പരാതികളില്ലാതെ സംഘാടന മികവുമായി ടൂറിസം വകുപ്പ്
തിരുവനന്തപുരം: നാടെങ്ങുംആഘോഷത്തിമിര്‍പ്പിന്റെകൊട്ടിക്കലാശത്തിലേയ്ക്ക് കടക്കുമ്പോള്‍ തലസ്ഥാനനഗരിക്ക്മികച്ച സംഘാടനത്തിലൂടെ ടൂറിസംവകുപ്പ് സമ്മാനിച്ചത് മികച്ചൊരുഓണംവാരാഘോഷം.
ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയമുപ്പതോളം വേദികളില്‍ ഭൂരിഭാഗവും ആസ്വാദകരെകൊണ്ട് നിറഞ്ഞു കവിഞ്ഞത് ഇതിനൊരുത്തമ ഉദാഹരണമാണ്. ആസ്വാദകരുടെ മനസ്സറിഞ്ഞ്കലാരൂപങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍സംഘാടകര്‍ കാണിച്ച വൈദഗ്ധ്യം പ്രായഭേദമെന്യെ ആളുകളെവേദികളിലെത്തിച്ചു. ഇത്തവണവാരാഘോഷത്തില്‍ 30 ഓളംവേദികളില്‍ 300ഓളം വ്യത്യസ്തകലാരൂപങ്ങളാണ് അരങ്ങേറിയത്. കലാരൂപങ്ങള്‍ അവതരിപ്പിച്ച 6500 ഓളം കലാകാരന്‍മാര്‍ക്കുള്ള പ്രതിഫലം നല്‍കുന്നതില്‍സംഘാടകര്‍ കാണിച്ച സുതാര്യതയും ശ്രദ്ധേയമായി. കലാകാരന്മാര്‍ക്കുള്ള പ്രതിഫലംസുതാര്യമാക്കാനായി പ്രതിഫലത്തുക മുന്‍കൂട്ടി ടൂറിസംവകുപ്പിന്റെവെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചതും പ്രതിഫലത്തെച്ചൊല്ലിയുളള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ കാരണമായി. പ്രോഗ്രാം, മീഡിയ, ഫുഡ്, വൈദ്യുതിഅലങ്കാരംഉള്‍പ്പെടെഎട്ട് കമ്മിറ്റികള്‍ ഏകീകരിച്ചുള്ള പ്രവര്‍ത്തനമാണ് ഇത്തവണടൂറിസംവകുപ്പ് നടപ്പാക്കിയത്. മന്ത്രിമാര്‍, എംഎല്‍.എ മാര്‍എന്നിവരുടെ നേതൃത്വത്തില്‍ ഓരോവിഭാഗവും ഭംഗിയായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ടൂറിസം ഡയറക്ടര്‍ യു.വി ജോസ്അറിയിച്ചു. വിനോദസഞ്ചാരികള്‍ക്കും പൊതുജനങ്ങള്‍ക്കുംഓണംവാരാഘോഷത്തിന്റെയും, വിനോദസഞ്ചാരകേന്ദ്രങ്ങളുടെയുംവിവരങ്ങള്‍ നല്‍കാന്‍ ഇന്‍ഫര്‍മേഷന്‍ സെന്ററും ഹെല്‍പ്പ്‌ഡെസ്‌ക്കും കനകക്കുന്നിന്റെ പ്രധാന കവാടത്തില്‍ടൂറിസംവകുപ്പ് ഒരുക്കിയിട്ടുള്ളത്ഏറെസഹായകരമായി. മാലിന്യസംസ്‌കരണത്തിന് നൂതന സമ്പ്രദായമായ ഗ്രീന്‍ പ്രോട്ടോക്കോള്‍സംവിധാനം ശുചിത്വമിഷന്റെയും ഗ്രീന്‍ വില്ലേജിന്റെയുംസഹകരണത്തോടെ 150 ഓളംആളുകള്‍ കനകക്കുന്നില്‍ പ്രവര്‍ത്തിച്ചാണ്ശാസ്ത്രീയമായരീതിയില്‍ഇത് നടപ്പിലാക്കിയത്.
വിവിധവേദികളിലെസംഘാടകരെകോര്‍ത്തിണക്കി പരിപാടികള്‍ കാര്യക്ഷ്യമമായി നടപ്പാക്കാന്‍ വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ തയാറാക്കിവിവരങ്ങള്‍ ഉടനടികൈമാറിയതും പരിപാടികളുടെ നടത്തിപ്പ് സുഖകരമാക്കി. മൂന്നരമാസമായി നടത്തിവന്ന മുന്നൊരുക്കത്തിന്റെ ഫലമാണ്ഏറെകൃത്യമായുംസുതാര്യമായും പരിപാടികള്‍ നടത്താന്‍ കഴിഞ്ഞതെന്നുംടൂറിസംവകുപ്പ്ഡയറക്ടര്‍യു.വി. ജോസ്‌കൂട്ടിച്ചേര്‍ത്തു. കനത്ത സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായിഅത്യാധുനികസൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയത്. ഇരുപതോളംസിസിറ്റിവിക്യാമറകളും 5 മൂവിക്യാമറകളുമാണ്‌വേദികളുടെവിവിധ ഭാഗങ്ങളില്‍സ്ഥാപിച്ചിരുന്നത്.
500 ഓളം പൊലിസുകാരും 30 ഓളംഷാഡോ പൊലിസിനെയുംസുരക്ഷയ്ക്കായിവിന്യസിപ്പിച്ചിരുന്നു. കനത്ത സുരക്ഷ ഒരുക്കിയതിന്റെ ഫലമായിയാതൊരുതരത്തിലുള്ള അനിഷ്ട സംഭവങ്ങളുംറിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നു പൊലിസ് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."