പോക്‌സോ കേസ്: കേന്ദ്രമന്ത്രി ബണ്ടി സഞ്ജയ് കുമാറിന്റെ മകനെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ച് തെലങ്കാന പൊലിസ്
തെലങ്കാന: കേന്ദ്ര ആഭ്യന്തര സഹമന്ത്രി ബണ്ടി സഞ്ജയ് കുമാറിന്റെ മകന്‍ ബണ്ടി സായ് ഭഗീരഥിനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ (എല്‍ഒസി) പുറപ്പെടുവിച്ച് തെലങ്കാന പൊലിസ്. ബണ്ടി ഭഗീരഥിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്ത സാഹചര്യത്തിലാണ് നോട്ടിസ് പുറപ്പെടുവിച്ചിരുന്നത്.
23 കാരനായ പ്രതിക്കായി കരിംനഗറിലെ പിതാവിന്റെ വീട്ടിലും, ഹൈദരാബാദിലെ ബഞ്ചാര ഹില്‍സിലെ ബന്ധുവിന്റെ വീട്ടിലും, യൂസഫ്ഗുഡയിലെ സുഹൃത്തുക്കളുടെ വീടുകളിലും തെലങ്കാന പൊലിസ് തിരച്ചില്‍ നടത്തി.
ഭരീരഥിന്റെ ജാമ്യാപേക്ഷ തെലങ്കാന ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.
2025 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 17 കാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. മെയ് 8 ന് പെറ്റ്ബഷീറാബാദ് പൊലിസ് സ്റ്റേഷനില്‍ കുട്ടിയുടെ മാതാവാണ് പരാതി നല്‍കിയത്. ഇരയായ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം, കേസില്‍ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ നിരോധന (പോക്സോ) നിയമത്തിലെ കൂടുതല്‍ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തി.
Bandi Sanjay Kumar’s son has reportedly been issued a Look Out Notice by Telangana Police in connection with a case registered under the Protection of Children from Sexual Offences Act (POCSO). According to reports, the police initiated the action as part of the ongoing investigation and legal procedures related to the case. A Look Out Notice is generally issued to monitor or prevent an individual from leaving the country during the course of an investigation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."