ശാസ്താംപാറയില്‍ ഓണനിലാവ് കൂടാന്‍ ആയിരങ്ങള്‍
മലയിന്‍കീഴ്: വിളപ്പില്‍ പഞ്ചായത്തിലെ ശാസ്താംപാറയില്‍ ഒരുക്കിയ ഓണ നിലാവ് കാണാന്‍ ആയിരങ്ങള്‍ എത്തി.
പട്ടണങ്ങളില്‍ നിന്നും ഗ്രാമങ്ങളില്‍ നിന്നും ഇവിടേക്ക് ഒഴുകിയെത്തിയ ജനം കണ്ടത് തികച്ചും ആസ്വാദ്യകരമായ അനുഭവങ്ങള്‍. വിളപ്പില്‍ ഗ്രാമപ്പഞ്ചായത്താണ് ശാസ്താംപാറയില്‍ ഓണനിലാവ് എന്ന പേരില്‍ സര്‍ക്കാര്‍ അനുമതിയോടെ ഓണം വാരാഘോഷം ഒരുക്കിയത്. ശാസ്താംപാറയെ ലോകനിലവാരമുള്ള ടൂറിസം കേന്ദ്രമാക്കി മാറ്റാന്‍ പദ്ധതി എടുക്കുമെന്ന് ഇവിടം സന്ദര്‍ശിച്ച വിനോദ സഞ്ചാര വകുപ്പ് മന്ത്രി എ.സി മൊയ്ദീന്‍ പറഞ്ഞു.
കടുമ്പു പാറയുമായി ശാസ്താംപാറയെ ബന്ധിപ്പിക്കുന്ന റോപ് വേ സംവിധാനവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ശാസ്താംപാറയ്‌ക്കൊപ്പം സമീപത്തെ കടുമ്പു പാറയിലും വൈദ്യുത ദീപാലങ്കാരം ഒരുക്കിയിരുന്നു. വാരാഘോഷത്തോടനുബന്ധിച്ച് വിപണനമേള, ഭഷ്യമേള, കലാമത്സരങ്ങള്‍ എന്നിവയും ഉണ്ടായിരുന്നു.
നഗരത്തില്‍നിന്നു തെക്കു പടിഞ്ഞാറു മാറിയാണ് വിളപ്പില്‍ പഞ്ചായത്തിലെ കരുവിലാഞ്ചിയില്‍ സ്ഥിതിചെയ്യുന്ന ശാസ്താംപാറ. സമുദ്രനിരപ്പില്‍നിന്ന് 1800 അടി ഉയരമുള്ള പാറക്കൂട്ടങ്ങളില്‍ നിന്നാല്‍ 360 ഡിഗ്രിയില്‍ നാലു ദിക്കും കാണാം. പാറയ്ക്കു മുകളില്‍ വെള്ളക്കെട്ടും ധര്‍മശാസ്താ ക്ഷേത്രവും തണുപ്പും സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നു. വളരെ കാലമായി സന്ദര്‍ശകര്‍ എത്തുന്ന ഇവിടെ അടുത്തിടെയാണ് പഞ്ചായത്ത് വിനോദ സഞ്ചാര കേന്ദ്രമായി ഉയര്‍ത്താന്‍ തീരുമാനിച്ചത്.
ഘോഷയാത്ര
കോവളം: വിദേശ വിനോദ സഞ്ചാരികള്‍ക്കും സന്ദര്‍ശകര്‍ക്കും കൗതുകമായി കോവളത്തും പൊന്നോണഘോഷയാത്ര. കേരളാടൂറിസം പ്രൊട്ടക്ഷന്‍ ഡവലപ്പ്‌മെന്റ് കൗണ്‍സിലും കോവളം ജനകീയ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ഘോഷയാത്ര കോവളം എം. എല്‍. എ. എം വിന്‍സെന്റ് ഫ്‌ളാഗ് ഓഫ് ചെയ്തു.
കോവളം ലൈറ്റ്ഹൗസ് ബീച്ചില്‍ നിന്നാരംഭിച്ച ഘോഷയാത്ര ഹവ്വാ ബീച്ച് വഴി പാലസ് ജംഗ്ഷനിലെത്തി. തെയ്യം പഞ്ചാരിമേളം, പുലികളി, ബാന്‍ഡ്‌മേളം, പരിചമുട്ട് കളി തുടങ്ങിയ കലാരൂപങ്ങള്‍ ഘോഷയാത്രയ്ക്ക് മിഴിവേകി.
തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ കൗണ്‍സിലര്‍ നിസാബീബീ അദ്ധ്യക്ഷയായി. വെങ്ങാനൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.എസ് ശ്രീകല, വൈസ് പ്രസിഡന്റ് സതീഷ്‌കുമാര്‍, ബ്ലോക്ക് മെമ്പര്‍ ഷീലാഭദ്രന്‍, കൗണ്‍സിലര്‍മാരായ വിഴിഞ്ഞം റഷീദ്, വെളളാര്‍ ജോതിഷ്‌കുമാര്‍ ഡി.റ്റി.പി.സി സെക്രട്ടറി പ്രശാന്ത, കോവളം.പി സുകേശന്‍, വിനായകന്‍ നായര്‍, മുജീബ്‌റഹുമാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."