HOME
DETAILS

സച്ചിനെയും ഡു പ്ലെസിയെയും പിന്നിലാക്കി വിരാട് കോഹ്‌ലിക്ക് റെക്കോർഡ് സിംഹാസനം; പഞ്ചാബിനെ തകർത്ത് ആർസിബി പ്ലേഓഫിൽ

  
Web Desk
May 17, 2026 | 4:07 PM

king takes the throne virat kohli breaks sachin tendulkars record as rcb crush punjab to seal playoff spot

ധർമശാല: ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിൽ തകർപ്പൻ വിജയത്തോടെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (RCB) ഈ സീസണിൽ പ്ലേഓഫിൽ കടക്കുന്ന ആദ്യ ടീമായി മാറി. ധർമശാലയിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ 23 റൺസിനാണ് ആർസിബിയുടെ വിജയം. മത്സരത്തിൽ അർധ സെഞ്ച്വറി തികച്ച സൂപ്പർ താരം വിരാട് കോഹ്‌ലി, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെയും ഫാഫ് ഡു പ്ലെസിയുടെയും വമ്പൻ റെക്കോർഡ് തകർത്ത് ഐപിഎൽ ചരിത്രത്തിൽ പുതിയൊരു നാഴികക്കല്ല് കൂടി പിന്നിട്ടു.

സച്ചിനും ഡു പ്ലെസിയും താഴേക്ക്; ഇനി 'കിങ്' ഭരണം

മത്സരത്തിൽ 37 പന്തിൽ 3 സിക്സറുകളും 4 ഫോറുകളും അടക്കം 58 റൺസാണ് വിരാട് കോഹ്‌ലി അടിച്ചുകൂട്ടിയത്. ഈ ഇന്നിങ്സോടെ ഈ സീസണിൽ കോഹ്‌ലിയുടെ ആകെ റൺസ് സമ്പാദ്യം 542 ആയി ഉയർന്നു. ഇതോടെ ഐപിഎല്ലിൽ ഒരു അപൂർവ്വ റെക്കോർഡും കോഹ്‌ലി സ്വന്തം പേരിലാക്കി.

35 വയസ്സിന് ശേഷം ഏറ്റവും കൂടുതൽ ഐപിഎൽ സീസണുകളിൽ 500-ലധികം റൺസ് നേടുന്ന താരം എന്ന റെക്കോർഡാണ് കോഹ്‌ലി സ്വന്തമാക്കിയത്. മൂന്ന് സീസണുകളിലാണ് കോഹ്‌ലി ഈ നേട്ടം കൈവരിച്ചത്. 35 വയസ്സിന് ശേഷം രണ്ട് സീസണുകളിൽ 500-ലധികം റൺസ് നേടിയ സച്ചിൻ ടെൻഡുൽക്കർ, ഫാഫ് ഡു പ്ലെസി എന്നിവരെയാണ് വിരാട് മറികടന്നത്. സനത് ജയസൂര്യ, മൈക്കൽ ഹസി, ഡേവിഡ് വാർണർ, ശിഖർ ധവാൻ, ഷെയ്ൻ വാട്സൺ എന്നിവർ ഓരോ സീസണുകളിൽ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.

വെങ്കടേഷ് അയ്യരുടെ ബാറ്റിങ് വെടിക്കെട്ട്; ആർസിബിക്ക് കൂറ്റൻ സ്കോർ

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരുവിന് തുടക്കത്തിൽ തന്നെ ജേക്കബ് ബേഥലിനെ (7) നഷ്ടമായിരുന്നു. എന്നാൽ പിന്നീട് ഒന്നിച്ച വിരാട് കോഹ്‌ലിയും ദേവദത്ത് പടിക്കലും (25 പന്തിൽ 45) ചേർന്ന് ടീമിനെ മുന്നോട്ട് നയിച്ചു. പടിക്കൽ പുറത്തായ ശേഷം ക്രീസിലെത്തിയ വെങ്കടേഷ് അയ്യർ പഞ്ചാബ് ബൗളർമാരെ നിലംതൊടീക്കാതെ തല്ലിച്ചതച്ചു.

40 പന്തിൽ 73 റൺസുമായി വെങ്കടേഷ് അയ്യർ പുറത്താവാതെ നിന്നപ്പോൾ, അവസാന ഘട്ടത്തിൽ ടിം ഡേവിഡ് (28) കൂടി തകർത്തടിച്ചതോടെ ആർസിബി നിശ്ചിത ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 222 റൺസ് എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. പഞ്ചാബിനായി ഹർപ്രീത് ബ്രാർ രണ്ട് വിക്കറ്റ് വീഴ്ത്തി.

തകർന്നുപോയ പഞ്ചാബ്; ആർസിബിക്ക് പ്ലേഓഫ് ടിക്കറ്റ്

223 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ് കിങ്സിന്റെ തുടക്കം ദുരന്തമായിരുന്നു. സ്കോർ ബോർഡിൽ 19 റൺസ് എത്തുമ്പോഴേക്കും പ്രിയാൻഷ് ആര്യ (0), പ്രഭ്‌സിമ്രാൻ സിങ് (2), ശ്രേയസ് അയ്യർ (1) എന്നിവർ പുറത്തായി. ഭുവനേശ്വർ കുമാറും റാസിഖ് സലാമും ചേർന്നാണ് പഞ്ചാബിന്റെ ടോപ്പ് ഓർഡറിനെ തകർത്തത്.

മധ്യനിരയിൽ കൂപ്പർ കനോലി (37), സൂര്യാൻഷ് ഷെഡ്ജെ (35), മാർക്കസ് സ്റ്റോയ്നിസ് (37) എന്നിവർ പോരാട്ടവീര്യം പുറത്തെടുത്ത ബ്രേക്ക് ത്രൂകളിലൂടെ ആർസിബി മത്സരം തിരിച്ചുപിടിച്ചു. അവസാന ഓവറുകളിൽ ശശാങ്ക് സിങ് 27 പന്തിൽ 56 റൺസെടുത്ത് പഞ്ചാബിന് നേരിയ പ്രതീക്ഷ നൽകിയെങ്കിലും 199 റൺസിന് പഞ്ചാബിന്റെ പോരാട്ടം അവസാനിച്ചു.

23 റൺസിന്റെ തകർപ്പൻ വിജയത്തോടെ ആർസിബി പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തുകയും പ്ലേഓഫ് ഉറപ്പാക്കുകയും ചെയ്തു. മറുവശത്ത്, ഇത് പഞ്ചാബ് കിങ്സിന്റെ തുടർച്ചയായ ആറാം തോൽവിയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലഹരിമരുന്ന് കേസിലെ മുഖ്യപ്രതി ട്രെയിനില്‍ നിന്ന് രക്ഷപ്പെട്ടു; അന്വേഷണം ഊര്‍ജിതമാക്കി പൊലിസ്

Kerala
  •  16 days ago
No Image

സംസ്ഥാനത്ത് പവര്‍ കട്ടില്ലെന്ന് മന്ത്രി സണ്ണി ജോസഫ്; താല്‍ക്കാലിക വൈദ്യുതി തടസങ്ങള്‍ അറ്റകുറ്റപ്പണിമൂലം

Kerala
  •  16 days ago
No Image

മഴ കനക്കുന്നു; ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  16 days ago
No Image

ലഹരിമാഫിയക്കെതിരെ ശക്തമായ നടപടിയുമായി സര്‍ക്കാര്‍; ജൂണ്‍ ഒന്നുമുതല്‍'ഓപ്പറേഷന്‍ തൂഫാന്‍'

Kerala
  •  16 days ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം അവസാനിപ്പിച്ച് പൊലിസ്

Kerala
  •  16 days ago
No Image

'കാരണഭൂതന്‍' ആക്കിയവരും തള്ളി; പിണറായി എം.എല്‍.എ സ്ഥാനം രാജിവെക്കണം, പ്രതിപക്ഷ നേതാവാകാന്‍ യോഗ്യനല്ലെന്ന് പാറശ്ശാല ഏരിയാ സെക്രട്ടറി

Kerala
  •  16 days ago
No Image

ചൈനയിൽ കൽക്കരി ഖനിയിൽ വൻ സ്ഫോടനം; മരണം 90 ആയി, തിരച്ചിൽ തുടരുന്നു

International
  •  16 days ago
No Image

ഉമ്മന്‍ചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

Kerala
  •  16 days ago
No Image

ലേയിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു; അപകട ശേഷമുള്ള മേജർ ജനറലിന്റെ സെൽഫി വൈറൽ

National
  •  16 days ago
No Image

കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജീത്തിന്റെ വ്യക്തിഗത ഇന്‍സ്റ്റഗ്രാം ഹാക്ക് ചെയ്തു

Kerala
  •  16 days ago