HOME
DETAILS

ഇന്ത്യ-നെതര്‍ലന്‍ഡ്‌സ് സഹകരണം ശക്തമാക്കും: അഫ്സ്ലൂയിറ്റ്ഡിജ്ക് അണക്കെട്ട് സന്ദര്‍ശിച്ച് മോദി

  
May 17, 2026 | 12:08 PM

narendra modi and dutch pm visit afsluitdijk dam to boost climate and infrastructure cooperation

ഹേ​ഗ്: നരേന്ദ്ര മോദിയും ഡച്ച് പ്രധാനമന്ത്രി റോബ് ജെറ്റനും നെതര്‍ലന്‍ഡ്‌സിലെ പ്രശസ്തമായ അഫ്സ്ലൂയിറ്റ്ഡിജ്ക് അണക്കെട്ട് സന്ദര്‍ശിച്ചു. ജല മാനേജ്‌മെന്റ്, കാലാവസ്ഥാ വ്യതിയാന പ്രതിരോധം, അടിസ്ഥാന സൗകര്യം, വികസനം എന്നിവയില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം.

ജല മാനേജ്‌മെന്റില്‍ നെതര്‍ലന്‍ഡ് ലോകത്തിന് മാതൃകയായ പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്ന് നരേന്ദ്ര മോദി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ജലസേചനം, വെള്ളപ്പൊക്ക നിയന്ത്രണം, ഉള്‍നാടന്‍ ജലപാത വികസനം എന്നിവയ്ക്കായി ആധുനിക സാങ്കേതികവിദ്യ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അഫ്സ്ലൂയിറ്റ്ഡിജ്ക് അണക്കെട്ടിനെ ''മികവിന്റെയും നവീകരണത്തിന്റെയും പ്രതീകം'' എന്ന് വിശേഷിപ്പിച്ച വിദേശകാര്യ മന്ത്രാലയം, ജല മാനേജ്‌മെന്റ്, വെള്ളപ്പൊക്ക പ്രതിരോധം, ശുദ്ധജല സംഭരണം എന്നിവയില്‍ അണക്കെട്ടിന്റെ നിര്‍ണായക പങ്ക് എടുത്തുകാട്ടി.

ഗുജറാത്തിലെ ഖംഭത് ഉള്‍ക്കടലിന് സമീപം ശുദ്ധജല സംഭരണിയും അണക്കെട്ടും നിര്‍മിക്കാന്‍ ലക്ഷ്യമിടുന്ന കല്‍പസര്‍ പദ്ധതിക്ക് ഡച്ച് സാങ്കേതിക വൈദഗ്ധ്യം ഏറെ പ്രയോജനപ്പെടുമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.

കാലാവസ്ഥാ പ്രതിരോധം, ജല സാങ്കേതികവിദ്യ, സുസ്ഥിര അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയില്‍ ഇന്ത്യ-നെതര്‍ലന്‍ഡ്‌സ് സഹകരണം കൂടുതല്‍ ആഴത്തിലാക്കാനുള്ള സാധ്യതകള്‍ ഈ സന്ദര്‍ശനം തുറന്നുകാട്ടിയതായും മന്ത്രാലയം അറിയിച്ചു.

സ്വീഡന്‍, നോര്‍വേ, ഇറ്റലി, നെതര്‍ലന്‍ഡ്‌സ് എന്നിവ ഉള്‍പ്പെടുന്ന നാല് രാഷ്ട്രങ്ങളിലേക്കുള്ള യൂറോപ്യന്‍ പര്യടനത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി മോദി ഹേഗ് സന്ദര്‍ശിച്ചത്.

Prime Minister Narendra Modi and Dutch Prime Minister Rob Jetten visited the iconic Afsluitdijk dam in the Netherlands as part of efforts to strengthen cooperation in water management, climate resilience, infrastructure, and sustainable development.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ധവളപത്രത്തിലെ രേഖകള്‍ വിശകലനം ചെയ്തത് എഐ ഉപയോഗിച്ച്; സീക്രട്ട് സെക്ഷനിലെ രേഖകള്‍ പുറത്തുവിട്ടതില്‍ മുഖ്യമന്ത്രി വിശദീകരണം നല്‍കണം; ഗുരുതര ആരോപണവുമായി തോമസ് ഐസക്

Kerala
  •  2 days ago
No Image

കുന്നംകുളത്ത് ക്ഷേത്രത്തിന്റെ മേല്‍ക്കൂര വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റു; യുവാവിന് ദാരുണാന്ത്യം 

Kerala
  •  2 days ago
No Image

"സുരേഷ് ഗോപി രാജി സന്നദ്ധത അറിയിച്ചു, ഞാൻ മാത്രം അറിഞ്ഞില്ല കേട്ടോ..."

Kerala
  •  2 days ago
No Image

മണിപ്പൂരില്‍ വീണ്ടും അശാന്തി പടരുന്നു; കാങ്‌പോക്പി ജില്ലയിലെ ആക്രമണങ്ങളില്‍ സ്ത്രീ ഉള്‍പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

National
  •  2 days ago
No Image

എം.വി.ഡി ഓഫിസുകളിലെ പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം: നിയന്ത്രണം ശരിവെച്ച് ഹൈക്കോടതി

Kerala
  •  2 days ago
No Image

മഴ കനക്കും; അഞ്ച് ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട് 

Weather
  •  2 days ago
No Image

ഔദ്യോഗിക പകിട്ടുകൾ വേണ്ട; 'ഗാർഡ് ഓഫ് ഓണർ' നിരസിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ

Kerala
  •  2 days ago
No Image

കാമുകിമാര്‍ക്ക് ഐഫോണ്‍ സമ്മാനിക്കാന്‍ 6.5 ലക്ഷത്തിന്റെ ലക്ഷ്വറി ടാപ്പുകള്‍ മോഷ്ടിച്ചു; കൗമാരക്കാരെ 12 മണിക്കൂറിനുള്ളില്‍ പൊക്കി പൊലിസ്

National
  •  2 days ago
No Image

മൂന്നാം ദിനം മന്ത്രിയുടെ രാജി- ആശങ്കപ്പെടാനൊന്നുമില്ലെന്ന് ഡി.കെ, മനസ്സാക്ഷിക്ക് വിരുദ്ധമായി പ്രവർത്തിക്കാനാകില്ലെന്ന് രാമലിംഗ റെഡ്ഡി

National
  •  2 days ago
No Image

ഡല്‍ഹി സര്‍വ്വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ ഫ്ലാറ്റിനുള്ളില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം, കേസ് രജിസ്റ്റര്‍ ചെയ്തു 

National
  •  2 days ago