HOME
DETAILS

ഹോര്‍മൂസ് കടന്ന് ഒരു കപ്പല്‍ കൂടി ഇന്ത്യയിലെത്തി; 20,000 ടണ്‍ എല്‍പിജി കാണ്ട്ല തുറമുഖത്തിറക്കി

  
May 17, 2026 | 11:39 AM

Another ship crossed the Strait of Hormuz and arrived in India it unloaded 20000 tonnes of LPG at Kandla Port

കാണ്ട്ല (ഗുജറാത്ത്): ദീന്‍ദയാല്‍ തുറമുഖത്ത് ഖത്തറില്‍ നിന്ന് 20,000 മെട്രിക് ടണ്‍ ദ്രവീകൃത പെട്രോളിയം വാതകം (എല്‍പിജി) വഹിച്ചെത്തിയ കപ്പല്‍ നങ്കൂരമിട്ടതായി അധികൃതര്‍ അറിയിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെയാണ് കപ്പല്‍ സുരക്ഷിതമായി ഗുജറാത്തിലെ കാണ്ട്‌ലയില്‍ എത്തിയത്.

മാര്‍ഷല്‍ ദ്വീപുകളുടെ പതാക വഹിക്കുന്ന എംവി സിഎംഐ എന്ന കപ്പല്‍ മെയ് 13-ന് ഹോര്‍മുസ് കടലിടുക്ക് കടന്നതിനു ശേഷം ശനിയാഴ്ച രാത്രി 11.30 ഓടെയാണ് തുറമുഖത്ത് എത്തിയത്. ലോകത്തിലെ പ്രധാന ഊര്‍ജ്ജ ഗതാഗത പാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്കിലൂടെ ആഗോള എണ്ണ-വാതക വിതരണത്തിന്റെ വലിയൊരു പങ്കാണ് കടന്നുപോകുന്നത്.

ഫെബ്രുവരി അവസാനം മുതല്‍ പശ്ചിമേഷ്യയില്‍ രൂക്ഷമായ സംഘര്‍ഷാവസ്ഥ തുടരുകയാണ്. അമേരിക്കയും ഇസ്രാഈലും ഇറാനെതിരെ സംയുക്ത ആക്രമണം നടത്തിയതും തുടര്‍ന്ന് ഇറാന്റെ പ്രതികാര നടപടികളും മേഖലയിലെ അനിശ്ചിതത്വം വര്‍ധിപ്പിച്ചു. ഇതോടെ ആഗോള ഊര്‍ജ്ജ വിതരണത്തെയും കടല്‍ഗതാഗതത്തെയും കുറിച്ചുള്ള ആശങ്കകളും ശക്തമായി.

മാര്‍ച്ച് ആദ്യം മുതല്‍ 12 എല്‍പിജി ടാങ്കറുകളും ഒരു ക്രൂഡ് ഓയില്‍ ടാങ്കറും ഉള്‍പ്പെടെ 13 ഇന്ത്യന്‍ പതാകയുള്ള കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്ക് കടന്നതായി റിപ്പോര്‍ട്ടുണ്ട്.

ഐക്യരാഷ്ട്രസഭയുടെ പ്രത്യേക യോഗത്തില്‍ യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പര്‍വതനേനി ഹരീഷ് വാണിജ്യ കപ്പലുകളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി. നാവിഗേഷന്‍ സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്നതും സിവിലിയന്‍ ജീവനക്കാരെ അപകടത്തിലാക്കുന്നതും അസ്വീകാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

മെയ് 13-ന് ഒമാന്‍ തീരത്തിന് സമീപം ഇന്ത്യന്‍ പതാകയുള്ള ഒരു വാണിജ്യ കപ്പല്‍ ആക്രമിക്കപ്പെട്ടിരുന്നു. സൊമാലിയയില്‍ നിന്ന് യാത്ര തിരിച്ച കപ്പലിലെ 14 ജീവനക്കാരെയും ഒമാനി അധികൃതര്‍ രക്ഷപ്പെടുത്തിയെങ്കിലും ആക്രമണത്തിന് പിന്നില്‍ ആരാണെന്നത് വ്യക്തമല്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെനിയയില്‍ സ്‌കൂളിന് തീപിടിച്ച് 16 വിദ്യാര്‍ഥികള്‍ മരിച്ചു: 79 പേര്‍ക്ക് പരുക്ക്

International
  •  9 days ago
No Image

ഇ‍ഡി ഉദ്യേ​ഗസ്ഥരെ ആക്രമിച്ച സംഭവം: സിപിഎം നേതാവ് ഐ പി ബിനു അറസ്റ്റിൽ, സ്വയം പിടികൊടുക്കുകയാണെന്ന് ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  9 days ago
No Image

ഞാൻ തൃപ്തനല്ല, അതൊരു തെരുവ് പോരാട്ടമായിരുന്നു; സ്വന്തം നാട്ടിൽ ലോക ഒന്നാം നമ്പറുകാരൻ കാൾസണെ വീഴ്ത്തിയിട്ടും നിരാശയിൽ ഇന്ത്യൻ താരം

Others
  •  10 days ago
No Image

വിനേഷ് ഫോഗട്ടിനെതിരെ റെസ്ലിങ് ഫെഡറേഷന്‍ സുപ്രീം കോടതിയില്‍

National
  •  10 days ago
No Image

കാനറിപ്പടയ്ക്ക് ഇനി എന്ത് സംഭവിക്കും? ലോകകപ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ നെയ്മർക്ക് പരിക്ക്!

Football
  •  10 days ago
No Image

രണ്ട് പ‌തിറ്റാണ്ടിനിപ്പുറം ഇന്ന് ആ ഉമ്മാന്റെ മുഖത്തുണ്ട് പെരുന്നാൾ ചിരി;ഉമ്മയെ ചേർത്ത് പിടിച്ച് മതിവരാതെ റഹീം

Kerala
  •  10 days ago
No Image

കണ്‍ഫേം ടിക്കറ്റ് ഉണ്ടായിട്ടും സീറ്റ് കിട്ടിയില്ല; ഇന്ത്യന്‍ റെയില്‍വേയ്ക്ക് 20,000 രൂപ പിഴ

National
  •  10 days ago
No Image

'രാജ്യസഭയിലേക്കില്ല': രാജി സമർപ്പിച്ച് സിദ്ധരാമയ്യ

National
  •  10 days ago
No Image

തിരുവനന്തപുരത്തെ അമ്യൂസ്‌മെന്റ് പാർക്കിൽ റൈഡ് തകർന്നുവീണുണ്ടായ അപകടം:കേസ് എടുത്ത് പൊലിസ്: പാർക്ക് താൽക്കാലികമായി അടച്ചു

Kerala
  •  10 days ago
No Image

ലഹരിസംഘവുമായി ബന്ധം; വീണ്ടും നടപടി, കരിപ്പൂർ സ്റ്റേഷനിലെ പൊലിസ് ഡ്രൈവർക്ക് സസ്പെൻഷൻ

Kerala
  •  10 days ago