നഗരത്തില്‍ ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തി
തിരുവനന്തപുരം: ഓണം വാരാഘോഷ സമാപനം കുറിച്ചുകൊണ്ട് നടക്കുന്ന ഘോഷയാത്രയോടനുബന്ധിച്ച് നാളെ ഉച്ചയ്ക്ക് രണ്ടുമണിമുതല്‍ രാത്രി എട്ട് മണിവരെ തിരുവനന്തപുരം നഗരത്തില്‍ ഗതാഗതക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.
എം.സി റോഡില്‍ നിന്നും തമ്പാനൂര്‍, കിഴക്കേക്കോട്ട പോകേണ്ടതായ വാഹനങ്ങള്‍ മണ്ണന്തല, കുടപ്പനക്കുന്ന്, പേരൂര്‍ക്കട, പൈപ്പിന്‍മൂട്, ശാസ്തമംഗലം, ഇടപ്പഴിഞ്ഞി, തൈക്കാട് ഫ്‌ളൈ ഓവര്‍ വഴിയും എന്‍.എച്ച് റോഡില്‍നിന്നും വരുന്ന വാഹനങ്ങള്‍ ഉള്ളൂര്‍, മെഡിക്കല്‍കോളജ്, കണ്ണമ്മൂല, ജനറല്‍ ആശുപത്രി, അണ്ടര്‍പാസ്, ബേക്കറി, ഫ്‌ളൈഓവര്‍, പനവിള വഴിയും നെടുമങ്ങാട് നെടുമങ്ങാട് നിന്നുവരുന്ന വാഹനങ്ങള്‍ പേരൂര്‍ക്കട, പൈപ്പിന്‍മൂട്, ശാസ്തമംഗലം, ഇടപ്പഴിഞ്ഞി, ശ്രീമൂലം ക്ലബ്, വഴുതക്കാട്, സാനഡു, പനവിള വഴിയും പോകണം.
യൂനിവേഴ്‌സിറ്റി ഓഫിസ് കോമ്പൗണ്ട്, യൂനിവേഴ്‌സിറ്റി കോളജ് കോമ്പൗണ്ട്, സംസ്‌കൃത കോളജ് കോമ്പൗണ്ട്, വിമണ്‍സ് കോളജ് കോമ്പൗണ്ട്, പൂജപ്പുര എല്‍.ബി.എസ് കോമ്പൗണ്ട്, ടാഗോര്‍ തിയേറ്റര്‍ കോമ്പൗണ്ട്, വാട്ടര്‍അതോറിറ്റി കോമ്പൗണ്ട്, സെന്റ് ജോസഫ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കോമ്പൗണ്ട്, തൈക്കാട് പൊലിസ് ഗ്രൗണ്ട്, ഗവ. ആര്‍ട്ട്‌സ് കോളജ് കോമ്പൗണ്ട്, സംഗീത കോളജ് കോമ്പൗണ്ട്, എസ്.എം.വി സ്‌കൂള്‍ കോമ്പൗണ്ട്, അട്ടക്കുളങ്ങര സെന്‍ട്രല്‍ സ്‌കൂള്‍ കോമ്പൗണ്ട്, ഫോര്‍ട്ട് ഹൈസ്‌കൂള്‍ കോമ്പൗണ്ട്, ആറ്റുകാല്‍ ദേവീക്ഷേത്രം പാര്‍ക്കിങ് ഗ്രൗണ്ട്, പുത്തരിക്കണ്ടം മൈതാനം പാര്‍ക്കിങ് ഗ്രൗണ്ട് എന്നിവിടങ്ങളിലും പി.എം.ജി ലോ കോളജ് റോഡ്, മ്യൂസിയം നന്ദാവനം റോഡ്, വെള്ളയമ്പലം ശാസ്തമംഗലം റോഡ്, ഈഞ്ചയ്ക്കല്‍ കോവളം ബൈപ്പാസ് റോഡ് എന്നിവിടങ്ങളില്‍ ഒരുവശത്തും വാഹനങ്ങള്‍ തിരികെപ്പോകാന്‍ തടസ്സമുണ്ടാക്കാത്ത രീതിയില്‍ പാര്‍ക്ക് ചെയ്യണം. ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികളും നിര്‍ദേശങ്ങളും 0471 2558731, 2558732, 9497987001, 9497987002 എന്നീ നമ്പരുകളില്‍ അറിയിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."