പ്രതിപക്ഷ ഉപനേതാവ് സ്ഥാനം; ആവശ്യത്തിലുറച്ച് സിപിഐ; അര്‍ഹതയുള്ളതുകൊണ്ടാണ് ആവശ്യപ്പെട്ടതെന്ന് ബിനോയ് വിശ്വം
കോട്ടയം: അര്‍ഹതയുള്ളത് കൊണ്ടാണ് പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെട്ടതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആവശ്യത്തില്‍ നിന്ന് പിറകോട്ടില്ലെന്നും, സ്ഥാനത്തേക്ക് ആരെ പരിഗണിക്കുമെന്ന കാര്യത്തില്‍ തീരുമാനമായതായും അദ്ദേഹം പറഞ്ഞു.
' ആവശ്യം ന്യായമാണല്ലോ? അംഗീകരിച്ചത് തന്നെ കിട്ടുമെന്നാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നത്. പിറകോട്ട് പോകില്ല. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ഏറ്റെടുക്കുന്നതിനായുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. ആ സ്ഥാനം സിപിഐക്ക് കിട്ടിയിരിക്കും. ആരെ പരിഗണിക്കണമെന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ ധാരണയായിട്ടുണ്ട്. തീരുമാനമാകുന്നതോടെ തൊട്ടടുത്ത സെക്കന്‍ഡുകളില്‍ പ്രഖ്യാപനമുണ്ടാകും,' ബിനോയ് വിശ്വം മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ വന്ദേമാതരം മുഴുവനായി ചൊല്ലിയതില്‍ സിപിഐയും വിമര്‍ശനമുന്നയിച്ചു. ഇന്ത്യയുടെ ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങളാണ് ചൊല്ലിയത്. അത് ചൊല്ലേണ്ടതില്ലെന്ന കാര്യത്തില്‍ കോണ്‍ഗ്രസും എടുത്ത തീരുമാനമായിരുന്നു. എന്നിട്ടും കോണ്‍ഗ്രസ് നിഷ്‌കരുണം അത് നടപ്പിലാക്കി. ആ ഭാഗം ഒഴിവാക്കേണ്ടതായിരുന്നു,' ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.
cpi stands firm on its demand for the post of deputy leader of the opposition
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."