HOME
DETAILS

എംഎസ്‌സി മിക്കോൾ വിഴിഞ്ഞം തുറമുഖത്ത്; നങ്കൂരമിട്ടത് ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകളിലൊന്ന്

  
May 17, 2026 | 3:24 PM

msc micol one of the worlds largest container ships docks at vizhinjam port

തിരുവനന്തപുരം: 'എംഎസ്‌സി മിക്കോൾ' (MSC MICOL) വിഴിഞ്ഞം തുറമുഖത്ത് വിജയകരമായി നങ്കൂരമിട്ടു. ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകളിലൊന്നാണിത്. 400 മീറ്റർ നീളവും 61.3 മീറ്റർ വീതിയുമുള്ള എംഎസ്‌സി മിക്കോളിന് 24,000-ത്തിലധികം ടിഇയു കണ്ടെയ്നറുകൾ വഹിക്കാൻ സാധിക്കും. സാധാരണ കപ്പലുകളേക്കാൾ ആറിരട്ടിയിലധികം ചരക്ക് വഹിക്കാൻ ഇതിന് ശേഷിയുണ്ട്. ഇതോടെ, സിംഗപ്പൂർ, പോർട്ട് ക്ലാങ്, കൊളംബോ തുടങ്ങിയ ആഗോള തുറമുഖങ്ങളുടെ നിലവാരത്തിലേക്ക് ഉയരാൻ വിഴിഞ്ഞത്തിനും സാധിച്ചു. സിംഗപ്പൂരിൽ നിന്ന് പുറപ്പെട്ട കപ്പൽ വിഴിഞ്ഞത്തെ ട്രാൻസ്ഷിപ്പ്മെന്‍റ് പ്രക്രിയകൾ പൂർത്തിയാക്കിയ ശേഷം ഘാനയിലേക്ക് തിരിക്കും. 

ഒരു മാസം 60 കപ്പലുകളാണ് വിഴിഞ്ഞത്ത് എത്തുന്നത്. 1.2 ലക്ഷം കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യുന്നുമുണ്ട്. ഒരേസമയം, 36000 ടി.ഇ.യു.വാണ് (കണ്ടെയ്‌നർ) തുറമുഖത്തെ യാർഡിന്‍റെ ശേഷി, എന്നാൽ പുറത്തെ ഗ്രൗണ്ടിലുൾപ്പെടെ 40000 ടിഇയു ഇവിടെ സൂക്ഷിക്കുന്നുണ്ട്. അടുത്തഘട്ടത്തിലെ 1.2 കിലോമീറ്റർ യാർഡ് നിർമ്മാണം നടക്കുന്നുണ്ട്. ഇത് 400 മീറ്ററിന്‍റെ മൂന്നുഘട്ടമായാണ് ലക്ഷ്യമിടുന്നത്. ഇതിൽ, അടുത്തവർഷം ആദ്യത്തെ 400 മീറ്റർ ബെർത്ത് തുറക്കും. രണ്ടാമത്തെ 400 മീറ്റർ ബെർത്ത് 2027 അവസാനവും തുറക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

MSC MICOL, one of the world’s largest container ships, has successfully anchored at Vizhinjam Port. Measuring 400 metres in length and 61.3 metres in width, the vessel can carry more than 24,000 TEU containers — over six times the cargo capacity of regular ships. The arrival marks a major milestone for Vizhinjam, placing it alongside global transshipment hubs such as Singapore, Port Klang, and Colombo. The ship, which arrived from Singapore, will head to Ghana after completing transshipment operations at the port.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അന്വേഷണം നടക്കട്ടെ, പ്രതികളെ കണ്ടുപിടിക്കട്ടെ'; കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിലെ എസ്ഐടി അന്വേഷണത്തിൽ പ്രതികരിച്ച് കെ.കെ ശൈലജ, സ്വാഗതം ചെയ്ത് ഷാഫി പറമ്പിൽ

Kerala
  •  5 days ago
No Image

സഊദി ജയിലുകളിൽ മലയാളികളടക്കം ഇന്ത്യൻ കുറ്റകൃത്യക്കാരുടെ എണ്ണം വർധിക്കുന്നു; ചില കേസുകളിൽ മോചനം തന്നെ അസാധ്യം

Saudi-arabia
  •  5 days ago
No Image

ലോകകപ്പിലെ ഏറ്റവും പ്രായം കൂടിയ താരത്തേക്കാൾ 26 വയസ്സ് കുറവ്; പെലെയും, എംബാപ്പെയും വീഴ്ത്തി ലോകകപ്പ് ചരിത്രം തിരുത്തിക്കുറിച്ച് അത്ഭുത ബാലൻ

Football
  •  5 days ago
No Image

ദമ്പതികള്‍ക്കിടയില്‍ അകാരണമായി ലൈംഗിക ബന്ധം നിഷേധിക്കുന്നത് വിവാഹ മോചനത്തിനുള്ള മതിയായ കാരണം; സുപ്രീം കോടതി 

National
  •  5 days ago
No Image

ബംഗാള്‍ മുഖ്യമന്ത്രിക്ക് വേണ്ടി ബീഫ് പാകം ചെയ്ത് വീഡിയോ പോസ്റ്റ് ചെയ്തു; മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് യുവതിക്കെതിരെ കേസ് 

National
  •  5 days ago
No Image

'ഇറാനെതിരായ ആക്രമണം തീർന്നിട്ടില്ല, ട്രംപുമായി ചർച്ചകൾ തുടരുന്നു'; വൻ വെളിപ്പെടുത്തലുമായി നെതന്യാഹു

International
  •  5 days ago
No Image

സ്കൈ യുഗം അവസാനിച്ചു; ഇനി ടീമിലേക്ക് അടുപ്പിക്കില്ല! ഇന്ത്യയുടെ അടുത്ത ടി20 നായകൻ ആര്?

Cricket
  •  5 days ago
No Image

യുഎഇയിൽ ശനിയാഴ്ച വരെ ശക്തമായ പൊടിക്കാറ്റിന് സാധ്യത; ദൃശ്യപരത കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

uae
  •  5 days ago
No Image

എബോള ഭീതി; യുഎഇ സുരക്ഷിതം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം

uae
  •  5 days ago
No Image

മാനന്തവാടിയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭര്‍ത്താവ് നിരന്തരം പീഡിപ്പിച്ചിരുന്നതായി പരാതി 

Kerala
  •  5 days ago