HOME
DETAILS

ദേശീയ ടീമിൽ നിന്ന് പുറത്താക്കിയവർക്ക് ബാറ്റ് കൊണ്ട് മറുപടി; കൊൽക്കത്തയ്ക്കെതിരെ 'തണ്ടർ' പ്രകടനവുമായി ശുഭ്മൻ ഗിൽ; ഓറഞ്ച് ക്യാപ്പും സ്വന്തം!

  
May 16, 2026 | 6:07 PM

shubman gill answers critics with brilliant 85 against kkr in intense ipl 2026 clash

കൊൽക്കത്ത: തന്നെ ദേശീയ ടീമിൽ നിന്ന് മാറ്റിനിർത്തിയവർക്ക് തന്റെ ബാറ്റിംഗ് കരുത്ത് കൊണ്ട് മറുപടി നൽകി ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയുള്ള മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് ഗിൽ കാഴ്ചവെച്ചത്. കെകെആർ ഉയർത്തിയ കൂറ്റൻ സ്കോർ പിന്തുടർന്ന ഗുജറാത്തിനായി 49 പന്തിൽ 7 സിക്സറും 5 ഫോറുമടക്കം 85 റൺസാണ് ഗിൽ അടിച്ചുകൂട്ടിയത്.

ഈ തകർപ്പൻ ഇന്നിംഗ്സോടെ ഈ സീസണിലെ റൺവേട്ടക്കാരിൽ ഒന്നാമതെത്തി 'ഓറഞ്ച് ക്യാപ്' ശുഭ്മൻ ഗിൽ സ്വന്തമാക്കി. 12 മത്സരങ്ങളിൽ നിന്ന് 552 റൺസാണ് താരം ഇതുവരെ വാരിക്കൂട്ടിയത്. 161 എന്ന മികച്ച സ്ട്രൈക്ക് റേറ്റും 50-ന് മുകളിൽ ബാറ്റിംഗ് ശരാശരിയും നിലനിർത്തിയാണ് ഗിൽ ഐപിഎല്ലിൽ തന്റെ പ്രതികാരം വീട്ടുന്നത്.

പൊരുതി വീണ് ഗുജറാത്ത്; കൊൽക്കത്തയ്ക്ക് 29 റൺസ് വിജയം
മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉയർത്തിയ 247 റൺസ് എന്ന ഹിമാലയൻ ലക്ഷ്യം പിന്തുടർന്ന ഗുജറാത്തിന് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 218 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. ക്യാപ്റ്റൻ ഗിൽ മുന്നിൽ നിന്ന് നയിച്ചെങ്കിലും മറ്റ് ബാറ്റർമാർക്ക് ലക്ഷ്യം കാണാനായില്ല. ഇതോടെ 29 റൺസിന്റെ തകർപ്പൻ ജയം കൊൽക്കത്ത സ്വന്തമാക്കി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത ഫിൻ അലൻ, ആംഗ്രിഷ് രഘുവംശി, കാമറൂൺ ഗ്രീൻ എന്നിവരുടെ വെടിക്കെട്ട് അർധസെഞ്ചുറികളുടെ മികവിലാണ് വൻ സ്കോർ പടുത്തുയർത്തിയത്.

കൊൽക്കത്തയുടെ ബാറ്റിംഗ് താണ്ഡവം:

ഫിൻ അലൻ: വെറും 35 പന്തിൽ 10 സിക്സറുകളുടെ അകമ്പടിയോടെ 93 റൺസ് നേടി ടോപ്പ് സ്കോററായി.

ആംഗ്രിഷ് രഘുവംശി: 44 പന്തിൽ 82 റൺസ് അടിച്ചുകൂട്ടി.

കാമറൂൺ ഗ്രീൻ: 28 പന്തിൽ 52 റൺസുമായി പുറത്താകാതെ നിന്നു.

ഗുജറാത്ത് ടൈറ്റൻസിന് വേണ്ടി ബൗളിംഗിൽ മുഹമ്മദ് സിറാജും സായ് കിഷോറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. തോറ്റെങ്കിലും ഗില്ലിന്റെ വൺമാൻ ഷോ ഗുജറാത്ത് ക്യാമ്പിലും ആരാധകരിലും വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐപിഎല്ലിലെ ആ തകർപ്പൻ പ്രകടനം വെറുതെയായില്ല; വൈഭവ് സൂര്യവംശിയുടെ വില കുതിച്ചുയരുന്നു; ബ്രാൻഡ് ലോകം കീഴടക്കാൻ പുതിയ പോസ്റ്റർ ബോയ്

Cricket
  •  2 days ago
No Image

ഖാർഗെയും പവൻ ഖേരയും വീണ്ടും രാജ്യസഭയിലേക്ക്; പ്രവീണിനും മൻസൂറിനും സീറ്റ്, ദിഗ്‌വിജയ് സിംഗിനെ വെട്ടി കോൺഗ്രസ്

National
  •  2 days ago
No Image

വിരമിക്കൽ പ്രായം 60 ആക്കണം, ശമ്പള പരിഷ്കരണം 10 വർഷത്തിലൊരിക്കൽ: സംസ്ഥാനത്തിന് കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് ധവളപത്രം

Kerala
  •  2 days ago
No Image

സ്റ്റാർട്ടപ്പുകൾക്ക് വൻ ആശ്വാസം; 80,000 ദിർഹത്തിലേറെ ലാഭിക്കാൻ പുതിയ എസ്‌എംഇ പ്ലാറ്റ്‌ഫോമുമായി ദുബൈ

uae
  •  2 days ago
No Image

പതിനാലാം വയസ്സിൽ റേഷൻ കാർഡ് ഉണ്ടാക്കി നടന്ന ആ പയ്യൻ ഇന്ന് ആർസിബിയുടെ കോടീശ്വരനായ താരം; ക്രുനാൽ പാണ്ഡ്യയുടെ ആരും അറിയാത്ത ആ പഴയ ജീവിതം

Cricket
  •  2 days ago
No Image

ഭോപ്പാൽ ബർക്കത്തുല്ല സർവകലാശാലയുടെ പേര് മാറ്റി 'വാഗ്ദേവി ഭോജ്പാൽ സർവകലാശാല' എന്നാക്കാൻ നീക്കം; ജനശ്രദ്ധ തിരിക്കാനുള്ള ബിജെപി സർക്കാരിന്റെ തന്ത്രമെന്ന് കോൺഗ്രസ്

National
  •  2 days ago
No Image

'ഒരു വർഷത്തിനകം മോദി സർക്കാർ താഴെ വീഴും, വിവരങ്ങൾ ചോർന്നുകിട്ടുന്നുണ്ട്'; ആഭ്യന്തര കലഹം രൂക്ഷമെന്ന് രാഹുൽ ഗാന്ധി

National
  •  2 days ago
No Image

പാലക്കാട് കെഎസ്ഇബി കരാർ ജീവനക്കാരൻ പോസ്റ്റിൽ നിന്ന് വീണു മരിച്ചു; ഷോക്കേറ്റതെന്ന് സംശയം

Kerala
  •  2 days ago
No Image

ലോകത്തെ മുഴുവൻ ഞെട്ടിക്കാൻ ഇന്ത്യൻ അത്ഭുത ബാലൻ! വെസ്ലി സോയ്ക്ക് ഇനി ഉറക്കമില്ലാത്ത രാത്രികൾ; നോർവേയിൽ പ്രഗ്നാനന്ദ ചരിത്രത്തിലേക്ക്

Others
  •  2 days ago
No Image

റിയൽ എസ്റ്റേറ്റ് മേഖലയിൽ അബുദബിയുടെ കുതിപ്പ്; ഭാവി നിർണയിക്കുന്നതെന്ത്?

uae
  •  2 days ago