HOME
DETAILS

'മകനെപ്പോലെയല്ല, അവൻ മകൻ തന്നെയാണ്'; സത്യപ്രതിജ്ഞാ ചടങ്ങിനിടെ വികാരഭരിതയായി അമ്മാളു അമ്മ; വാരിപ്പുണർന്ന് മുഖ്യമന്ത്രിയും രാ​ഹുൽ ​ഗാന്ധിയും

  
Web Desk
May 18, 2026 | 1:30 PM

ammalu amma breaks down at oath ceremony welcomed warmly by chief minister and rahul gandhi

തിരുവനന്തപുരം: വി.ഡി സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ ഹൃദയസ്പർശിയായ മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ച് തലസ്ഥാന നഗരി. പ്രായത്തെയും അവശതകളെയും വകവയ്ക്കാതെ ചടങ്ങിലെത്തിയ അമ്മാളു അമ്മയെ മുഖ്യമന്ത്രി വി.ഡി. സതീശനും രാഹുൽ ​ഗാന്ധിയും നെഞ്ചോട് ചേർത്തുപിടിച്ച് സ്വീകരിച്ചപ്പോൾ അത് ചടങ്ങിലെ ഏറ്റവും മനോഹരമായ കാഴ്ചയായി മാറി. രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, മുഖ്യമന്ത്രി വി.ഡി സതീശൻ എന്നിവരുടെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങിയാണ് അമ്മാളു അമ്മ വേദിവിട്ടത്.

മുഖ്യമന്ത്രി വി.ഡി. സതീശനും അമ്മാളു അമ്മയും തമ്മിലുള്ളത് വർഷങ്ങളുടെ ആത്മബന്ധത്തിന്റെ കഥയാണ്. 2018-ലെ മഹാപ്രളയകാലത്താണ് ഇരുവരും ആദ്യമായി കാണുന്നത്. ദുരിതാശ്വാസ ക്യാമ്പിൽ കഴിയുകയായിരുന്ന അമ്മാളു അമ്മയ്ക്ക് അന്ന് തുണയായത് സതീശനായിരുന്നു. അന്ന് തുടങ്ങിയ ആ കരുതലും സ്നേഹവും വർഷങ്ങൾക്കിപ്പുറവും ഒട്ടും ചോർന്നുപോകാതെ ഇരുവരും കാത്തുസൂക്ഷിക്കുന്നു.

കോൺഗ്രസ് പ്രവർത്തകരുടെ സഹായത്തോടെയാണ് അമ്മാളു അമ്മ സത്യപ്രതിജ്ഞാ വേദിയിലെത്തിയത്. അമ്മാളു അമ്മയെ കണ്ടയുടൻ രാഹുൽ ഗാന്ധിയും മുഖ്യമന്ത്രി വി.ഡി. സതീശനും ചേർന്ന് കെട്ടിപ്പിടിച്ച് വേദിയിലേക്ക് സ്വീകരിച്ചു. വർഷങ്ങൾക്ക് മുൻപ് ദുരന്തമുഖത്ത് വെച്ച് പകർന്നുനൽകിയ ആ സ്നേഹവും കരുതലും, ഒടുവിൽ മകൻ മുഖ്യമന്ത്രി പദവിയിലെത്തുമ്പോൾ കാണാനെത്തിയ ആ വൃദ്ധയുടെ നിറഞ്ഞ പുഞ്ചിരിയിൽ കാണാമായിരുന്നു.

അമ്മയ്ക്ക് മക്കളുണ്ടോ എന്ന മാധ്യമ പ്രവർ‌ത്തകന്റെ ചോ​ദ്യത്തിന് മറുപടിയായി "എനിക്ക് മക്കളില്ല, പക്ഷേ സതീശൻ എനിക്ക് മകനെപ്പോലെയല്ല, എന്റെ സ്വന്തം മകൻ തന്നെയാണ് എന്നാണ് അമ്മാളു അമ്മ പറഞ്ഞത്. സീതാലക്ഷ്മി അമ്മാൾ എന്നാണ് അമ്മാളു അമ്മയുടെ യഥാർത്ഥ പേര്. 

 

An emotional highlight from the swearing-in ceremony went viral as Ammalu Amma (Seetha Lakshmi Ammal), an elderly woman, arrived to witness V.D. Satheesan take the oath as Chief Minister. Deeply moved, she stated that Satheesan is not just like a son to her, but is her actual son.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കോടിയേരിയുടെ മരണശേഷം പാർട്ടി തിരിഞ്ഞുനോക്കിയില്ല, ആവശ്യത്തിന് വിളിച്ചാൽ ഫോൺ പോലും എടുക്കാറില്ല'; എം.വി ഗോവിന്ദനെതിരെ പരോക്ഷ വിമർശനവുമായി വിനോദിനി കോടിയേരി

Kerala
  •  2 days ago
No Image

'പണി സിമന്റ് ചാക്ക് പൊട്ടിക്കൽ മാത്രം, കൂലി 1200 രൂപ, 50 ചാക്കിന് മുകളിൽ പോയാൽ അധികക്കൂലി വേണം'; ചങ്ങനാശ്ശേരിയിൽ സി.ഐ.ടി.യു നേതാവിന്റെ ഭീഷണിയിൽ കരാറുകാരൻ റോഡ് പണി നിർത്തി

Kerala
  •  2 days ago
No Image

സി.ജെ.പി സ്ഥാപകൻ അഭിജീത് നാളെ വിദേശത്ത് നിന്നും എത്തും; വിമാനത്താവളത്തിൽ അറസ്റ്റിന് സാധ്യത

National
  •  2 days ago
No Image

"എന്നെ കൂട്ടാൻ റെയിൽവേ സ്റ്റേഷനിൽ വരണം"; നോവായി മൻസൂറിന്റെ അവസാന മെസേജും സെൽഫിയും; മരിച്ചത് ബന്ധുവിന്റെ വിവാഹത്തിനായി വരുന്നതിനിടെ; കുവൈത്ത് ആക്രമണത്തിൽ പരിക്കേറ്റവരിൽ 13 ഇന്ത്യക്കാരും

Kuwait
  •  2 days ago
No Image

വഖ്ഫിന്റെ പേരിൽ ദാനം ചെയ്ത ഭൂമി; ഇന്ന് റിസോർട്ടുകളുടെയും ഭൂമാഫിയകളുടെയും കൈകളിൽ

Kerala
  •  2 days ago
No Image

സിഎംആർഎൽ-എക്സലോജിക് കേസ്: ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി ഇന്ന്; അഞ്ച് വർഷത്തിന് ശേഷം ഇ.ഡി മേധാവി കൊച്ചിയിൽ

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; ഇന്ന് 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്, വടക്കൻ കേരളത്തിൽ അതിശക്ത മഴയ്ക്ക് സാധ്യത‌

Kerala
  •  2 days ago
No Image

ഐപിഎല്ലിലെ ആ തകർപ്പൻ പ്രകടനം വെറുതെയായില്ല; വൈഭവ് സൂര്യവംശിയുടെ വില കുതിച്ചുയരുന്നു; ബ്രാൻഡ് ലോകം കീഴടക്കാൻ പുതിയ പോസ്റ്റർ ബോയ്

Cricket
  •  2 days ago
No Image

ഖാർഗെയും പവൻ ഖേരയും വീണ്ടും രാജ്യസഭയിലേക്ക്; പ്രവീണിനും മൻസൂറിനും സീറ്റ്, ദിഗ്‌വിജയ് സിംഗിനെ വെട്ടി കോൺഗ്രസ്

National
  •  2 days ago
No Image

വിരമിക്കൽ പ്രായം 60 ആക്കണം, ശമ്പള പരിഷ്കരണം 10 വർഷത്തിലൊരിക്കൽ: സംസ്ഥാനത്തിന് കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് ധവളപത്രം

Kerala
  •  2 days ago