വിവിഐപി നേതാക്കള്‍ക്കും സത്യപ്രതിജ്ഞ വേദിയില്‍ സീറ്റ്: അനുമതി നല്‍കി ലോക്ഭവന്‍
തിരുവനന്തപുരം: സത്യപ്രതിജ്ഞാ വേദിയില്‍ ദേശീയ നേതാക്കള്‍ക്കും ഇരിപ്പിടം. അനുമതി നല്‍കി ലോക്ഭവന്‍. ദേശീയ കോണ്‍ഗ്രസ് നേതാക്കളും എംഎല്‍എമാരും നിയുക്ത മന്ത്രിമാരും വേദിക്കരികിലെത്തി.
അതേസമയം കോണ്‍ഗ്രസിന്റെ ആവശ്യപ്രകാരം അല്‍പ സമയം മുന്‍പാണ് ലോക്ഭവന്‍ ദേശീയ നേതാക്കള്‍ക്കും വേദി പങ്കിടാന്‍ അനുമതി നല്‍കിയത്. നേരത്തേ സത്യപ്രതിജ്ഞ ചടങ്ങ് വേദിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിമാരും മാത്രമേ പാടുള്ളൂവെന്ന് ലോക്ഭവന്‍ നിര്‍ദേശിച്ചിരുന്നു.
ലോക്‌സഭ പ്രതിപക്ഷ നേതാവും ക്ഷണിക്കപ്പെട്ട മുഖ്യമന്ത്രിമാരുമുണ്ടെന്ന് പ്രോട്ടോകോള്‍ വിഭാഗം ഗവര്‍ണറെ അറിയിച്ചിരുന്നു. വേദിയില്‍ മറ്റുള്ളവര്‍ പാടില്ലെന്ന് ലോക്ഭവന്‍ നിര്‍ദ്ദേശം നല്‍കി. തമിഴ്‌നാട്ടിലും എതിര്‍പ്പ് അറിയിച്ചുവെങ്കിലും വിജയിയുടെ സത്യപ്രതിജഞ ചടങ്ങില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തു. വേദിയില്‍ ആരൊക്കെ വേണമെന്ന് തീരുമാനിക്കേണ്ടത് ഗവര്‍ണറാണെന്ന് പൊതുഭരണവകുപ്പ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."