HOME
DETAILS

127 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം; ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് ഇക്കുറിയും യു.എ.ഇയുടേത് തന്നെ; ഇന്ത്യയുടെ സ്ഥാനം 67

  
Web Desk
May 19, 2026 | 6:02 AM

UAE passport most powerful in the world offers visa-free access to 127 countries

ദുബൈ : ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് എന്ന പദവി യുഎഇ വീണ്ടും നിലനിര്‍ത്തി. ആര്‍ട്ടൺ കാപ്പിറ്റലിന്റെ (Arton Capital) ഏറ്റവും പുതിയ പാസ്‌പോര്‍ട്ട് സൂചികയിലാണ് 182 സ്കോറോടെ യുഎഇ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. സൂചികയുടെ ചരിത്രത്തില്‍ ഒരു രാജ്യം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറാണിത്. 2018 മുതൽ ആഗോള പാസ്‌പോർട്ട് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം യുഎഇക്കാണ്.

പുതിയ റാങ്കിങ് പ്രകാരം യുഎഇ പൗരന്മാര്‍ക്ക് ലോകത്തെ 127 രാജ്യങ്ങളിലേക്ക് വിസയില്ലാതെ (Visa-free) യാത്ര ചെയ്യാം. 45 രാജ്യങ്ങളില്‍ ഓണ്‍ അറൈവല്‍ വിസയും (Visa on arrival) 10 രാജ്യങ്ങളില്‍ ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷനും ലഭ്യമാണ്. 16 രാജ്യങ്ങളിലേക്ക് മാത്രമാണ് നിലവില്‍ യുഎഇ പൗരന്മാര്‍ക്ക് വിസ ആവശ്യമുള്ളത്. അതായത്, ലോകത്തിന്റെ 91 ശതമാനം ഭാഗങ്ങളിലേക്കും യുഎഇ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാനാകും.

പല രാജ്യങ്ങളുടെയും പാസ്‌പോര്‍ട്ട് കരുത്ത് കുറയുകയോ മാറ്റമില്ലാതെ തുടരുകയോ ചെയ്യുന്ന സാഹചര്യത്തിലാണ് യുഎഇയുടെ ഈ ചരിത്ര നേട്ടമെന്ന് ആര്‍ട്ടൺ കാപ്പിറ്റല്‍ വ്യക്തമാക്കി. അന്താരാഷ്ട്രതലത്തിലെ ശക്തമായ നയതന്ത്ര ഇടപെടലുകളും ഉഭയകക്ഷി കരാറുകളുമാണ് യുഎഇ പാസ്‌പോര്‍ട്ടിന്റെ മൂല്യം ഉയര്‍ത്തിയത്.

2017-ല്‍ യുഎഇ വിദേശകാര്യ മന്ത്രാലയം തുടക്കം കുറിച്ച 'യുഎഇ പാസ്‌പോര്‍ട്ട് ഫോഴ്സ് ഇനിഷ്യേറ്റീവ്' (UAE Passport Force Initiative) ആണ് ഈ വലിയ മുന്നേറ്റത്തിന് അടിത്തറയിട്ടത്. ഒരു പതിറ്റാണ്ട് തികയുന്നതിന് മുൻപ് തന്നെ, ആഗോള റാങ്കിങ്ങില്‍ 88-ാം സ്ഥാനത്തുണ്ടായിരുന്ന യുഎഇ പാസ്‌പോര്‍ട്ടിനെ ഒന്നാമതെത്തിക്കാൻ ഈ പദ്ധതിയിലൂടെ സാധിച്ചതായും ആര്‍ട്ടൺ കാപ്പിറ്റല്‍ റിപ്പോര്‍ട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യയുടെ സ്ഥാനം

ആര്‍ട്ടൺ കാപ്പിറ്റലിന്റെ ഇതേ സൂചികയില്‍ ഇന്ത്യ ഇടത്തരം പ്രകടനത്തോടെ 67-ാം സ്ഥാനത്താണ് തുടരുന്നത്. നിലവില്‍ 74 മൊബിലിറ്റി സ്കോറാണ് ഇന്ത്യന്‍ പാസ്‌പോര്‍ട്ടിനുള്ളത്. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് ലോകത്തെ 30 രാജ്യങ്ങളിലേക്ക് വിസയില്ലാതെയും (Visa-free) 44 രാജ്യങ്ങളില്‍ ഓണ്‍ അറൈവല്‍ വിസ (Visa on arrival) സൗകര്യത്തോടെയും യാത്ര ചെയ്യാനാകും. വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വിസാരഹിത യാത്രകളുടെ എണ്ണത്തില്‍ ഇന്ത്യ ഇപ്പോഴും പിന്നിലാണ്.

 

 

English summary : 

The UAE passport has retained its position as the world’s most powerful, a spot it has held since 2018, after reaching a record score of 182 in the Passport Index by Arton Capital.

The latest score, the highest ever recorded in the index, keeps the UAE passport at number one globally and gives Emirati citizens access to 127 destinations visa-free, 45 with visa on arrival and 10 with electronic travel authorisation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എം.വി.ഡിയെ വെട്ടിച്ച് അഞ്ച് കിലോമീറ്റർ പാഞ്ഞു; ഒടുവിൽ ഹെൽമെറ്റില്ലാത്ത യുവതിയും 17 കാരനും കുടുങ്ങി; പുറത്തുവന്നത് മാസങ്ങൾക്ക് മുൻപ് നടന്ന ബൈക്ക് മോഷണം

Kerala
  •  10 hours ago
No Image

വിജയ് സർക്കാരിന് അഞ്ച് വർഷം പൂർത്തികരിക്കാൻ സാധിക്കില്ല: ഡിഎംകെയുടെ കാരുണ്യത്തിലാണ് സർക്കാർ മുന്നോട്ട് പോകുന്നത്: വിമർശനവുമായി എം.കെ സ്റ്റാലിൻ

National
  •  10 hours ago
No Image

പെരുമണ്ണയെ ആശങ്കയിലാഴ്ത്തി ഷിഗെല്ല രോഗബാധ; രോഗം സ്ഥിരീകരിച്ചത് രണ്ടരയും മൂന്നും വയസുള്ള കുട്ടികൾക്ക്; പ്രതിരോധ നടപടികൾ ശക്തമാക്കി ആരോഗ്യവകുപ്പ്

Kerala
  •  11 hours ago
No Image

പത്തനംതിട്ട ജനറല്‍ ആശുപത്രി നിര്‍മാണത്തില്‍ വീഴ്ചയെന്ന് കിറ്റ്‌കോ എന്‍ജിനീയര്‍; ഉദ്ഘാടനത്തിന് സമ്മര്‍ദമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തല്‍

Kerala
  •  11 hours ago
No Image

സോഷ്യല്‍ മീഡിയയില്‍ വീണ്ടും സജീവമായി സി.ജെ.പി; ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തിരിച്ചുപിടിച്ചതായി അഭിജീത് ദിപ്‌കെ

latest
  •  11 hours ago
No Image

മലങ്കര ടൂറിസം പദ്ധതിയിൽ 112 കോടിയുടെ അഴിമതി; മുൻ മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലൻസ് അന്വേഷണം

Kerala
  •  11 hours ago
No Image

ഫസല്‍ വധക്കേസ്: കോടതിയില്‍ നിന്ന് തൊണ്ടിമുതല്‍ കാണാതായി; റിപ്പോര്‍ട്ട് തേടി സിബിഐ കോടതി

Kerala
  •  11 hours ago
No Image

സംസ്ഥാനത്ത് ബലിപെരുന്നാളിന് രണ്ടുദിവസം സര്‍ക്കാര്‍ അവധി 

Kerala
  •  12 hours ago
No Image

വിഴിഞ്ഞം തുറമുഖം പുതിയ നാഴികക്കല്ലിലേക്ക്: ജൂൺ മുതൽ റോഡ് മാർഗമുള്ള ചരക്ക് നീക്കം ആരംഭിക്കും

Kerala
  •  12 hours ago
No Image

കൗൺസിലിങ്ങിന്റെ പേരിൽ പെൺകുട്ടിയെ പീഡിപ്പിച്ചു; സൈക്കോളജിസ്റ്റ് അറസ്റ്റിൽ

Kerala
  •  12 hours ago