HOME
DETAILS

ചെറുവണ്ണൂര്‍ കാര്‍ അപകടം: തീപിടിത്തത്തിന് കാരണം പെട്രോളെന്ന് നിഗമനം; സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം

  
Web Desk
May 19, 2026 | 2:54 AM

cheruvannur car fire case investigation focuses on CCTV footage after petrol traces found inside vehicle

 


കോഴിക്കോട്: ചെറുവണ്ണൂര്‍ കക്കറമുക്കില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണിയായ യുവതി മരിച്ച സംഭവത്തില്‍ നിര്‍ണായക കണ്ടെത്തലുകളുമായി പൊലിസ്. കാറിനുള്ളിലുണ്ടായിരുന്ന പെട്രോളാണ് തീ പടരാന്‍ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. വാഹനത്തിന് യാന്ത്രിക തകരാറുകളോ ഷോര്‍ട്ട് സര്‍ക്യൂട്ടോ ഉണ്ടായിട്ടില്ലെന്ന് ഫോറന്‍സിക്, മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെയാണ് കാറിനുള്ളിലേക്ക് പെട്രോള്‍ എങ്ങനെ എത്തി എന്നതിനെക്കുറിച്ച് പൊലിസ് അന്വേഷണം ഊര്‍ജിതമാക്കിയത്.

അപകടം നടക്കുന്നതിന് മുമ്പ്, സമീപത്തെ പമ്പുകളില്‍ നിന്ന് വാഹനമില്ലാതെ എത്തി കന്നാസില്‍ പെട്രോള്‍ വാങ്ങിയവരെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പരിശോധന നടക്കുന്നത്. നടുവണ്ണൂര്‍ റോഡിന് സമീപം കന്നാസുമായി നടക്കുന്ന ഒരു സ്ത്രീയുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.

അപകട സമയം വാഹനം ഓടിച്ചിരുന്ന ഭര്‍ത്താവ് രജിന്‍ ലാലിന്റെ മൊഴി കേസില്‍ നിര്‍ണായകമാകും. നിലവില്‍ 65 ശതമാനത്തിലധികം പൊള്ളലേറ്റ ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവദിവസം വൈകുന്നേരം ബന്ധുവിനൊപ്പം പുറത്തുപോയ സോന കുറച്ചുസമയം എവിടെയാണ് ചിലവഴിച്ചതെന്നതിലും രാത്രി 7.30ന് ഇളയമ്മയുടെ വീട്ടില്‍ നിന്ന് ഇറങ്ങിയ ദമ്പതികള്‍ അപകടം നടക്കുന്നതുവരെയുള്ള രണ്ട് മണിക്കൂര്‍ എവിടെയായിരുന്നു എന്നതിലും ദുരൂഹത തുടരുകയാണ്.

 

Police investigation into the tragic death of a pregnant woman in a car fire at Cheruvannur has shifted focus towards CCTV footage and suspicious petrol purchases, after forensic reports ruled out short circuits or mechanical failures.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയിടംതുരുത്ത് നിവാസികളെ കൈയൊഴിയില്ലെന്ന് മുഖ്യമന്ത്രി

Kerala
  •  5 days ago
No Image

എസ്.കെ.എസ്.എസ്.എഫ് എജ്യുകെയർ പ്രൊഫഷനൽ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

Kerala
  •  5 days ago
No Image

ഏകജാലകം 'പൂട്ടി'; പ്ലസ് വൺ അപേക്ഷകർ നെട്ടോട്ടത്തിൽ

Kerala
  •  5 days ago
No Image

തിരുവനന്തപുരത്ത് തട്ടുകടക്കാരനെ മർദിച്ച് മാല പൊട്ടിച്ച കേസ്: പൊലിസ് അസോസിയേഷൻ ജില്ലാ സെക്രട്ടറിക്ക് സസ്പെൻഷൻ

Kerala
  •  5 days ago
No Image

സർക്കാർ സർവിസുകളിൽ ജോലി ചെയ്യുന്ന കാഷ്വൽ ജീവനക്കാർക്കും പെൻഷന് അർഹത; ഔദാര്യമല്ല, അവകാശമെന്ന് സുപ്രിംകോടതി

National
  •  5 days ago
No Image

വിവാഹം അയോഗ്യതയല്ല; വിവാഹിതരായ പെണ്‍മക്കള്‍ക്കും ആശ്രിത നിയമനത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രിംകോടതി

National
  •  5 days ago
No Image

14–ാം വയസിലെ കൊലപാതകം; മുഹമ്മദലി പറഞ്ഞത് സത്യം?

Kerala
  •  5 days ago
No Image

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം': അറസ്റ്റ് തടയാനാകില്ലെന്ന് കോടതി; അഞ്ച് പൊലിസുകാരുടെ ജാമ്യഹരജി ഇന്ന് ഒന്നിച്ച് പരിഗണിക്കും

Kerala
  •  5 days ago
No Image

ഐ.പി.എൽ ഫൈനൽ: ആർസിബി ആരാധകരുടെ അതിരുവിട്ട ആഘോഷം; 87 വാഹനങ്ങൾ പൊലിസ് പിടിച്ചെടുത്തു

National
  •  5 days ago
No Image

 'ക്ലോസറ്റിലും ഭിത്തിയിലും തലയിടിപ്പിച്ചു, കെട്ടിത്തൂക്കി മര്‍ദിച്ചു' ; നെടുമങ്ങാട് കുഞ്ഞിനെ കൊന്ന അഷ്‌കറിന്റെ ക്രൂരതകള്‍ തുറന്നു പറഞ്ഞ് മുന്‍ ഭാര്യ

Kerala
  •  5 days ago