HOME
DETAILS
MAL
സഊദിയിൽ ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി; അറഫാ ദിനം മെയ് 26-ന്, ബലിപെരുന്നാൾ മെയ് 27-നും
Web Desk
May 17, 2026 | 3:54 PM
റിയാദ്: സഊദി അറേബ്യയിൽ ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി. ഇതോടെ നാളെ മെയ് 18 തിങ്കളാഴ്ച ദുൽ ഹിജ്ജ ഒന്നാം തീയതിയായിരിക്കുമെന്ന് സഊദി സുപ്രീം കോടതി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
മാസപ്പിറവി ദൃശ്യമായതോടെ ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മങ്ങളുടെ പ്രധാന ചടങ്ങായ അറഫാ ദിനം മെയ് 26 ചൊവ്വാഴ്ചയും, ലോകമെമ്പാടുമുള്ള വിശ്വാസികൾ ആഘോഷിക്കുന്ന ബലിപെരുന്നാൾ മെയ് 27 ബുധനാഴ്ചയും ആയിരിക്കും. ഒമാന് പിന്നാലെ സഊദി അറേബ്യയിലും പെരുന്നാൾ തീയതി പ്രഖ്യാപിച്ചതോടെ ഗൾഫ് മേഖലയിലുടനീളം ഇനി പെരുന്നാൾ കാലത്തെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ സജീവമാകും.
saudi arabia has confirmed the sighting of the dul hijjah crescent moon. arafat day will be observed on may 26, followed by eid al adha celebrations across the kingdom and other countries on may 27.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."