HOME
DETAILS

മസ്‌കത്ത്-കണ്ണൂർ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം വൈകിയത് 13 മണിക്കൂർ; യാത്രക്കാരെ കയറ്റിയ ശേഷം തിരിച്ചിറക്കി

  
May 17, 2026 | 3:10 PM

air india express muscat kannur flight delayed 13 hours after passengers deboarded

മസ്‌കത്ത്: മസ്‌കത്തിൽ നിന്നും കണ്ണൂരിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് 13 മണിക്കൂറോളം വൈകി. വെള്ളിയാഴ്‌ച രാത്രി 9.10ന് പുറപ്പെടേണ്ടിയിരുന്ന IX 712 വിമാനമാണ് മണിക്കൂറുകളോളം വൈകിയത്. വിമാനത്തിന്റെ ടയറിന് തകരാർ കണ്ടെത്തിയതിനെ തുടർന്ന് യാത്രക്കാരെ കയറ്റിയ ശേഷം മുഴുവൻ പേരെയും വിമാനത്തിൽ നിന്ന് തിരിച്ചിറക്കുകയായിരുന്നു.

രാത്രി ഒൻപതരയോടെ വിമാനത്തിൽ കയറ്റിയ യാത്രക്കാരെ രണ്ട് മണിക്കൂറോളം ഉള്ളിലിരുത്തിയ ശേഷമാണ് സാങ്കേതിക തകരാർ പരിഹരിക്കാൻ കഴിയില്ലെന്ന വിവരം അധികൃതർ അറിയിക്കുന്നത്. തുടർന്ന് രാത്രി 11 മണിയോടെ ഇവരെ വീണ്ടും വിമാനത്താവളത്തിലെ ലോഞ്ചിലേക്ക് മാറ്റി. എന്നാൽ മണിക്കൂറുകളോളം കൃത്യമായ മറ്റ് അറിയിപ്പുകളോ ബദൽ സംവിധാനങ്ങളോ ലഭ്യമാക്കാതിരുന്നത് യാത്രക്കാരെ കടുത്ത പ്രതിസന്ധിയിലാക്കി.

ഒടുവിൽ ശനിയാഴ്‌ച രാവിലെ 10 മണിയോടെ എയർ ഇന്ത്യ എക്സ്പ്രസ് മറ്റൊരു വിമാനം ഏർപ്പാടാക്കിയ ശേഷമാണ് യാത്രക്കാർക്ക് കണ്ണൂരിലേക്ക് തിരിക്കാനായത്. ടയർ സംബന്ധമായ തകരാർ കണ്ടെത്തിയ സാഹചര്യത്തിൽ യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് വിമാനം നിശ്ചിത സമയത്ത് ടേക്ക് ഓഫ് ചെയ്യാതിരുന്നതെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ വിശദീകരിച്ചു. പകരം സർവീസ് വേഗത്തിൽ ഏർപ്പെടുത്തിയതായും യാത്രക്കാർക്ക് നേരിട്ട അസൗകര്യത്തിൽ ഖേദിക്കുന്നതായും കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു.

air india express passengers on the muscat to kannur route faced a 13-hour delay after boarding the aircraft and later being asked to deboard. the unexpected disruption caused frustration among travelers awaiting further updates from airline officials.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത് വിമാനത്താവളത്തിനു നേർക്കുള്ള ഡ്രോൺ ആക്രമണം: കൊല്ലപ്പെട്ടത് മധ്യപ്രദേശ് സ്വദേശി; പരിക്കേറ്റവരിൽ മൂന്ന് മലയാളികളും; പങ്ക് നിഷേധിച്ചു ഇറാൻ

Kuwait
  •  5 days ago
No Image

ഇടുക്കിയില്‍ നിര്‍മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകര്‍ന്നുവീണു 

Kerala
  •  5 days ago
No Image

ട്രംപിന്റെ യുദ്ധക്കൊതിക്ക് തിരിച്ചടി; പ്രസിഡന്റിന്റെ യുദ്ധാധികാരങ്ങള്‍ക്കെതിരെ ജനപ്രതിനിധിസഭ പ്രമേയം പാസാക്കി 

International
  •  5 days ago
No Image

മഴ കനക്കും; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ആറിടത്ത് യെല്ലോ; ജാ​ഗ്രതാ നിര്‍ദേശം 

Kerala
  •  5 days ago
No Image

'അന്വേഷണം നടക്കട്ടെ, പ്രതികളെ കണ്ടുപിടിക്കട്ടെ'; കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിലെ എസ്ഐടി അന്വേഷണത്തിൽ പ്രതികരിച്ച് കെ.കെ ശൈലജ, സ്വാഗതം ചെയ്ത് ഷാഫി പറമ്പിൽ

Kerala
  •  5 days ago
No Image

സഊദി ജയിലുകളിൽ മലയാളികളടക്കം ഇന്ത്യൻ കുറ്റകൃത്യക്കാരുടെ എണ്ണം വർധിക്കുന്നു; ചില കേസുകളിൽ മോചനം തന്നെ അസാധ്യം

Saudi-arabia
  •  5 days ago
No Image

ലോകകപ്പിലെ ഏറ്റവും പ്രായം കൂടിയ താരത്തേക്കാൾ 26 വയസ്സ് കുറവ്; പെലെയും, എംബാപ്പെയും വീഴ്ത്തി ലോകകപ്പ് ചരിത്രം തിരുത്തിക്കുറിച്ച് അത്ഭുത ബാലൻ

Football
  •  5 days ago
No Image

ദമ്പതികള്‍ക്കിടയില്‍ അകാരണമായി ലൈംഗിക ബന്ധം നിഷേധിക്കുന്നത് വിവാഹ മോചനത്തിനുള്ള മതിയായ കാരണം; സുപ്രീം കോടതി 

National
  •  5 days ago
No Image

ബംഗാള്‍ മുഖ്യമന്ത്രിക്ക് വേണ്ടി ബീഫ് പാകം ചെയ്ത് വീഡിയോ പോസ്റ്റ് ചെയ്തു; മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് യുവതിക്കെതിരെ കേസ് 

National
  •  5 days ago
No Image

'ഇറാനെതിരായ ആക്രമണം തീർന്നിട്ടില്ല, ട്രംപുമായി ചർച്ചകൾ തുടരുന്നു'; വൻ വെളിപ്പെടുത്തലുമായി നെതന്യാഹു

International
  •  5 days ago