HOME
DETAILS

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ നീർപ്പാലത്തിന്റെ തൂണിലിടിച്ചു; രണ്ടു മരണം, മൂന്ന് പേർക്ക് പരുക്ക്

  
May 17, 2026 | 4:00 PM

two elderly women killed in car crash on mannuthi-vadakkenchery national highway

തൃശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിലെ ചുവന്നമണ്ണിൽ കാർ നീർപ്പാലത്തിന്റെ തൂണിലിടിച്ചുണ്ടായ അപകടത്തിൽ വയോധികർക്ക് ദാരുണാന്ത്യം. പെരിഞ്ഞനം സ്വദേശികളായ നടയ്ക്കൽ വീട്ടിൽ രാജലക്ഷ്മി (75), വിലാസിനി (78) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ബാബു, ഭാര്യ ഷീജ, മകൻ ശ്രീഹരി എന്നിവർക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെയായിരുന്നു അപകടം. പാലക്കാട് തത്തമംഗലത്തുളള ബന്ധുവീട്ടിൽ പോയി മടങ്ങുകയായിരുന്നു കുടുംബം. ചുവന്നമണ്ണിലെത്തിയപ്പോൾ കുടുംബം സഞ്ചരിച്ച കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. തുടർന്ന്, കാർ റോഡിന് നടുവിലെ കോൺക്രീറ്റ് ബാരിക്കേഡിൽ ഇടിച്ചു കയറുകയായിരുന്നു.

ബാരിക്കേഡിന് മുകളിലൂടെ 30 മീറ്ററോളം സഞ്ചരിച്ച കാർ സമീപത്തെ സൂചന ബോർഡും തകർത്ത് നീർപ്പാലത്തിന്റെ തൂണിലിടിച്ചാണ് നിന്നത്. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു.

അപകടത്തിന് പിന്നാലെ പ്രദേശത്ത് വലിയ പ്രതിഷേധം ഉണ്ടായി. ദേശീയപാതയിലെ 'യു-ടേണുകൾ' അടച്ചുകെട്ടിയത് മൂലം അപകടസ്ഥലത്തേക്ക് ആംബുലൻസ് എത്താൻ 20 മിനിറ്റിലധികം വൈകിയതാണ് നാട്ടുകാരെ ചൊടിപ്പിച്ചത്. 

Two elderly women lost their lives after a car crashed into a culvert pillar at Chuvannamannu on the Mannuthi-Vadakkenchery National Highway. The deceased were identified as Rajalakshmi (75) and Vilasini (78), natives of Perinjanam. Three others travelling in the car — Babu, his wife Sheeja, and son Sreehari — sustained serious injuries and were admitted to a private hospital in Thrissur.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇറാനിലുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ ഉടന്‍ രാജ്യം വിടണം'  നിര്‍ദ്ദേശവുമായി ടെഹ്റാനിലെ ഇന്ത്യന്‍ എംബസി

International
  •  3 hours ago
No Image

നീറ്റ് പുനഃപരീക്ഷ: ചോദ്യപേപ്പര്‍ എത്തിക്കാന്‍ വ്യോമസേനയുടെ ഹെലികോപ്റ്ററുകള്‍; പരീക്ഷ നടത്തിപ്പില്‍ അതീവ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രം

National
  •  3 hours ago
No Image

മൂല്യനിര്‍ണയത്തിലെ പാളിച്ച: കേന്ദ്രത്തിനും സി.ബി.എസ്.ഇക്കും നോട്ടിസയച്ച് ഡല്‍ഹി ഹൈക്കോടതി 

National
  •  4 hours ago
No Image

വിവാഹ നിശ്ചയ ഒരുക്കങ്ങള്‍ക്കിടെ 21കാരിയെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

Kerala
  •  4 hours ago
No Image

വോട്ടുകൊള്ളയില്‍ ചീഫ് ജസ്റ്റിസിന് കത്തയക്കും, വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെടും...; ഇന്‍ഡ്യാ സഖ്യത്തിന്റെ യോഗത്തില്‍ അഞ്ച് കാര്യങ്ങളില്‍ തീരുമാനം

National
  •  4 hours ago
No Image

കര്‍ണാടക ആഭ്യന്തരമന്ത്രിക്കെതിരേ അധിക്ഷേപ പരാമര്‍ശവും വധഭീഷണിയും; ഒരാള്‍ അറസ്റ്റില്‍

National
  •  4 hours ago
No Image

ദലിത് യുവതിയെ പീഡിപ്പിച്ച കേസ്: കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭിന് ജാമ്യമില്ല

Kerala
  •  5 hours ago
No Image

കേരളത്തില്‍ അതിശക്തമായ മഴ;  നാളെ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

Kerala
  •  5 hours ago
No Image

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് വിവാദത്തില്‍ ഹരജി കേള്‍ക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി പിന്മാറി

Kerala
  •  6 hours ago
No Image

ലൈക്കും വ്യൂവും കൂട്ടാൻ മനുഷ്യന്റെ ദുഃഖവും മരണവും പകർത്തേണ്ട; സ്വകാര്യതയിലേക്ക് 'ഒളിഞ്ഞുനോക്കിയാൽ' രണ്ട് ലക്ഷം വരെ പിഴ

Kerala
  •  6 hours ago