HOME
DETAILS

ഹെലികോപ്റ്റര്‍ താഴ്ത്തി പറത്തിയത് ഉന്നത ഉദ്യോഗസ്ഥന് അയ്യപ്പനെ തൊഴാന്‍; ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി

  
May 18, 2026 | 7:45 AM

helicopter-flown-low-for-sabarimala-ayyappa-darshan-disciplinary-action-against-senior-officer

കോഴിക്കോട്: ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ്ഗാര്‍ഡ് ഹെലികോപ്റ്റര്‍ താഴ്ന്നു പറന്നത് ഉന്നത ഉദ്യോഗസ്ഥന് അയ്യപ്പനെ തൊഴാനെന്ന് കണ്ടെത്തല്‍. നെടുമ്പാശ്ശേരി വിമാനത്താവള പരിസരത്തെ കോസ്റ്റ് ഗാര്‍ഡ് എയര്‍ക്രാഫ്റ്റ് ഓപ്പറേറ്റിങ് യൂണിറ്റിലെ ഒരു ഉന്നത ഉദ്യോഗസ്ഥനാണ് ഹെലികോപ്റ്റര്‍ താഴ്ത്തി പറത്താന്‍ നിര്‍ദ്ദേശം നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. കോസ്റ്റ്ഗാര്‍ഡിന്റെ ആഭ്യന്തര അന്വേഷണത്തിലാണ് കണ്ടെത്തല്‍. 

സംഭവത്തെ തുടര്‍ന്ന്, അച്ചടക്ക നടപടിയെന്ന നിലയില്‍ നെടുമ്പാശേരിയിലെ ചുമതലയില്‍നിന്ന് ഉദ്യോഗസ്ഥനെ നീക്കുകയും കൊച്ചിയിലെ കോസ്റ്റ്ഗാര്‍ഡ് മേഖലാ ആസ്ഥാനത്തേക്കു മാറ്റുകയും ചെയ്തിട്ടുണ്ട്. ഹെലികോപ്റ്റര്‍ പൈലറ്റ് കൂടിയായ ഈ ഉദ്യോഗസ്ഥനും സഹ പൈലറ്റും ക്യാമറ ക്രൂവുമടക്കം മൂന്ന് പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്.

ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിന് തൊട്ടുമുകളിലൂടെ കോസ്റ്റ്ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ അനുമതിയില്ലാതെ പറന്നത് ഗുരുതര സുരക്ഷാലംഘനമെന്ന് എ.ഡി.ജി.പി എസ് ശ്രീജിത്ത് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 

കഴിഞ്ഞ മാസം 23 ന് 11 മണിയോടെയാണ് കോസ്റ്റ് ഗാഡിന്റെ ഹെലികോപ്റ്റര്‍ സന്നിധാനത്ത് താഴ്ന്ന് പറന്നത്. അതീവ സുരക്ഷാ മേഖലയിലൂടെ ഹെലികോപ്റ്റര്‍ എത്തിയതിനെ പറ്റി പമ്പ പൊലീസിന് അറിവുണ്ടായിരുന്നില്ല. കൊടിമരത്തിന് അഞ്ചടി മുകളിലായി നാലുവട്ടം പറന്നു.

കോസ്റ്റ് ഗാര്‍ഡിന്റെ ചേതക് ഹെലികോപ്ടറാണ് ശബരിമലയ്ക്ക് മുകളിലൂടെ പറന്നത്. താഴ്ന്ന് പറന്നത് സാങ്കേതിക പ്രശ്നം നേരിട്ടതിനാലെന്ന് കോസ്റ്റ് ഗാര്‍ഡ് വൃത്തങ്ങള്‍ നല്‍കിയിരുന്ന വിശദീകരണം. അന്തരീക്ഷം മേഘാവൃതമായപ്പോള്‍ ദിശ മാറി സഞ്ചരിച്ചതാണെന്ന് കോസ്റ്റ് ഗാര്‍ഡ് വിശദീകരണം

 

A senior official is facing disciplinary action after allegedly ordering a helicopter to fly at a low altitude to facilitate a visit to the Sabarimala temple for Ayyappa darshan. The incident sparked controversy over the misuse of authority and violation of aviation safety norms. Authorities have initiated an internal inquiry, and disciplinary proceedings are underway against the officer involved.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാഭ്യാസ പദ്ധതികൾ പരിഷ്‌കരിക്കും; മിനിസ്റ്റർ ടോക്ക് എൻ. ഷംസുദ്ദീൻ (പൊതുവിദ്യാഭ്യാസ മന്ത്രി)

Kerala
  •  15 days ago
No Image

പ്ലസ്ടു: മലബാറിലെ താൽക്കാലിക ബാച്ചുകൾ സ്ഥിരമാക്കണം; നിലവാരത്തകർച്ചയുടെ കാരണം കുട്ടികളുടെ ബാഹുല്യം

Kerala
  •  15 days ago
No Image

നീറ്റ് റീഫണ്ട്: ബാങ്ക് വിവരങ്ങൾ 27 വരെ സമർപ്പിക്കാം

Kerala
  •  16 days ago
No Image

വിശുദ്ധ ഹജ്ജ് കർമങ്ങൾക്ക് നാളെ തുടക്കം

International
  •  16 days ago
No Image

നവകേരള യാത്രയിലെ 'രക്ഷാ പ്രവര്‍ത്തനം'; അഞ്ച് പൊലിസുകാരെയും സസ്‌പെന്‍ഡ് ചെയ്‌തേക്കും 

Kerala
  •  16 days ago
No Image

പത്തനംതിട്ടയിൽ ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; ഉറങ്ങിക്കിടന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം 

Kerala
  •  16 days ago
No Image

മഴ തന്നെ... ഇന്ന് ആറിടത്ത് യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ മുന്നറിയിപ്പ് 

Kerala
  •  16 days ago
No Image

പശ്ചിമ ബംഗാളിൽ ബക്രീദ് അവധി ഒറ്റദിവസമാക്കി വെട്ടിക്കുറച്ചു ഉത്തരവിറക്കി ബി.ജെ.പി സർക്കാർ; ന്യൂനപക്ഷ വേട്ടയെന്ന് പ്രതിപക്ഷം

National
  •  16 days ago
No Image

മുഖ്യമന്ത്രിയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

Kerala
  •  16 days ago
No Image

ലെബനനിൽ ഹിസ്ബുള്ളയ്ക്കുള്ള പിന്തുണ തുടരും; യു.എസുമായുള്ള ചർച്ചകൾക്കിടയിലും നിലപാട് വ്യക്തമാക്കി ഇറാൻ

International
  •  16 days ago