HOME
DETAILS

സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി വ്യക്തമാക്കാന്‍ 10 ദിവസത്തിനകം ധവളപത്രം; ഡോ. കെ.എം ചന്ദ്രശേഖര്‍ സമിതിയുടെ ആദ്യ യോഗം ഇന്ന്

  
May 19, 2026 | 3:42 AM

kerala govt to issue white paper on state finances in 10 days expert panel chaired by dr km chandrasekhar meets today

 


തിരുവനന്തപുരം: സംസ്ഥാനത്തിന്റെ യഥാര്‍ഥ സാമ്പത്തിക സ്ഥിതി പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായി 10 ദിവസത്തിനുള്ളില്‍ ധവളപത്രം പുറത്തിറക്കാന്‍ മുഖ്യമന്ത്രി വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി മുന്‍ കാബിനറ്റ് സെക്രട്ടറി ഡോ. കെ.എം ചന്ദ്രശേഖര്‍ അധ്യക്ഷനായുള്ള വിദഗ്ധ സമിതി രൂപീകരിച്ചു. സമിതിയുടെ ആദ്യ യോഗം ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരും. പ്രതിപക്ഷ നേതാവായിരിക്കെ ഖജനാവ് ശൂന്യമാണെന്ന് വി.ഡി സതീശന്‍ ഉന്നയിച്ച ആക്ഷേപങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം.

ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ധവളപത്രം ഇറക്കുമെന്ന പ്രഖ്യാപനം മുഖ്യമന്ത്രി നടത്തിയത്. സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും മുന്‍പ് നല്‍കിയ വാഗ്ദാനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് അദ്ദേഹം ഉറപ്പുനല്‍കി.

ഇന്ദിരാ ഗ്യാരണ്ടിയും സ്ത്രീകള്‍ക്ക് കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സൗജന്യ യാത്രയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമെ ആശാ വര്‍ക്കര്‍മാര്‍ക്ക് 3000 രൂപയുടെ താത്കാലിക വര്‍ധനവും അങ്കണവാടി ജീവനക്കാര്‍, പ്രീപ്രൈമറി അധ്യാപകര്‍ എന്നിവര്‍ക്ക് ആശ്വാസ ധനസഹായവും പ്രഖ്യാപിച്ചു. വിരമിക്കല്‍ ആനുകൂല്യങ്ങളുടെ സാമ്പത്തിക ബാധ്യത കണക്കാക്കാന്‍ മറ്റൊരു സമിതിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. നിലവിലെ സാമ്പത്തിക ബാധ്യതകള്‍ പൂര്‍ണ്ണമായി പഠിച്ച ശേഷം ബാക്കി പ്രഖ്യാപനങ്ങളിലേക്ക് കടക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

 

Chief Minister V.D. Satheesan has announced that a white paper on the state's financial status will be released within 10 days, following an assessment by an expert committee led by Dr. K.M. Chandrasekhar.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സച്ചിൻ ടെണ്ടുൽക്കറുടെ ആ 'അമാനുഷിക' റെക്കോർഡിന് തൊട്ടരികിൽ ജോ റൂട്ട്; ലോർഡ്സിൽ പിറന്നത് പുതു ചരിത്രം!

Cricket
  •  3 days ago
No Image

ഒറിജിനലിനെ വെല്ലുന്ന ലോഗോ, എഐ ഡിസൈൻ; ലോകകപ്പ് ലഹരിയിൽ യുഎഇയിലെ ഫുട്ബോൾ പ്രേമികളെ പാട്ടിലാക്കാൻ സൈബർ ക്രിമിനലുകൾ

uae
  •  3 days ago
No Image

ബിജെപി വിട്ട അണ്ണാമലൈയ്ക്ക് വൻ ജനപിന്തുണ; 'വി ദ ലീഡേഴ്‌സി'ൽ മണിക്കൂറുകൾക്കകം എട്ട് ലക്ഷം വളണ്ടിയർമാർ

National
  •  3 days ago
No Image

ശമ്പളം വൈകിയാൽ പിടിവീഴും; യുഎഇയിലെ കമ്പനികൾക്ക് മുന്നറിയിപ്പുമായി മന്ത്രാലയം, ഘട്ടം ഘട്ടമായി കടുത്ത നടപടികൾ

uae
  •  3 days ago
No Image

മഴ മുന്നറയിപ്പ്; കണ്ണൂരും അവധി; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കില്ല; പരീക്ഷകള്‍ക്കും, അഭിമുഖങ്ങള്‍ക്കും മാറ്റമില്ല

Kerala
  •  3 days ago
No Image

ഡോളറിന് 100 രൂപയായാൽ എന്താണ്? അതൊരു വെറും സംഖ്യ മാത്രം"; ആശങ്കകൾ തള്ളി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക

National
  •  3 days ago
No Image

ഹോർമുസ് തടസ്സപ്പെട്ടാൽ ലോകം ഇരുട്ടിലാകും: കളി മാറ്റാൻ ഗൾഫിന്റെ വമ്പൻ 'പ്ലാൻ ബി'; രക്ഷകനാകാൻ യുഎഇ

uae
  •  3 days ago
No Image

'നല്ല രാഷ്ട്രീയം തിരയുന്ന ഒരു സാധാരണക്കാരന്‍'; ബിജെപി വിട്ടതിന് പിന്നാലെ എക്‌സ് ബയോ തിരുത്തി കെ അണ്ണാമലൈ 

National
  •  3 days ago
No Image

കനത്ത മഴ; കോഴിക്കോട് വിലങ്ങാട് മേഖലകളിൽ ഉരുൾപൊട്ടൽ ഭീഷണി, ജനങ്ങളെ അടിയന്തരമായി മാറ്റാൻ കളക്ടറുടെ ഉത്തരവ്

Kerala
  •  3 days ago
No Image

അപൂർവ രോഗത്തോട് പോരാടിയ ഇറാഖി കുരുന്നിന് മുന്നിൽ കാരുണ്യക്കടലായി യുഎഇ; ഒരൊറ്റ കാമ്പയിനിലൂടെ ഒഴുകിയത് കോടികൾ

uae
  •  3 days ago