HOME
DETAILS

യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ നാടകീയ ട്വിസ്റ്റ്; മഞ്ചേരിയിൽ കാണാതായ യുവാവ് സ്റ്റേഷനിൽ ഹാജരായി

  
Web Desk
May 18, 2026 | 3:05 PM

Dramatic twist in youths kidnapping complaint missing youth surrenders at Manjeri police station

മലപ്പുറം: മഞ്ചേരിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന കുടുംബത്തിന്റെ പരാതിയിൽ നാടകീയമായ വഴിത്തിരിവ്. കാണാതായ മലപ്പുറം ചെങ്ങര സ്വദേശി മുഹമ്മദ് അൽഫയാദ് ഇന്ന് വൈകുന്നേരത്തോടെ മഞ്ചേരി പൊലിസ് സ്റ്റേഷനിൽ സ്വയം ഹാജരായി. തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും കൂട്ടുകാർക്കൊപ്പം കക്കാടംപൊയിലിൽ പോയതാണെന്നുമാണ് ഫയാദ് പൊലിസിന് നൽകിയ മൊഴി. തനിക്ക് ആർക്കെതിരെയും പരാതിയില്ലെന്നും യുവാവ് വ്യക്തമാക്കി.

തട്ടിക്കൊണ്ടുപോകൽ യുവാവ് നിഷേധിച്ചെങ്കിലും സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. താൻ ആരുടെ കൂടെയാണ് പോയതെന്ന കാര്യത്തിൽ കൃത്യമായ മറുപടി നൽകാൻ ഫയാദ് തയ്യാറായിട്ടില്ല.

യുവാവിന്റെ ശരീരത്തിൽ മർദ്ദനമേറ്റതെന്ന് സംശയിക്കുന്ന തരത്തിലുള്ള പാടുകൾ പൊലിസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നിൽ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തർക്കങ്ങളാണോ എന്ന് പൊലിസ് സംശയിക്കുന്നുണ്ട്.

കുടുംബത്തിന്റെ പരാതിയും അന്വേഷണവും

കഴിഞ്ഞ ശനിയാഴ്ച രാത്രി 11.30 ഓടെ പൂക്കളത്തൂർ വെച്ചായിരുന്നു സംഭവം. ഇന്നോവ കാറിലെത്തിയ നാലംഗ സംഘം ഫയാദിനെ ബലമായി തട്ടിക്കൊണ്ടുപോയെന്നായിരുന്നു കുടുംബം മഞ്ചേരി പൊലിസിൽ നൽകിയ പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് ഉച്ചവരെ പൊലിസ് വ്യാപകമായ അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് വൈകുന്നേരത്തോടെ യുവാവ് സ്റ്റേഷനിലെത്തുന്നത്.

ഫയാദിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി വിട്ടയച്ചു. യുവാവിനെതിരെ മറ്റ് സ്റ്റേഷനുകളിൽ നിലവിൽ കേസുകളുണ്ടെന്നാണ് വിവരം. ഇതേക്കുറിച്ചും സംഭവത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങളെക്കുറിച്ചും മഞ്ചേരി പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

In a dramatic twist to a suspected kidnapping case in Manjeri, Malappuram, the missing youth, Muhammad Alfayad, walked into the Manjeri police station on his own.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബക്രീദ് വില്‍പനയില്‍ ചരിത്ര നേട്ടവുമായി മില്‍മ; റെക്കോര്‍ഡ് പാല്‍-തൈര് വില്‍പ്പന

Kerala
  •  8 days ago
No Image

തിരുവല്ലയില്‍ മിനി ലോറിയും ടാങ്കറും കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിച്ചു;  തൃശൂരില്‍ നിയന്ത്രണം വിട്ട ബൈക്ക് പിക്ക് അപ്പ് വാനിലിടിച്ച് രണ്ട് മരണം

Kerala
  •  8 days ago
No Image

വന്ദേമാതരം ദേശീയ ഗാനമല്ല: ബിനോയ് വിശ്വം

Kerala
  •  8 days ago
No Image

അതിവേഗ റെയില്‍ പദ്ധതിയെ എതിര്‍ക്കില്ല: എം.വി ഗോവിന്ദന്‍

Kerala
  •  8 days ago
No Image

തിരുവനന്തപുരം-കണ്ണൂര്‍ അതിവേഗ റെയില്‍: 3 മണിക്കൂര്‍ 30 മിനുട്ടില്‍ തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലെത്താം, ഇ. ശ്രീധരന്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വിവരങ്ങളിങ്ങനെ

Kerala
  •  8 days ago
No Image

നാളെ മുതല്‍ മില്‍മ ഉല്‍പ്പന്നങ്ങള്‍ക്ക് അധികവില; പുതുക്കിയ നിരക്കുകള്‍ അറിയാം

Kerala
  •  8 days ago
No Image

വ്യാജ എ.ഐ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുത്; സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് ബഹ്‌റൈന്റെ മുന്നറിയിപ്പ് 

bahrain
  •  9 days ago
No Image

മട്ടന്‍ വിഭവങ്ങളാണെന്ന് പറഞ്ഞ് ബീഫ് വിതരണം; ബെംഗളൂരുവില്‍ ഹോട്ടല്‍ അടച്ചുപൂട്ടി; രണ്ട് മലയാളികള്‍ പിടിയില്‍

National
  •  9 days ago
No Image

രേഖകളില്‍ കൃത്രിമം കാട്ടി ഖാദി ബോര്‍ഡില്‍ നിന്ന് 21 ലക്ഷം തട്ടി; മുന്‍ കാഷ്യര്‍ക്ക് 56 വര്‍ഷം തടവ് വിധിച്ച് കോടതി 

Kerala
  •  9 days ago
No Image

''മോദിജി, ചവിട്ടിയിരിക്കുന്ന ആ മണ്ണിൽ പോലും നിങ്ങളുടെ ക്രൂരത പറ്റിക്കിടക്കുന്നുണ്ട്''; സംവിധായിക ഐഷ സുൽത്താന

Kerala
  •  9 days ago