HOME
DETAILS

ഒരു ഇന്നിംഗ്സിൽ രണ്ട് തവണ 4 സിക്സറുകൾ വഴങ്ങി! സിഎസ്‌കെ താരത്തിന് ദുസ്വപ്‌നമായി ഏകന

  
May 16, 2026 | 1:05 PM

ipl 2026 csk bowler anshul kamboj concedes 4 sixes twice in an innings against lsg

ഐപിഎൽ ചരിത്രത്തിൽ ഒരു ബൗളറും ഓർക്കാൻ ഇഷ്ടപ്പെടാത്ത ഒരു നാണംകെട്ട റെക്കോർഡിലേക്ക് ചെന്നൈയുടെ സൂപ്പർ താരം
ഐപിഎൽ ചരിത്രത്തിൽ ഒരു ബൗളറും ഓർക്കാൻ ഇഷ്ടപ്പെടാത്ത ഒരു നാണംകെട്ട റെക്കോർഡിലേക്ക് ചെന്നൈ സൂപ്പർ കിംഗ്‌സ് പേസർ അൻഷുൽ കംബോജ്. മെയ് 15 വെള്ളിയാഴ്ച ലഖ്‌നൗവിലെ ഏകാന സ്റ്റേഡിയത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന് (LSG) എതിരെ നടന്ന മത്സരത്തിലാണ് അൻഷുലിന് ഈ കരിയറിലെ ഏറ്റവും മോശം അനുഭവം നേരിടേണ്ടി വന്നത്.

ഈ സീസണിൽ ചെന്നൈയ്ക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തി പർപ്പിൾ ക്യാപ് റേസിൽ മുന്നിലുണ്ടായിരുന്ന അൻഷുൽ, ഒരൊറ്റ മത്സരം കൊണ്ട് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മോശം ബൗളിംഗ് പ്രകടനങ്ങളുടെ പട്ടികയിലേക്ക് തള്ളപ്പെടുകയായിരുന്നു.ഒരോവറിൽ 4 സിക്‌സറുകൾ, അതും രണ്ടു തവണ.ലഖ്‌നൗ ബാറ്റിംഗ് നിര കംബോജിനെ നിർദാഷിണ്യം തല്ലിച്ചതച്ച മത്സരത്തിൽ, ഒരു ഇന്നിംഗ്‌സിൽ 8 സിക്‌സറുകൾ വഴങ്ങുന്ന ഐപിഎൽ ചരിത്രത്തിലെ രണ്ടാമത്തെ ബൗളറായി താരം മാറി. 

എന്നാൽ അതിലും ദയനീയമായത് മറ്റൊരപൂർവ്വ റെക്കോർഡാണ്. ഒരു ഐപിഎൽ മത്സരത്തിൽ ഒരോവറിൽ തുടർച്ചയായി 4 സിക്‌സറുകൾ വീതം രണ്ട് തവണ വഴങ്ങുന്ന ആദ്യ ബൗളറായി അൻഷുൽ മാറി.ആദ്യ പ്രഹരം മിച്ചൽ മാർഷിന്റേ വകയായിരുന്നു. മത്സരത്തിലെ തന്റെ രണ്ടാമത്തെ ഓവറിൽ (എൽഎസ്ജി ഇന്നിംഗ്‌സിലെ അഞ്ചാം ഓവർ) മിച്ചൽ മാർഷ് അൻഷുലിന്റെ ആദ്യ നാല് പന്തുകളും സിക്‌സറിന് പറത്തി. ആ ഓവറിൽ മാത്രം 28 റൺസാണ് താരം വഴങ്ങിയത്.

രണ്ടാം പ്രഹരം നിക്കോളാസ് പൂരന്റെ വകയായിരുന്നു.പിന്നീട് 17-ാം ഓവർ എറിയാനെത്തിയ അൻഷുലിനെ നിക്കോളാസ് പൂരൻ ആദ്യ നാല് പന്തുകളിലും തുടർച്ചയായി സിക്‌സർ അടിച്ച് ലഖ്‌നൗവിന് തകർപ്പൻ ജയം സമ്മാനിച്ചു.അൻഷുലിന് മുമ്പ് 2023-ൽ ഗുജറാത്ത് ടൈറ്റൻസിന് വേണ്ടി കളിക്കുമ്പോൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ യാഷ് ദയാൽ ഒരിന്നിംഗ്സിൽ 8 സിക്സറുകൾ വഴങ്ങിയിരുന്നു.തല്ലുവാങ്ങി റെക്കോർഡിട്ട് അൻഷുൽ കംബോജ് വെറും 2.4 ഓവർ (16 പന്തുകൾ) മാത്രം എറിഞ്ഞ അൻഷുൽ 63 റൺസാണ് വിട്ടുനൽകിയത്. എറിഞ്ഞ 16 പന്തുകളിൽ 11 എണ്ണവും ബൗണ്ടറികളായി (8 സിക്സും 3 ഫോറും). അതായത് എറിഞ്ഞ പന്തുകളുടെ 68.75 ശതമാനവും അതിർത്തി കടന്നു.

സിഎസ്‌കെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ മോശം ബൗളിംഗ് പ്രകടനവും ഇതാണ്. 2025-ൽ ആർസിബിക്കെതിരെ 3 ഓവറിൽ 65 റൺസ് വഴങ്ങിയ ഖലീൽ അഹമ്മദാണ് ഈ പട്ടികയിൽ ഒന്നാമത്.ചെന്നൈയുടെ പ്ലേഓഫ് മോഹങ്ങൾക്ക് തിരിച്ചടിയായ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈ സൂപ്പർ കിംഗ്സ് കാർത്തിക് ശർമ്മയുടെ (71) മികച്ച ബാറ്റിംഗ് കരുത്തിൽ 187/5 എന്ന ഭേദപ്പെട്ട സ്കോർ ഉയർത്തിയിരുന്നു. 

എന്നാൽ മറുപടി ബാറ്റിംഗിൽ ലഖ്‌നൗ ഓപ്പണർ മിച്ചൽ മാർഷിന്റെ താണ്ഡവമാണ് ഏകാന സ്റ്റേഡിയം കണ്ടത്. വെറും 38 പന്തിൽ 9 സിക്സറുകളും 7 ഫോറുകളുമടക്കം 90 റൺസ് നേടിയ മാർഷ് ലഖ്‌നൗവിന് വിജയമൊരുക്കി.അർഹിച്ച സെഞ്ച്വറി മാർഷിന് നഷ്ടമായെങ്കിലും 7 വിക്കറ്റിന്റെ തകർപ്പൻ വിജയത്തോടെ ലഖ്‌നൗ ചെന്നൈയെ തകർത്തു. ഈ തോൽവിയോടെ ചെന്നൈ സൂപ്പർ കിംഗ്സിന്റെ 2026 ഐപിഎൽ പ്ലേഓഫ് യോഗ്യതാ സാധ്യതകൾക്ക് കടുത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫ് സ്ഥാപനങ്ങളെ കോടതി ഫീസിൽനിന്ന് ഒഴിവാക്കൽ: നിയമപരമായ അടിസ്ഥാനമെന്ത്?: സുപ്രിംകോടതി

National
  •  5 days ago
No Image

നിയമവിരുദ്ധ കെട്ടിടം പൊളിക്കുന്നതിന് പകരം പിഴ ഈടാക്കാം: സുപ്രിംകോടതി

National
  •  5 days ago
No Image

ആഡംബര ജീവിതത്തിനും വിനോദയാത്രകള്‍ക്കും പണം കണ്ടെത്താന്‍ മോഷണം; കാഞ്ഞിരപ്പള്ളിയില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടു കുട്ടികളടക്കം മൂന്നുപേര്‍ പൊലിസ് പിടിയില്‍

Kerala
  •  5 days ago
No Image

ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കര്‍; ലഭിച്ചത് 99 വോട്ട്, മുഹ്‌സിന് 34

Kerala
  •  5 days ago
No Image

വിജ്ഞാപനം പുറത്തിറങ്ങി: രാജ്യസഭാ തെരഞ്ഞെടുപ്പ് 18ന്; ക്രോസ് വോട്ട് പേടിയിൽ കോൺഗ്രസ്

National
  •  5 days ago
No Image

പ്ലസ് വൺ ഏകജാലകം: അപേക്ഷ നാളെ അവസാനിക്കും 

Kerala
  •  5 days ago
No Image

കൊച്ചിയില്‍ റോഡില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ അതിക്രമം; കമന്റടിച്ചത് ചോദ്യം ചെയ്തതിന് ക്രൂരമര്‍ദനം, യുവതിക്ക് ഗുരുതര പരിക്ക്

Kerala
  •  5 days ago
No Image

സംസ്ഥാനത്തെ മെഡിക്കൽ വിദ്യാർഥികളോടുള്ള പെരുമാറ്റം; കമ്മിറ്റി രൂപീകരിക്കണമെന്ന് ഹൈക്കോടതി

Kerala
  •  5 days ago
No Image

'വെള്ളാപ്പള്ളിയെ വീട്ടില്‍ പോയി കാണേണ്ട ആവശ്യമില്ല; ബിന്ദു കൃഷ്ണയുടെ നടപടി യു.ഡി.എഫിനെ അപമാനിക്കുന്നതിന് തുല്യം' രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ദുല്‍ഖിഫില്‍ 

Kerala
  •  5 days ago
No Image

യു.എ.ഇയിൽ കാറ്റും പൊടിപടലവും; ഉൾപ്രദേശങ്ങളിൽ താപനില 47 ഡിഗ്രി വരെ എത്തും; വാരാന്ത്യത്തോടെ ചൂട് കുറയും | UAE Weather updates

Weather
  •  5 days ago

No Image

താമരശ്ശേരിയിൽ പതിനാറുകാരന്റെ ആത്മഹത്യാ നാടകം; ഉറക്കഗുളിക കഴിച്ചെന്ന് കേട്ട് നാട്ടുകാർ ഓടി, ഒടുവിൽ കള്ളി വെളിച്ചത്താക്കി വീട്ടുകാർ

Kerala
  •  5 days ago
No Image

തലസ്ഥാനത്ത് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഎം നേതാക്കൾക്കെതിരെയും നടപടി വേണമെന്ന് ഇഡി; കോടതിയെ സമീപിക്കും

Kerala
  •  5 days ago
No Image

റെസ്റ്റോറന്റില്‍ വെയിറ്റര്‍ ജോലി വാഗ്ദാനം ചെയ്ത് ഒമാനിലെത്തിച്ചു; ലഭിച്ചത് മറ്റൊന്ന്, പാസ്പോർട്ടും വാങ്ങിവച്ചു; ക്രൂര മര്‍ദനത്തിനിരയായ പ്രവാസി തൊഴിലാളി സഹായം തേടുന്നു

oman
  •  5 days ago
No Image

ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന്; ഷാനിമോളും മുഹ്സിനും മത്സരരംഗത്ത്; നയപ്രഖ്യാപന നന്ദിപ്രമേയ ചർച്ചയ്ക്കും ഇന്ന് തുടക്കം

Kerala
  •  5 days ago