HOME
DETAILS

ജോധ്പുരിനെ നടുക്കി സഹോദരിമാരുടെ ആത്മഹത്യ: ചേച്ചിയുടെ അശ്ലീല വിഡിയോ കാണിച്ച് അനിയത്തിയെയും പീഡിപ്പിച്ചു; പ്രതികൾക്ക് കുടപിടിച്ചത് പൊലിസെന്ന് ആരോപണം

  
Web Desk
May 17, 2026 | 1:36 PM

jodhpur sisters suicide case shocking details emerge of blackmail sexual assualt and alleged police apathy

ജോധ്പുർ: രാജസ്ഥാനിലെ ജോധ്പുരിൽ ഒരേ കുടുംബത്തിലെ രണ്ട് സഹോദരിമാർ ആത്മഹത്യ ചെയ്ത സംഭവം രാജ്യത്തെയാകെ നടുക്കുന്നു. വർഷങ്ങളോളം നീണ്ട കൂട്ടബലാത്സംഗത്തിനും ബ്ലാക്ക്മെയിലിനും ഇരയായ പെൺകുട്ടികൾ നീതി ലഭിക്കാതെ വന്നതോടെയാണ് ജീവനൊടുക്കിയത്. സംഭവത്തിൽ പൊലിസിന്റെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചയുണ്ടായെന്നാണ് ഉയരുന്ന ആരോപണം.

പീഡനം നാല് വർഷത്തോളം; മൂത്ത സഹോദരിയുടെ മരണം

ഈ വർഷം മാർച്ച് 20-നാണ് മൂത്ത സഹോദരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യഘട്ടത്തിൽ സാധാരണ ആത്മഹത്യയായി കരുതിയ സംഭവത്തിന് പിന്നിലെ ക്രൂരതകൾ പുറത്തുവരുന്നത് ഏപ്രിൽ 11-ന് ഇളയ സഹോദരി പൊലിസിൽ നൽകിയ പരാതിയോടെയാണ്.

ഗ്രാമത്തിലെ ഇ-മിത്ര സെന്റർ നടത്തിപ്പുകാരനായ മഹിപാൽ എന്നയാൾ മൂത്ത സഹോദരിയുടെ അശ്ലീല വിഡിയോ രഹസ്യമായി ചിത്രീകരിച്ചായിരുന്നു ഭീഷണിക്ക് തുടക്കമിട്ടത്. പിന്നീട് ഇയാൾ സുഹൃത്തുക്കളായ ശിവരാജ്, ഗോപാൽ, വിജാറാം, ദിനേശ്, മനോജ്, പുഖ്‌രാജ് എന്നിവരുൾപ്പെടെ എട്ട് പേർക്ക് വിഡിയോ പങ്കുവെച്ചു. കഴിഞ്ഞ നാല് വർഷത്തോളമായി ഈ സംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയും, ലക്ഷക്കണക്കിന് രൂപ ബ്ലാക്ക്മെയിൽ ചെയ്ത് തട്ടിയെടുക്കുകയും ചെയ്തു. ഈ ക്രൂരതകൾ സഹിക്കാനാകാതെയാണ് യുവതി ഒടുവിൽ ജീവനൊടുക്കിയത്.

ചേച്ചിയുടെ വിഡിയോ കാണിച്ച് അനിയത്തിയെയും ഇരയാക്കി

മൂത്ത സഹോദരിയുടെ മരണശേഷവും പ്രതികൾ തങ്ങളുടെ ക്രൂരത അവസാനിപ്പിച്ചില്ല. മരിച്ച പെൺകുട്ടിയുടെ വിഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി ഇവർ ഇളയ സഹോദരിയെയും ലൈംഗികമായി പീഡിപ്പിക്കാൻ തുടങ്ങി. ഇതോടെയാണ് പെൺകുട്ടി ധൈര്യം സംഭരിച്ച് ഏപ്രിൽ 11-ന് പൊലിസിനെ സമീപിച്ചത്.

തനിക്ക് നീതി ലഭിച്ചില്ലെങ്കിൽ ചേച്ചിയുടെ വഴി തന്നെ താനും തിരഞ്ഞെടുക്കുമെന്ന് പെൺകുട്ടി പൊലിസിന് മുന്നറിയിപ്പ് നൽകിയിരുന്നു. പരാതി നൽകി എഫ്‌ഐആർ റജിസ്റ്റർ ചെയ്തെങ്കിലും, ഒരു മാസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ പൊലിസ് തയാറായില്ല. പ്രതികൾ രാഷ്ട്രീയ സ്വാധീനമുള്ളവരാണെന്നും പൊലിസ് ഇവർക്ക് കുടപിടിക്കുകയാണെന്നും ആക്ഷേപമുയർന്നു. ഒടുവിൽ നിയമസംവിധാനങ്ങളിൽ പ്രതീക്ഷ നഷ്ടപ്പെട്ട ഇളയ സഹോദരിയും കഴിഞ്ഞ ദിവസം ജീവനൊടുക്കുകയായിരുന്നു.

വൻ പ്രതിഷേധം; ഒടുവിൽ പൊലിസ് നടപടി

രണ്ട് സഹോദരിമാരുടെ മരണത്തോടെ ജോധ്പുരിൽ വൻ ജനരോഷമാണ് അണപൊട്ടിയത്. രജ്പുത് സമുദായ സംഘടനകളുടെ നേതൃത്വത്തിൽ സ്റ്റേഷന് മുന്നിൽ വൻ പ്രതിഷേധം അരങ്ങേറി. പൊലിസിന്റെ അനാസ്ഥയാണ് രണ്ടാമത്തെ പെൺകുട്ടിയുടെ മരണത്തിന് ഇടയാക്കിയതെന്ന് നാട്ടുകാർ ആരോപിച്ചു.

പെൺകുട്ടികളുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസിൽ നിഷ്പക്ഷ അന്വേഷണം ഉറപ്പുനൽകിയ അധികൃതർ, സംഭവത്തിൽ രണ്ട് പ്രതികളെ നിലവിൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റുള്ളവർക്കായി തിരച്ചിൽ ഊർജിതമാക്കിയതായും ചിലരെ ചോദ്യം ചെയ്തുവരികയാണെന്നും പൊലിസ് അറിയിച്ചു. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെയും കടുത്ത നടപടിയുണ്ടാകുമെന്നാണ് സൂചന.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയിടംതുരുത്ത് നിവാസികളെ കൈയൊഴിയില്ലെന്ന് മുഖ്യമന്ത്രി

Kerala
  •  5 days ago
No Image

എസ്.കെ.എസ്.എസ്.എഫ് എജ്യുകെയർ പ്രൊഫഷനൽ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

Kerala
  •  5 days ago
No Image

ഏകജാലകം 'പൂട്ടി'; പ്ലസ് വൺ അപേക്ഷകർ നെട്ടോട്ടത്തിൽ

Kerala
  •  5 days ago
No Image

തിരുവനന്തപുരത്ത് തട്ടുകടക്കാരനെ മർദിച്ച് മാല പൊട്ടിച്ച കേസ്: പൊലിസ് അസോസിയേഷൻ ജില്ലാ സെക്രട്ടറിക്ക് സസ്പെൻഷൻ

Kerala
  •  5 days ago
No Image

സർക്കാർ സർവിസുകളിൽ ജോലി ചെയ്യുന്ന കാഷ്വൽ ജീവനക്കാർക്കും പെൻഷന് അർഹത; ഔദാര്യമല്ല, അവകാശമെന്ന് സുപ്രിംകോടതി

National
  •  5 days ago
No Image

വിവാഹം അയോഗ്യതയല്ല; വിവാഹിതരായ പെണ്‍മക്കള്‍ക്കും ആശ്രിത നിയമനത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രിംകോടതി

National
  •  5 days ago
No Image

14–ാം വയസിലെ കൊലപാതകം; മുഹമ്മദലി പറഞ്ഞത് സത്യം?

Kerala
  •  5 days ago
No Image

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം': അറസ്റ്റ് തടയാനാകില്ലെന്ന് കോടതി; അഞ്ച് പൊലിസുകാരുടെ ജാമ്യഹരജി ഇന്ന് ഒന്നിച്ച് പരിഗണിക്കും

Kerala
  •  5 days ago
No Image

ഐ.പി.എൽ ഫൈനൽ: ആർസിബി ആരാധകരുടെ അതിരുവിട്ട ആഘോഷം; 87 വാഹനങ്ങൾ പൊലിസ് പിടിച്ചെടുത്തു

National
  •  5 days ago
No Image

 'ക്ലോസറ്റിലും ഭിത്തിയിലും തലയിടിപ്പിച്ചു, കെട്ടിത്തൂക്കി മര്‍ദിച്ചു' ; നെടുമങ്ങാട് കുഞ്ഞിനെ കൊന്ന അഷ്‌കറിന്റെ ക്രൂരതകള്‍ തുറന്നു പറഞ്ഞ് മുന്‍ ഭാര്യ

Kerala
  •  5 days ago