എ.ഐ.എ.ഡി.എം.കെ വിമതരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തരുത്; വിജയ്ക്ക് മുന്നറിപ്പുമായി കോണ്‍ഗ്രസ്
ചെന്നൈ: തമിഴ്‌നാട്ടില്‍ എ.ഐ.എ.ഡി.എം.കെ വിമത എം.എല്‍.എമാരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തരുതെന്ന് മുന്നറിയിപ്പുമായി കോണ്‍ഗ്രസ് നേതാവും എം.പിയുമായ കാര്‍ത്തി ചിദംബരം. വിമത വിഭാഗത്തെ സര്‍ക്കാരിന്റെ ഭാഗമാക്കുന്നത് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്നും സര്‍ക്കാരിന്റെ പൊതു പ്രതിച്ഛായയെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസ വോട്ടെടുപ്പില്‍ വിജയിയെ പിന്തുണച്ച എ.ഐ.എ.ഡി.എം.കെ വിമതര്‍ക്ക് മന്ത്രിസ്ഥാനം നല്‍കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
''എ.ഐ.എ.ഡി.എം.കെ ഇല്ലാതെയും സര്‍ക്കാരിന് അടുത്ത അഞ്ച് വര്‍ഷം സുഗമമായി പ്രവര്‍ത്തിക്കാനാകും. അവരെ ഉള്‍പ്പെടുത്തുന്നത് സര്‍ക്കാരിന് ഒരു മൈനസ് ആയിരിക്കും,'' എന്നാണ് കാര്‍ത്തി ചിദംബരം പ്രതികരിച്ചത്.
ഡി.എം.കെക്കും എ.ഐ.എ.ഡി.എം.കെക്കും പകരമായ രാഷ്ട്രീയ മാറ്റത്തിനാണ് ജനങ്ങള്‍ വോട്ട് ചെയ്തതെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ അതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസ വോട്ടെടുപ്പില്‍ വിമത എ.ഐ.എ.ഡി.എം.കെ എം.എല്‍.എമാര്‍ സ്വമേധയാ പിന്തുണ നല്‍കിയതാണെന്നും അതിന്റെ പേരില്‍ അവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തേണ്ട സാഹചര്യമില്ലെന്നും കാര്‍ത്തി വ്യക്തമാക്കി.
ബുധനാഴ്ച നടന്ന വിശ്വാസ വോട്ടെടുപ്പില്‍ തമിഴക വെട്രി കഴകം സര്‍ക്കാരിന് 144 അംഗങ്ങളുടെ പിന്തുണ ലഭിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."