്കന്‍ മേഖലകളില്‍ ഇസ്രാഈല്‍ നടത്തിയ വ്യോമ-കരസേനാ ആക്രമണങ്ങളെ തുടര്‍ന്ന് ഏകദേശം 12 ലക്ഷം ആളുകള്‍ പലായനം ചെയ്തതായാണ് റിപ്പോര്‍ട്ട്. അതേസമയം തെക്കന്‍ ലബനാനിലെ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഇസ്രാഈല്‍ ആക്രമണം തുടരുകയാണെന്നും, വെള്ളിയാഴ്ച മൂന്ന് പാരാമെഡിക്കുകള്‍ ഉള്‍പ്പെടെ കുറഞ്ഞത് പന്ത്രണ്ടോളം പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം ഇറാനുമായിയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും നയതന്ത്ര നീക്കങ്ങള്‍ തുടരുകയാണ്. യുറേനിയം സമ്പുഷ്ടീകരണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ തുടരുന്നുണ്ടെങ്കിലും യുദ്ധം അവസാനിപ്പിക്കാന്‍ പുതിയ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന സൂചന യു.എസ് ഭരണകൂടത്തില്‍ നിന്ന് ലഭിച്ചതായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.

ബ്രിക്‌സ് ഉച്ചകോടിയില്‍ യോഗത്തില്‍ പങ്കെടുക്കാനായി ന്യൂഡല്‍ഹിയിലെത്തിയ അരാഗ്ചി, സമാധാന ചര്‍ച്ചകളില്‍ യു.എസിനെ പൂര്‍ണമായി വിശ്വസിക്കാനാകില്ലെന്നും ആരോപിച്ചു. ''അമേരിക്കയെ വിശ്വസിക്കാതിരിക്കാന്‍ ഇറാനിന് എല്ലാ കാരണങ്ങളുമുണ്ട്,'' എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഇറാനെതിരായ യുദ്ധത്തില്‍ ലക്ഷ്യം കൈവരിക്കാനാകില്ലെന്ന് വ്യക്തമായതോടെയാണ് യു.എസ് ചര്‍ച്ചകള്‍ക്ക് തയ്യാറായതെന്നും അദ്ദേഹം ആരോപിച്ചു. ''ഇറാനുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നത്തിനും സൈനിക പരിഹാരമില്ല. സമ്മര്‍ദ്ദത്തിനും ഭീഷണികള്‍ക്കും ഇറാന്‍ വഴങ്ങില്ല,'' എന്നും അബ്ബാസ് അരാഗ്ചി വ്യക്തമാക്കി.

agreement has been reached to extend the ceasefire between Israel and Lebanon for another 45 days.”



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.ബി.എസ്.ഇ പരീക്ഷാ വിവാദം: പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടു; ചെയർമാനും സെക്രട്ടറിക്കും തെറിച്ചു! പുതിയ നിയമനം നടത്തി കേന്ദ്ര ഉത്തരവ്

National
  •  4 days ago
No Image

സച്ചിൻ ടെണ്ടുൽക്കറല്ല! ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ടി20 അരങ്ങേറ്റക്കാരൻ്റെ റെക്കോർഡ് തകർക്കാൻ വൈഭവ് എത്തുന്നു...

Cricket
  •  4 days ago
No Image

'അന്ന് സി.പി.എം ചെയ്തത് നൂറുശതമാനം ശരി, ഞങ്ങൾക്ക് തെറ്റ് പറ്റി'; ഋതബ്രതയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് മമത; തൃണമൂൽ കോൺഗ്രസ് പിളർപ്പിലേക്ക്!

National
  •  4 days ago
No Image

25 വർഷത്തെ ചരിത്രം തിരുത്തിക്കുറിച്ച് പാക് നായകൻ; ഓസീസിനെതിരെ ലാഹോറിൽ നടന്നത് വിശ്വസിക്കാനാകാതെ ക്രിക്കറ്റ് ലോകം

Cricket
  •  4 days ago
No Image

ദുബൈയിൽ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ ക്യാമറ ഉപയോഗത്തിന് നിയന്ത്രണം; പുതിയ പ്രമേയം പുറപ്പെടുവിച്ച് ശൈഖ് ഹംദാൻ

uae
  •  4 days ago
No Image

മുഖ്യമന്ത്രി വി.ഡി. സതീശന്റെ അർദ്ധനഗ്ന ചിത്രം കൃത്രിമമായി നിർമ്മിച്ച് പ്രചരിപ്പിച്ചു; രണ്ട് പേർക്കെതിരെ പൊലിസ് കേസെടുത്തു

crime
  •  4 days ago
No Image

എബോളയെക്കുറിച്ചുള്ള അഞ്ച് തെറ്റിദ്ധാരണകൾ പൊളിച്ചെഴുതി യുഎഇ ആരോ​ഗ്യമന്ത്രാലയം; വ്യാജ പ്രചാരണങ്ങൾക്കെതിരെ ജാഗ്രതാ നിർദേശം

uae
  •  4 days ago
No Image

പത്തു വർഷങ്ങൾക്ക് മുൻപ് ഫുട്ബോൾ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച ആ നാല് ചരിത്ര സംഭവങ്ങൾ ആവർത്തിക്കുകയാണ്; 2026 ലോകകപ്പ് കിരീടം റൊണാൾഡോയുടെ പറങ്കിപ്പട കൊണ്ടുപോകുമെന്ന് ഉറപ്പ്?

Football
  •  4 days ago
No Image

വേനൽ അവധി എന്നുമുതൽ? യുഎഇയിലെ അടുത്ത അധ്യയന വർഷത്തെ സ്കൂൾ കലണ്ടറിനെക്കുറിച്ച് അറിയേണ്ടതെല്ലാം

uae
  •  4 days ago
No Image

സഊദിയിലെ ഇന്ത്യൻ അംബാസിഡർ സുഹൈൽ ഖാൻ മടങ്ങുന്നു, വിപുൽ പുതിയ ഇന്ത്യൻ സ്ഥാനപതി

Saudi-arabia
  •  4 days ago